ഭാഗം ഒന്ന് اَلْإسْتِعاذَةُ بِاللّه അല്ലാഹുവിൽ ശരണം
السّلام عليكم അൽ കിതാബ് മദ്രസ ( കുട്ടികൾക്ക് പഠിക്കാൻ ) യൂണിറ്റ് 1 അൽ ഫാതിഹ പാഠം ഒന്ന് اَلْإسْتِعاذَةُ بِاللّه അല്ലാഹുവിൽ ശരണം - ഭാഗം ഒന്ന് പ്രിയപ്പെട്ട കൂട്ടുകാരേ ..... നമ്മോടു ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് നമ്മുടെ റബ്ബായ അല്ലാഹുവിനാണെന്നും നമ്മെയും എല്ലാ മനുഷ്യരെയും ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇബ്ലീസും അവന്റെ കൂട്ടാളികളായ മറ്റു പിശാചുക്കളുമാണെന്നു നമുക്കറിയാമല്ലോ . പിശാചാണ് മറ്റുള്ളവരെ ആക്രമിക്കണമെന്നും ചീത്ത കാര്യങ്ങൾ ചെയ്യണം എന്നും നമ്മുടെ മനസ്സിൽ ദുർബോധാനം അഥവാ വസ്‌വാസ് ഉണ്ടാക്കുന്നതും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുന്നതും . ഖുർആൻ പാരായണം തുടങ്ങുമ്പോൾ തന്നെ ശൈത്താൻ അഥവാ പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കൽ അത്യാവശ്യമാണ് . അഊദു ഓതൽ അഥവാ അൽ ഇസ്തിആദത് الِاسْتِعَاذَةِ എന്നാൽ ശപിക്കപ്പെട്ട ശൈത്വാനിൽ നിന്ന്അല്ലാഹുവിനോട് കാവൽ തേടലാണ് . എല്ലാ തരം തിന്മകളിൽ നിന്നുള്ള കാവൽ തേട്ടവും ഇസ്തിആദത്തിന്റെ പരിധിയിൽ വരും . മറ്റുള്ളവരോട് വെറുപ്പില്ലാത്ത വൈരാഗ്യമില്ലാത്ത , അസൂയയും അഹങ്കാരവും ഇല്ലാത്ത ഒരു മനസ്സാവണം ...