ഭാഗം ഒന്ന് اَلْإسْتِعاذَةُ بِاللّه അല്ലാഹുവിൽ ശരണം
السّلام
عليكم
അൽ
കിതാബ് മദ്രസ (കുട്ടികൾക്ക്
പഠിക്കാൻ )
യൂണിറ്റ്
1 അൽ
ഫാതിഹ
പാഠം
ഒന്ന്
اَلْإسْتِعاذَةُ
بِاللّه
അല്ലാഹുവിൽ
ശരണം -
ഭാഗം
ഒന്ന്
പ്രിയപ്പെട്ട കൂട്ടുകാരേ..... നമ്മോടു ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് നമ്മുടെ റബ്ബായ അല്ലാഹുവിനാണെന്നും നമ്മെയും എല്ലാ മനുഷ്യരെയും ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇബ്ലീസും അവന്റെ കൂട്ടാളികളായ മറ്റു പിശാചുക്കളുമാണെന്നു നമുക്കറിയാമല്ലോ .
പ്രിയപ്പെട്ട കൂട്ടുകാരേ..... നമ്മോടു ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് നമ്മുടെ റബ്ബായ അല്ലാഹുവിനാണെന്നും നമ്മെയും എല്ലാ മനുഷ്യരെയും ഏറ്റവും കൂടുതൽ വെറുക്കുന്നത് ഇബ്ലീസും അവന്റെ കൂട്ടാളികളായ മറ്റു പിശാചുക്കളുമാണെന്നു നമുക്കറിയാമല്ലോ .
പിശാചാണ്
മറ്റുള്ളവരെ ആക്രമിക്കണമെന്നും
ചീത്ത കാര്യങ്ങൾ ചെയ്യണം
എന്നും നമ്മുടെ മനസ്സിൽ
ദുർബോധാനം അഥവാ വസ്‌വാസ്
ഉണ്ടാക്കുന്നതും നല്ല കാര്യങ്ങൾ
ചെയ്യുന്നതിൽ നിന്ന്
തടയുന്നതും.ഖുർആൻ
പാരായണം തുടങ്ങുമ്പോൾ തന്നെ
ശൈത്താൻ അഥവാ പിശാചിൽ നിന്ന്
അല്ലാഹുവിനോട് കാവൽ ചോദിക്കൽ
അത്യാവശ്യമാണ്.
അഊദു ഓതൽ അഥവാ അൽ ഇസ്തിആദത് الِاسْتِعَاذَةِ
എന്നാൽ ശപിക്കപ്പെട്ട ശൈത്വാനിൽ നിന്ന്അല്ലാഹുവിനോട് കാവൽ തേടലാണ് .
എല്ലാ തരം തിന്മകളിൽ നിന്നുള്ള കാവൽ തേട്ടവും
ഇസ്തിആദത്തിന്റെ പരിധിയിൽ വരും.മറ്റുള്ളവരോട് വെറുപ്പില്ലാത്ത വൈരാഗ്യമില്ലാത്ത , അസൂയയും അഹങ്കാരവും ഇല്ലാത്ത ഒരു മനസ്സാവണം നമ്മുടെ മനസ്സ് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ടാവണം തിന്മകളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുന്നതിനുള്ള വചനങ്ങൾ ഉരുവിടേണ്ടത്.
ദുരന്തങ്ങൾ , ആപത്തുകൾ , രോഗങ്ങൾ തുടങ്ങിയ കെടുതികളിൽ നിന്നെല്ലാം കാവൽ നൽകുന്നവൻ അല്ലാഹു തന്നെ
വിശുദ്ധ്യ
ഖുർആനിലെ 114
സൂറത്തുകളിൽ
അവസാനത്തെ രണ്ടു സൂറത്തുകളും
വിവിധ തരം കെടുതികളിൽ നാശങ്ങളിൽ
നിന്നും തിന്മകളിൽ നിന്നും
അല്ലാഹുവിനോടുള്ള കാവൽ തേട്ടം
ഉൾക്കൊള്ളുന്നതാണ്.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
'ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു'
എന്നതാണ് ഇസ്തിആദത്തിന്റെ ഒരു വചനം
ഇൻ ഷാ അല്ലാഹ് ,വാക്കർത്ഥം പഠിക്കാം :
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
'ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു'
എന്നതാണ് ഇസ്തിആദത്തിന്റെ ഒരു വചനം
ഇൻ ഷാ അല്ലാഹ് ,വാക്കർത്ഥം പഠിക്കാം :
أَعُوذُ
ഞാൻ
അല്ലാഹുവിനോട് കാവൽ തേടുന്നു
بِاللَّهِ
അല്ലാഹുവിനോട്
مِنَ
الشَّيْطَانِ
പിശാചിൽ
നിന്ന്
الرَّجِيمِ
ആട്ടിയോടിക്കപ്പെട്ട
കൂട്ടുകാർക്കു
വല്ലപ്പോഴുമൊക്കെ ദേഷ്യം
തോന്നാറില്ലേ ?....
ദേഷ്യം
അടക്കി നിർത്താൻ
'അഊദു'
ഓതണമെന്നു
തിരു നബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്
പിശാചിൽ
നിന്ന് അല്ലാഹുവിനോട് കാവൽ
തേടേണ്ട ചില പ്രത്യേക സന്ദർഭങ്ങളും
അപ്പോൾ ചൊല്ലേണ്ട ദിക്റുകളും
A
ഉറക്കത്തിൽ
പേടിച്ചു ഉണർന്നാൽ ചൊല്ലേണ്ട
ദിക്ർ
*أَعُوذُ
بِكَلِمَاتِ اللَّهِ التَّامَّة*
ِ
*مِنْ
غَضَبِهِ وَعِقَابِه*
ِ
*وَشَرِّ
عِبَادِه*
ِ
*وَمِنْ
هَمَزَاتِ الشَّيَاطِين*
ِ
*وَأَنْ
يَحْضُرُونِ*
*അല്ലാഹുവിന്റെ
കോപത്തിൽ നിന്നും അവന്റെ
ശിക്ഷയിൽ നിന്നും
അവന്റെ
അടിമകളുടെ തിന്മയിൽ നിന്നും
ശൈതാന്മാരുടെ
ദുർമന്ത്രങ്ങളിൽ നിന്നും
അവർ
എന്നിൽ ഹാജരാവുന്നതിൽ നിന്നും
ഞാൻ
അല്ലാഹുവിന്റെ സമ്പൂർണ്ണ
വചനങ്ങൾ കൊണ്ട് കാവൽ തേടുന്നു*.'
വാക്കർത്ഥം
പഠിക്കാം
*أَعُوذُ
بِكَلِمَاتِ اللَّهِ التَّامَّة*
ഞാൻ
അല്ലാഹുവിന്റെ സമ്പൂർണ്ണ
വചനങ്ങൾ കൊണ്ട് കാവൽ തേടുന്നു*.
ِ
*مِنْ
غَضَبِهِ وَعِقَابِه*
*അല്ലാഹുവിന്റെ
കോപത്തിൽ നിന്നും അവന്റെ
ശിക്ഷയിൽ നിന്നും
ِ
*وَشَرِّ
عِبَادِه*
അവന്റെ
അടിമകളുടെ തിന്മയിൽ നിന്നും
ِ
*وَمِنْ
هَمَزَاتِ الشَّيَاطِين*
ശൈതാന്മാരുടെ
ദുർമന്ത്രങ്ങളിൽ നിന്നും
ِ
*وَأَنْ
يَحْضُرُونِ*
അവർ
എന്നിൽ ഹാജരാവുന്നതിൽ നിന്നും
ഇങ്ങനെ
ചൊല്ലാൻ തിരു നബി നിർദേശിച്ചതായി
ഇമാം തിർമുദി ഹസൻ ആയി പരിഗണിച്ച
ഒരു ഹദീസിൽ കാണാം.
https://sunnah.com/tirmidhi/48/159
C
വീട്ടിൽ
നിന്ന് പുറപ്പെടുമ്പോൾ
ചൊല്ലുന്ന
ദിക്ർ*
പ്രിയപ്പെട്ട
കൂട്ടുകാരേ......
മക്കളേ....
നമ്മളൊക്കെ
പല ആവശ്യങ്ങൾക്കായി നമ്മുടെ
വീടുകളിൽ നിന്ന് പുറത്തു
പോവാറുണ്ടല്ലോ?മസ്ജിദിലേക്കു
....സ്ക്കൂളിലേക്ക്
...
അങ്ങാടിയിലേക്ക്
...
ബന്ധു
വീടുകളിലേക്ക്.....
വിനോദ
യാത്രക്ക് ....
ഇങ്ങിനെ
നിരവധി ആവശ്യങ്ങൾക്കായി .
പുറത്തു
പോവുമ്പോൾ നമ്മുടെ മനസ്സിൽ
ഉള്ള ചിന്ത എന്തായിരിക്കും
?
ആ
ആവശ്യം കഴിഞ്ഞു സുരക്ഷിതമായി
നമ്മൾ വീട്ടിൽ തിരിച്ചെത്തണം
എന്നായിരിക്കില്ലേ?
എന്നാൽ
പലപ്പോഴും കൂട്ടുകാർ
കേട്ടിട്ടില്ലേ?ചിലപ്പോഴൊക്കെ
നേരിട്ട് അനുഭവങ്ങളും
ഇല്ലേ?വീട്ടിൽ
നിന്ന് പുറപ്പെട്ട ആൾ വീട്ടിൽ
തിരിച്ചു വരാത്ത അനുഭവങ്ങൾ....
ചിലപ്പോൾ
അപകടങ്ങളിൽ പെട്ട് മരിക്കുന്നു...
ചിലപ്പോൾ
ആരെങ്കിലും അയാളെ ആക്രമിച്ചു
മറ്റാരെങ്കിലും അയാളെ
ആശുപത്രിയിലാക്കുന്നു ...
ചിലപ്പോൾ
വീട്ടിൽ നിന്ന് സ്ക്കൂളിലേക്ക്
പുറപ്പെട്ട കുട്ടികളെ കൊള്ളക്കാർ
തട്ടിക്കൊണ്ടു പോകുന്നു
....
ഇങ്ങിനെ
പല സംഭവങ്ങൾ....
ചുരുക്കി
പറഞ്ഞാൽ നമ്മൾ ഉദ്ദേശിച്ച
പോലെ വീട്ടിൽ തിരിച്ചെത്തുമെന്ന്
നമുക്ക് ഒരു ഉറപ്പുമില്ല.അല്ലാഹുവിനു
മാത്രമേ അറിയൂ.നമ്മുടെ
കാവൽ പൂർണ്ണമായും അല്ലാഹുവിനെ
ഏൽപ്പിച്ചു കൊണ്ടാണ് നാം
വീട്ടിൽ നിന്ന് പുറത്തേക്കു
ഇറങ്ങേണ്ടത്.അല്ലാഹുവിൽ
എല്ലാം ഏൽപ്പിച്ചു വീട്ടിൽ
നിന്ന് പുറത്തു ഇറങ്ങണം.....നല്ല
നിയ്യത്തോടെ.എല്ലാ
തരം അപകടങ്ങളിൽ നിന്നും
കാക്കണമേ എന്ന് അല്ലാഹുവിനോട്
പ്രാർത്ഥിച്ചു കൊണ്ടാണ് നാം
വീട്ടിൽ നിന്ന് പുറത്തു
ഇറങ്ങേണ്ടത്.
വീട്ടിൽ
നിന്ന് പുറത്തിറങ്ങുമ്പോൾ
പ്രത്യേകമായി ചൊല്ലേണ്ട ചില
ദിക്റുകൾ /ദുആകൾ
നമ്മുടെ നബി സ്വല്ലല്ലാഹു
അലൈഹി വ സല്ലം നമ്മെ
പഠിപ്പിച്ചിട്ടുണ്ട്.ഇന്ന്
നാം പഠിക്കുന്ന ദിക്ർ/ദുആ
എപ്പോൾ വീട്ടിൽ നിന്നും
ഇറങ്ങുമ്പോഴും അർത്ഥം അറിഞ്ഞു
ആത്മാർത്ഥമായി ചൊല്ലിയ ശേഷം
മാത്രം വീട്ടിൽ നിന്ന്നാം
പുറപ്പെടാവൂ.
ഓർമ്മിക്കുക.മക്കളുടെ
ഉമ്മയും ഉപ്പയുമൊക്കെ ദിക്ർ
ചൊല്ലിയല്ല പുറത്തിറങ്ങാറുള്ളത്
എങ്കിൽ അവരോടും മക്കൾ ഇക്കാര്യം
ഓർമ്മിപ്പിക്കണം ട്ടാ .....
അവർക്കു
വളരെ സന്തോഷമാകും...
ദിക്ർ
ചൊല്ലി വീട്ടിൽ നിന്ന് പുറത്തു
ഇറങ്ങിയാൽ അഥവാ നമുക്ക്
വീട്ടിൽ തിരിച്ചെത്തുന്നതിനു
മുമ്പ് അല്ലാഹു മരണം
വിധിച്ചിട്ടുണ്ടെങ്കിൽ പോലും
മരണശേഷം നമ്മുടെ വീടിനേക്കാൾ
സുഖ സൗകര്യമുള്ള സ്വർഗ്ഗ
ലോകത്തു നമുക്ക് സുഖമായി
ജീവിക്കാം ,
ഇൻ
ഷാ അല്ലാഹ് ...
D
*വീട്ടിൽ
നിന്ന് പുറപ്പെടുമ്പോൾ താഴെ
ചേർത്ത ദിക്ർ ചൊല്ലുക*
*بِسْمِ
اللَّهِ تَوَكَّلْتُ عَلَى اللَّه*
ِ
*لَا
حَوْلَ وَلَا قُوَّةَ إِلَّا بِاللَّه*ِ
*اللَّهُمَّ
أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ*
*أَوْ
أَزِلَّ أَوْ أُزَل*
َّ
*أَوْ
أَظْلِمَ أَوْ أُظْلَم*
َ
*أَوْ
أَجْهَلَ أَوْ يُجْهَلَ عَلَيَّ*
*ആശയം:
അല്ലാഹുവിന്റെ
നാമത്തിൽ (ഞാൻ
പുറപ്പെടുന്നു),ഞാൻ
അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും
പാപങ്ങളും തടയാനുള്ള ശക്തിയോ
ഉപകാരം നേടാനോ അല്ലാഹുവിനുവഴിപ്പെടാനോ
ഉള്ള കഴിവോ അല്ലാഹുവിനെ
കൊണ്ടല്ലാതെ ഇല്ല*
.
*അല്ലാഹുവേ...
ഞാൻ
സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ
നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ
നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക്
വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ
വഴുതിപ്പിക്കപ്പെടുന്നതിൽ
നിന്നും ഞാൻ മറ്റുള്ളവരെ
ആക്രമിക്കുന്നതിൽ നിന്നും
മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ
നിന്നും ഞാൻ വിഡ്ഡികളുടെ
പ്രവർത്തി ചെയ്യുന്നതിൽ
നിന്നും മറ്റുള്ളവർ എന്നെ
വിഡ്ഡിയാക്കുന്നതിൽ നിന്നും
ഞാൻ നിന്നോട് കാവൽ തേടുന്നു*
വാക്കർത്ഥം
പഠിക്കാം
*بِسْمِ
اللَّهِ تَوَكَّلْتُ عَلَى اللَّه*
*അല്ലാഹുവിന്റെ
നാമത്തിൽ (ഞാൻ
പുറപ്പെടുന്നു),ഞാൻ
അല്ലാഹുവിൽ ഭരമേല്പിക്കുന്നു*
ِ
*لَا
حَوْلَ وَلَا قُوَّةَ إِلَّا بِاللَّه*ِ
*ബുദ്ധിമുട്ടുകളും
പാപങ്ങളും തടയാനുള്ള ശക്തിയോ
ഉപകാരം നേടാനോ അല്ലാഹുവിനുവഴിപ്പെടാനോ
ഉള്ള കഴിവോ അല്ലാഹുവിനെ
കൊണ്ടല്ലാതെ ഇല്ല*
*اللَّهُمَّ
أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ*
*അല്ലാഹുവേ...
ഞാൻ
സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ
നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ
നിന്നും ഞാൻ നിന്നോട് കാവൽ
തേടുന്നു*
*أَوْ
أَزِلَّ أَوْ أُزَل*
*ഞാൻ
അറിയാതെ തെറ്റിലേക്ക്
വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ
വഴുതിപ്പിക്കപ്പെടുന്നതിൽ
നിന്നും*
*أَوْ
أَظْلِمَ أَوْ أُظْلَم*
*ഞാൻ
മറ്റുള്ളവരെ ആക്രമിക്കുന്നതിൽ
നിന്നും മറ്റുള്ളവരാൽ ഞാൻ
ആക്രമിക്കപ്പെടുന്നതിൽ
നിന്നും*
*أَوْ
أَجْهَلَ أَوْ يُجْهَلَ عَلَيَّ*
*ഞാൻ
വിഡ്ഡികളുടെ പ്രവർത്തി
ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ
എന്നെ വിഡ്ഡിയാക്കുന്നതിൽ
നിന്നും*
(ഞാൻ
നിന്നോട് കാവൽ തേടുന്നു)
(
*ഇങ്ങിനെ
ചൊല്ലിയാൽ ശൈതാനിൽ നിന്നും
മറ്റുമുള്ള തിന്മകളിൽ നിന്ന്
അല്ലാഹുവിന്റെ സംരക്ഷണം
ലഭിക്കുന്നതാണ്*)
*വീട്ടിൽ
നിന്ന് സ്കൂളിലേക്കോ മസ്ജിദിലേക്കോ
അങ്ങാടിയിലേക്കോ ജോലിക്കോ
പഠനത്തിനോ ഒരു പ്രത്യേക
ആവശ്യത്തിനുള്ള യാത്രക്കോ
പുറപ്പെടുമ്പോഴെല്ലാം
മേൽപ്പറഞ്ഞ ദിക്റുകൾ ചൊല്ലൽ
സുന്നത്താണ്*.)
https://sunnah.com/tirmidhi/48/57
https://sunnah.com/abudawud/43/322
⬇⬇⬇⬇⬇⬇⬇⬇
NB
: നമ്മുടെ
കുട്ടികൾ സ്കൂളിൽ പോകുമ്പോൾ
അവർ അല്ലാഹുവിനോടുള്ള കാവൽ
തേട്ടത്തിന്റെ ഈ ദുആ ചൊല്ലുന്നുണ്ട്
എന്ന് ഉറപ്പ് വരുത്തുക
E
*ചീത്ത
സ്വപ്നം കണ്ടാൽ അത് ആരോടും
പറയരുതെന്നും അതിന്റെ തിന്മയിൽ
നിന്നും പിശാചിന്റെ തിന്മയിൽ
നിന്നും അല്ലാഹുവിനോട് കാവൽ
തേടുകയും*
(
*أَعُوذُ
بِاللَّهِ مِنَ الشَّيْطَان الرجيم*ِ
*എന്ന്
3
തവണ
പറയുക )
ഇടത്
ഭാഗത്തേക്ക് മൂന്നു തവണ
തുപ്പുകയും (തുപ്പൽ/
ഉമിനീര്
പുറത്ത് വരാത്ത വിധം )
മറുഭാഗത്തേക്കു
മാറിക്കിടക്കുകയും ചെയ്യണമെന്നും
ഹദീസിൽ നിന്ന് മനസ്സിലാക്കാം*
*എണീറ്റ്
രണ്ടു റകഅത്ത് നിസ്‌ക്കരിക്കുന്നതും
നല്ലതാണ്*.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=4345
????????
*നായയുടെ
കുരയോ കഴുതയുടെ കരച്ചിലോ
കേട്ടാൽ*
( പ്രത്യേകിച്ച്
രാത്രി സമയങ്ങളിൽ )
*أَعُوذُ
بِاللَّهِ مِنَ الشَّيْطَانِ الرجيم*
*എന്ന്
പറഞ്ഞു അല്ലാഹുവിനോട് കാവൽ
തേടണമെന്നും കാരണം അവ പിശാചിനെ
കണ്ടതാവാൻ സാധ്യതയുണ്ടെന്നും
ഹദീസിൽ നിന്ന് മനസ്സിലാക്കാം*
.
*കൂടാതെ
വീടിന്റെ വാതിലുകൾ ബിസ്മില്ലാഹ്
ചൊല്ലി അടക്കുന്നതും പാത്രങ്ങൾ
തുറന്നിടാതെ,
ബിസ്മില്ലാഹ്
ചൊല്ലി അടച്ചു സൂക്ഷിക്കുന്നതും
പിശാചിന്റെ ഉപദ്രവം തടുക്കാൻ
സഹായിക്കുമെന്നും ഹദീസിൽ
കാണാം*
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=8569
https://sunnah.com/muslim/48/112
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=93&ID=3784
F
നിസ്‌ക്കാരത്തിലെ
അവസാനത്തെ അത്തഹിയ്യാത്തിനുള്ള
ഇരുത്തത്തിൽ അത്തഹിയ്യാത്തും
ഇബ്റാഹീമിയ്യ സലാത്തും കഴിഞ്ഞ
ശേഷം ചൊല്ലുന്ന ധാരാളം ദുആകൾ
ഹദീസുകളിൽ വന്നിട്ടുണ്ട്.
ഈ
സന്ദർഭത്തിൽ നരക ശിക്ഷയിൽ
നിന്നും ഖബറിലെ ശിക്ഷയിൽ
നിന്നും ജീവിതത്തിലും മരണ
സമയത്തുമുണ്ടാകാവുന്ന (
മരണത്തിനു
ശേഷവും )ഫിത്നകളിൽ
നിന്നും മസീഹുദ്ദജ്ജാലിന്റെ
ഫിത്നയിൽ നിന്നും അല്ലാഹുവിനോട്
കാവൽ തേടുകയും പിന്നീട്
നമുക്ക് ആവശ്യമുള്ളത്
അലാഹുവിനോട് ദുആ ചെയ്യുകയും
ചെയ്യണമെന്ന് തിരു നബി നമ്മെ
ഉപദേശിച്ചിരിക്കുന്നു
https://sunnah.com/nasai/13/132
അത്തഹിയ്യാത്തിനും
ഇബ്റാഹീമിയ്യ സ്വലാത്തിനും
ശേഷം
اللَّهُمَّ
اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ
وَمَا أَسْرَرْتُ وَمَا
أَعْلَنْتُ وَمَا
أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ
مِنِّي أَنْتَ
الْمُقَدِّمُ وَأَنْتَ
الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ
സാരം
:
'അല്ലാഹുവേ.....
എന്റെ
മുൻകഴിഞ്ഞ പാപങ്ങളും
വന്നേക്കാവുന്ന പാപങ്ങളും
ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും
ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും
ഞാൻ ചെയ്ത അതിക്രമങ്ങളും
എന്നെക്കാൾ നിനക്കറിയാവുന്നതും
എനിക്ക് നീ പൊറുത്തു തരേണമേ
....
നീയാണ്
അനാദിയിൽ ഉള്ളവനും അവസാനമില്ലാത്തവനും
നീയാണ്.നീയല്ലാതെ
ഒരു ആരാധ്യനുമില്ല'
എന്ന്
ചൊല്ലുക.
കൂടാതെ
താഴെ
ചേർത്ത *കാവൽ
തേട്ടത്തിന്റെ ദുആകൾ കൂടി*
ചൊല്ലുകയും
ചെയ്യുക :
രണ്ടും
സ്വഹീഹായ ഹദീസുകളിൽ
വന്നിട്ടുള്ളതാണ്.
1.
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنْ عَذَابِ
الْقَبْرِ وَمِنْ عَذَابِ النَّارِ
وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
وَمِنْ فِتْنَةِ
الْمَسِيحِ
الدَّجَّالِ
സാരം
:
'അല്ലാഹുവേ.....
നരക
ശിക്ഷയിൽ നിന്നും ഖബറിലെ
ശിക്ഷയിൽ നിന്നും ജീവിതത്തിലും
മരണ സമയത്തുമുണ്ടാകാവുന്ന
(
മരണത്തിനു
ശേഷവും )ഫിത്നകളിൽ
നിന്നും മസീഹുദ്ദജ്ജാലിന്റെ
ഫിത്നയിൽ നിന്നും ഞാൻ നിന്നോട്
കാവൽ തേടുന്നു.
വാക്കുകളുടെ
അർത്ഥം പഠിക്കാം
اللَّهُمَّ
അല്ലാഹുവേ
إِنِّي
أَعُوذُ بِكَ
നിശ്ചയം
ഞാൻ നിന്നോട് കാവൽ തേടുന്നു
مِنْ
عَذَابِ الْقَبْرِ
ഖബറിലെ
ശിക്ഷയിൽ നിന്നും
وَمِنْ
عَذَابِ النَّارِ
നരക
ശിക്ഷയിൽ നിന്നും
وَمِنْ
فِتْنَةِ الْمَحْيَا وَالْمَمَاتِ
ജീവിതത്തിലും
മരണ സമയത്തുമുണ്ടാകാവുന്ന
(
മരണത്തിനു
ശേഷവും )ഫിത്നകളിൽ
നിന്നും
وَمِنْ
فِتْنَةِ
الْمَسِيحِ
الدَّجَّالِ
മസീഹുദ്ദജ്ജാലിന്റെ
ഫിത്നയിൽ നിന്നും (
ഞാൻ
നിന്നോട് കാവൽ തേടുന്നു.')
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=1311
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=80&ID=381
2.
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ
وَالْمَغْرَمِ
(
*സാരം*
: ' *അല്ലാഹുവേ*.....
*കടത്തിലും
പാപത്തിലും അകപ്പെടുന്നതിൽ
നിന്നും
ഞാൻ
നിന്നോട് കാവൽ തേടുന്നു,*
)
https://sunnah.com/bukhari/43/13
G
മൂത്രിക്കാനോ
കാഷ്ടിക്കാനോ ആയി നാം മല മൂത്ര
വിസർജ്ജന സ്ഥലങ്ങളിലേക്ക്
പ്രവേശിക്കുന്നതിന് മുമ്പ്
പിശാചിൽ നിന്നും തിന്മകളിൽ
നിന്നും അല്ലാഹുവിനോട് കാവൽ
തേടേണ്ടതുണ്ടെന്നു തിരു നബി
സ്വല്ലല്ലാഹു അലൈഹി വ സല്ലം
നമ്മെ പഠിപ്പിച്ചിട്ടുണ്ട്.പിശാച്
നമ്മെ വഴി പിഴപ്പിക്കാനും
നമ്മുടെ മനസ്സിൽ തിന്മകൾ
തോന്നിപ്പിക്കാനും സാധ്യത
ഉള്ള സ്ഥലങ്ങളാണ് മല മൂത്ര
വിസർജ്ജനത്തിന്റെ ഇടങ്ങൾ.അതിനാൽ
അവിടെ പ്രവേശിക്കുന്നതിന്
മുമ്പ് ചൊല്ലേണ്ട കാവൽ
തേട്ടത്തിന്റെ വചനങ്ങൾ ഇന്ന്
നമുക്ക് പഠിക്കാം.ഇതൊക്കെ
മറക്കാതെ ജീവിതത്തിൽ
പ്രാവർത്തികമാക്കാൻ അല്ലാഹു
നമ്മെ സഹായിക്കട്ടേ...
ആമീൻ...
മലമൂത്ര
വിസർജ്ജന സ്ഥാനത്ത്
പ്രവേശിക്കുന്നതിന് തൊട്ട്
മുമ്പായി,
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنَ الْخُبُثِ
وَالْخَبَائِثِ
'അല്ലാഹുവേ....
ആൺ
പിശാചുക്കളിൽ നിന്നും പെൺ
പിശാചുക്കളിൽ നിന്നും നിശ്ചയം
ഞാൻ നിന്നോട് കാവൽ തേടുന്നു
'
എന്നും
പുറപ്പെട്ട ശേഷം,
غفرانك
'അല്ലാഹുവേ
എനിക്ക് പൊറുത്തു തരേണമേ'
എന്നും
ചൊല്ലുക
വാക്കുകളുടെ
അർത്ഥം പഠിക്കാം :
اللَّهُمَّ
إِنِّي أَعُوذُ بِكَ
അല്ലാഹുവേ....നിശ്ചയം
ഞാൻ നിന്നോട് കാവൽ തേടുന്നു
مِنَ
الْخُبُثِ
ആൺ
പിശാചുക്കളിൽ നിന്നും
وَالْخَبَائِثِ
പെൺ
പിശാചുക്കളിൽ നിന്നും
______________________________
മല
മൂത്ര വിസർജ്ജനത്തിന്റെ ഇസ്
ലാമിക മര്യാദകളിൽ ചിലത്
അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
:
___________________________________
അവലംബം
:
1.സ്വഹീഹുൽ
ബുഖാരി
2.ഇമാം
നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ
മുഹദ്ദബ്
3.ഇമാം
നവവി റഹിമഹുല്ലാഹിയുടെ അൽ
അദ്കാർ
4.
തുഹ്ഫത്തുൽ
അഹ്‌വദി
H
രാവിലെ
അല്ലാഹുവിനോട് കാവൽ തേടുന്ന
ദിക്റുകൾ
*أصْبَحْنَا*
നമുക്ക്
പ്രഭാതമായി
*وَأصْبَحَ
الـمُلْكُ للـه*
ആധിപത്യം
അല്ലാഹുവിനു ആയി പ്രഭാതം
പുലർന്നു
ِ
*وَالـحَمْدُ
لِلَّـهِ*
അല്ലാഹുവിനാണ്
സർവ സ്തുതിയും
*لا
إلهَ إلاَّ الله*
അല്ലാഹുവല്ലാതെ
ആരാധനക്ക് അർഹനായി ആരുമില്ല
ُ
*وَحْدَه*
അവൻ
ഏകനാണ്
ُ
*لا
شَرِيْكَ لَهُ،*
അവനു
പങ്കുകാരില്ല
*لَهُ
الـمُلْكُ،*
അവനാണ്
പരമാധികാരം/ആധിപത്യം
*ولَهُ
الـحَمْدُ،*
അവനാണ്
സർവ്വസ്തുതിയും
*وهُوَ
عَلَى كُلِّ شَيءٍ قَدِيرٌ،*
അവൻ
എല്ലാ കാര്യത്തിനും ശക്തനാണ്
*رَبِّ
أسْألُك*
റബ്ബേ.....
ഞാൻ
നിന്നോട് ചോദിക്കുന്നു
َ
*خَيْرَ
مَا في هَذَا اليَوْم*
ഇൗ
ദിവസത്തെ/പകലിലെ
നന്മയെ
ِ
*وَخَيْرَ
مَا بَعْدَهُ*،
അതിനു
ശേഷമുള്ള നന്മയേയും
*وأَعُوذُ
بِك*
ഞാൻ
നിന്നോട് കാവൽ തേടുന്നു
َ
*مِنْ
شَرِّ مَا فِي هَذَا اليَوْمِ*
ഇൗ
ദിവസത്തെ/പകലിലെ
തിന്മയിൽ നിന്ന്
*وشَرِّ
مَا بَعْدَه*ُ،
അതിനു
ശേഷമുള്ള തിന്മയിൽ നിന്നും
*رَبِّ
أعُوذُ بِك*
റബ്ബേ.....
ഞാൻ
നിന്നോട്
കാവൽ
തേടുന്നു
َ
*مِنَ
الكَسَلِ*
അലസതയിൽ
നിന്ന്
*وسُوءِ
الكِبَرِ،*
വാർധക്യത്തിന്റെ
തിന്മയിൽ നിന്ന്
*رَبِّ
أعُوذُ بِك*
റബ്ബേ.....
ഞാൻ
നിന്നോട്
കാവൽ
തേടുന്നു
َ
*مِنْ
عَذَابٍ فِي النَّار*
നരകത്തിലെ
ശിക്ഷയിൽ നിന്ന്
ِ
*وعَذَابٍ
فِي القَبْرِ*
ഖബറിലെ
ശിക്ഷയിൽ നിന്നും
🥦🥦🥦🥦🥦🥦🥦
അവലംബം
https://sunnah.com/abudawud/43/299
I
വൈകുന്നേരം
അല്ലാഹുവിനോട് കാവൽ തേടുന്ന
ദിക്റുകൾ
*أَمْسَيْنَا*
നമുക്ക്
വൈകുന്നേരമായി
*وَأَمْسَى
الـمُلْكُ للـه*
ആധിപത്യം
അല്ലാഹുവിനു ആയി വൈകുന്നേരമായി/പ്രദോഷമായി
*وَالـحَمْدُ
لِلَّـهِ*
അല്ലാഹുവിനാണ്
സർവ സ്തുതിയും
*لا
إلهَ إلاَّ الله*
അല്ലാഹുവല്ലാതെ
ആരാധനക്ക് അർഹനായി ആരുമില്ല
*وَحْدَه*
അവൻ
ഏകനാണ്
*لا
شَرِيْكَ لَهُ،*
അവനു
പങ്കുകാരില്ല
*لَهُ
الـمُلْكُ*
അവനാണ്
പരമാധികാരം/ആധിപത്യം
*ولَهُ
الـحَمْدُ،*
അവനാണ്
സർവ്വസ്തുതിയും
*وهُوَ
عَلَى كُلِّ شَيءٍ قَدِيرٌ،*
അവൻ
എല്ലാ കാര്യത്തിനും ശക്തനാണ്
*رَبِّ
أسْألُك*
റബ്ബേ.....
ഞാൻ
നിന്നോട് ചോദിക്കുന്നു
*خَيْرَ
مَا فِي هَذِهِ اللَّيْلَةِ *
ഈ
രാത്രിയിലെ
നന്മയെ
*وَخَيْرَ
مَا
بَعْدَهَا*
അതിനു
ശേഷമുള്ള നന്മയേയും
*وأَعُوذُ
بِك*
ഞാൻ
നിന്നോട് കാവൽ തേടുന്നു
*مِنْ
شَرِّ مَا
فِي هَذِهِ اللَّيْلَةِ*
ഈ
രാത്രിയിലെ തിന്മയിൽ നിന്ന്
*وشَرِّ
مَا
بَعْدَهَا*ُ
അതിനു
ശേഷമുള്ള തിന്മയിൽ നിന്നും
*رَبِّ
أعُوذُ بِك*
റബ്ബേ.....
ഞാൻ
നിന്നോട്
കാവൽ
തേടുന്നു
*مِنَ
الكَسَلِ*
അലസതയിൽ
നിന്ന്
*وسُوءِ
الكِبَرِ،*
വാർധക്യത്തിന്റെ
തിന്മയിൽ നിന്ന്
*رَبِّ
أعُوذُ بِك*
റബ്ബേ.....
ഞാൻ
നിന്നോട്
കാവൽ
തേടുന്നു
*مِنْ
عَذَابٍ فِي النَّار*
നരകത്തിലെ
ശിക്ഷയിൽ നിന്ന്
*وعَذَابٍ
فِي القَبْرِ*
ഖബറിലെ
ശിക്ഷയിൽ നിന്നും
🥦🥦🥦🥦🥦🥦🥦
അവലംബം
https://sunnah.com/abudawud/43/299
(പ്രത്യേകം
ശ്രദ്ധിക്കുക :
വൈകുന്നേരത്തെ
ദിക്റുകൾ മഗ്‌രിബിന് മുമ്പോ
ഇശാഉ -
മഗ്‌രിബ്
നിസ്‌ക്കാരങ്ങൾക്കു ഇടയിലോ
ആയി ചൊല്ലാവുന്നതാണ് )
J
سَيِّدُ
الاِسْتِغْفَارِ
സയ്യിദുല്‍
ഇസ്തിഗ്ഫാര്‍:
പ്രിയപ്പെട്ട
കൂട്ടുകാരേ......
സയ്യിദുൽ
ഇസ്തിഗ്ഫാർ എന്ന് അറിയപ്പെടുന്ന
ഒരു ദുആ ആണ് ഇന്ന് നാം പഠിക്കുന്നത്
പാപമോചനാർത്ഥനയുടെ നേതാവ്'
എന്നാണതിന്റെ
അർത്ഥം
ഒരാൾ
ഉറച്ച വിശ്വാസത്തോടെ പ്രഭാതത്തില്‍
ഇത് ചൊല്ലിയ ശേഷം വൈകുന്നേരത്തിന്
മുമ്പ് മരണപ്പെട്ടാല്‍ അയാള്‍
സ്വര്‍ഗാവകാശിയായിരിക്കും.
അപ്രകാരം
വൈകുന്നേരം ഇത് ചൊല്ലിയ ശേഷം
പ്രഭാതത്തിനു മുമ്പ്
മരണപ്പെട്ടാല്‍ അയാള്‍
സ്വര്‍ഗാവകാശിയായിരിക്കും
എന്ന്
തിരു നബി സ്വല്ലല്ലാഹു അലൈഹി
വ സല്ലം പ്രസ്താവിച്ചിട്ടുണ്ട്
اللَّهُمَّ
أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ،
خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا
عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ،
أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ،
أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ
وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ
لِي،
فَإِنَّهُ لاَ يَغْفِرُ الذُّنُوبَ
إِلاَّ أَنْتَ
അല്ലാഹുവേ
നീ എന്റെ രക്ഷിതാവാകുന്നു.
നീ
അല്ലാതെ ഇലാഹില്ല.
നീ
എന്നെ സൃഷ്ടിച്ചു.
ഞാന്‍
നിന്റെ അടിമയും.
നിന്റെ
കരാറും വാഗ്ദത്തവുമനുസരിച്ചാണ്
ഞാന്‍ ആവതും നിലകൊള്ളുന്നത്.
ഞാന്‍
ചെയ്തുകൂട്ടിയ വിനയില്‍
നിന്ന് ഞാന്‍ നിന്നില്‍ അഭയം
തേടുന്നു.
എനിക്ക്
നല്‍കിയ അനുഗ്രഹം ഞാന്‍
ഏറ്റുപറയുന്നു.ഞാൻ
ചെയ്ത പാപവും ഞാൻ ഏറ്റു
പറയുന്നു എനിക്ക്
പൊറുത്തു തന്നാലും.
കുറ്റങ്ങള്‍
പൊറുത്തുതരാന്‍ നീയൊഴിച്ച്
മറ്റാരുമില്ല
വാക്കർത്ഥം പഠിക്കാം
ان شاء الله
*اللَّهُمَّ
أَنْتَ رَبِّي*
*അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു*
*അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു*
*لاَ
إِلَهَ إِلاَّ أَنْتَ*
*നീ അല്ലാതെ ഇലാഹില്ല*
*നീ അല്ലാതെ ഇലാഹില്ല*
*خَلَقْتَنِي*
എന്നെ സൃഷ്ടിച്ചു
എന്നെ സൃഷ്ടിച്ചു
وَأَنَا
عَبْدُكَ
ഞാൻ
നിന്റെ അടിമയുമാകുന്നു
وَأَنَا
عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ
നിന്റെ
കരാറും വാഗ്ദത്തവുമനുസരിച്ചാണ്
ഞാന്‍ ആവതും നിലകൊള്ളുന്നത്
أَعُوذُ
بِكَ مِنْ شَرِّ مَا صَنَعْتُ
ഞാന്‍
ചെയ്തുകൂട്ടിയ വിനയില്‍
നിന്ന് ഞാന്‍ നിന്നില്‍ അഭയം
തേടുന്നു
أَبُوءُ
لَكَ بِنِعْمَتِكَ عَلَىَّ
എനിക്ക്
നല്‍കിയ അനുഗ്രഹം ഞാന്‍
ഏറ്റുപറയുന്നു
وَأَبُوءُ
لَكَ بِذَنْبِي
ഞാൻ
ചെയ്ത പാപവും ഞാൻ ഏറ്റു
പറയുന്നു
فَاغْفِرْ
لِي
എനിക്ക്
പൊറുത്തു തന്നാലും
فَإِنَّهُ
لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
കുറ്റങ്ങള്‍
പൊറുത്തുതരാന്‍ നീയൊഴിച്ച്
മറ്റാരുമില്ല
🥦🥦🥦🥦🥦🥦🥦
അവലംബം
സ്വഹീഹുൽ
ബുഖാരി
*اللَّهُمَّ
أَنْتَ رَبِّي*
*അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു*
*അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു*
എന്ന
വാക്യത്തിലൂടെ പ്രപഞ്ചനാഥനായ
അല്ലാഹുവിന്റെ തൗഹീദുര്‍റുബൂബിയ്യത്ത്
(പരിപാലകത്വത്തിലെ
ഏകത്വം)
അംഗീകരിക്കുന്നു.
*لاَ
إِلَهَ إِلاَّ أَنْتَ*
*നീ അല്ലാതെ ഇലാഹില്ല*
*നീ അല്ലാതെ ഇലാഹില്ല*
എന്നതിലൂടെ
തൗഹീദുല്‍ ഉലൂഹിയ്യത്ത്
(ദിവ്യത്വത്തിലെ
ഏകത്വം)
അംഗീകരിക്കുന്നു.
*خَلَقْتَنِي*
എന്നെ സൃഷ്ടിച്ചു
എന്നെ സൃഷ്ടിച്ചു
وَأَنَا
عَبْدُكَ
ഞാൻ
നിന്റെ അടിമയുമാകുന്നു
എന്നത്
ദൈവദാസന്‍ തന്റെ യജമാനായ
അല്ലാഹുവോടുള്ള വിധേയത്വവും
അടിമത്തവും സ്വയം പ്രഖ്യാപനം
നടത്തുകയാണ്.
وَأَنَا
عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ
നിന്റെ
കരാറും വാഗ്ദത്തവുമനുസരിച്ചാണ്
ഞാന്‍ ആവതും നിലകൊള്ളുന്നത്എന്നത്
ലോക രക്ഷിതാവായ അല്ലാഹു
കാണിച്ചുതന്ന ജീവിത പദ്ധതി
പിന്തുടര്‍ന്ന് ശരിയായ
പാതയിലൂടെ സഞ്ചരിക്കുകയും
അതിനു വേണ്ടി കഴിവിന്‍ പടി
പരിശ്രമിക്കുകയും ചെയ്യുമെന്ന
പ്രഖ്യാപനമാകുന്നു.
أَعُوذُ
بِكَ مِنْ شَرِّ مَا صَنَعْتُ
'ഞാന്‍
ചെയ്തുകൂട്ടിയ വിനയില്‍
നിന്ന് ഞാന്‍ നിന്നില്‍ അഭയം
തേടുന്നു'
എന്ന്
പറയുന്നതിലൂടെ
മനുഷ്യന്‍
ബോധപൂര്‍വവും അല്ലാതെയും
ചെയ്തുകൂട്ടുന്ന സകല തിന്മകളില്‍
നിന്നും രക്ഷിതാവായ അല്ലാഹുവില്‍
മാത്രം ശരണം തേടുന്നു.
അഭയ
സങ്കേതമായി അല്ലാഹുവിന്റെ
സവിധം മാത്രമേയുള്ളൂ.
മറ്റെല്ലാ
കേന്ദ്രങ്ങളും വ്യാജവും
വ്യര്‍ഥവുമാകുന്നുവെന്ന
തിരിച്ചറിവാകുന്നു ഈ വാക്യം.
أَبُوءُ
لَكَ بِنِعْمَتِكَ عَلَىَّ
'എനിക്ക്
നല്‍കിയ അനുഗ്രഹം ഞാന്‍
ഏറ്റുപറയുന്നു'എന്ന്
പറയുന്നതിലൂടെ
അല്ലാഹു
മനുഷ്യന് നല്‍കിയ എണ്ണിയാലൊടുങ്ങാത്ത
അനുഗ്രഹങ്ങളും ശ്രേഷ്ഠപദവിയും
അംഗീകരിക്കുകയും അത് സദാ
സമയവും അനുസ്മരിച്ചുകൊണ്ടിരിക്കുകയും
ചെയ്യുന്നു
وَأَبُوءُ
لَكَ بِذَنْبِي
ഞാൻ
ചെയ്ത പാപവും ഞാൻ ഏറ്റു
പറയുന്നു
فَاغْفِرْ
لِي
എനിക്ക്
പൊറുത്തു തന്നാലും
فَإِنَّهُ
لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
കുറ്റങ്ങള്‍
പൊറുത്തുതരാന്‍ നീയൊഴിച്ച്
മറ്റാരുമില്ല
എന്ന്
പറയുന്നതിലൂടെ
തന്റെ
ഭാഗത്തുനിന്ന് സംഭവിച്ചുപോയ
പ്രത്യക്ഷവും പരോക്ഷവുമായ
സകല തെറ്റുകളും കുറ്റകൃത്യങ്ങളും
സമ്മതിക്കുകയും ഏറ്റുപറയുകയും
ചെയ്തുകൊണ്ട്,
സൃഷ്ടികളുടെ
പാപങ്ങള്‍ പൊറുക്കാന്‍ കഴിവും
അര്‍ഹതയുമുള്ള അല്ലാഹുവോട്
പൊറുക്കലിനെ തേടുന്നു.
പാപം
പൊറുത്തു കൊടുക്കുന്നവനായി
മറ്റാരുമില്ല.
അല്ലാഹു
ദാസന്മാരോട് അങ്ങേയറ്റത്തെ
കൃപാകടാക്ഷമുള്ളവനാണ് എന്നവന്‍
ഇതിലൂടെ സമ്മതിക്കുന്നു
K
രാവിലെയും
വൈകുന്നേരവും മൂന്നു പ്രാവശ്യം
ചൊല്ലൽ പ്രത്യേക സുന്നത്തുള്ള
ഒരു ദിക്ർ
اللَّهُمَّ
عَافِنِي فِي بَدَنِي اللَّهُمَّ عَافِنِي
فِي سَمْعِي اللَّهُمَّ
عَافِنِي
فِي بَصَرِي لاَ إِلَهَ إِلاَّ أَنْتَ
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنَ الْكُفْرِ
وَالْفَقْرِ اللَّهُمَّ إِنِّي أَعُوذُ
بِكَ مِنْ عَذَابِ الْقَبْرِ لاَ إِلَهَ
إِلاَّ أَنْتَ
(
ഇതിൽ
രണ്ടാമത്തെ ഭാഗം എല്ലാ
നിസ്‌ക്കാരങ്ങൾക്കും ശേഷം
ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട്
)
സാരം
:
അല്ലാഹുവേ
.....എന്റെ
ശരീരത്തിൽ നീ സൗഖ്യം നൽകേണമേ
....
അല്ലാഹുവേ
.....എന്റെ
കേൾവിയിൽ നീ സൗഖ്യം നൽകേണമേ
....
അല്ലാഹുവേ
.....എന്റെ
കാഴ്ചയിൽ നീ സൗഖ്യം നൽകേണമേ
....
നീയല്ലാതെ
ആരാധനക്ക് അർഹനായി മറ്റാരുമില്ല
അല്ലാഹുവേ
....സത്യ
നിഷേധത്തിൽ നിന്നും ദാരിദ്ര്യത്തിൽ
നിന്നും നിശ്ചയം ഞാൻ നിന്നോട്
കാവൽ തേടുന്നു ;അല്ലാഹുവേ
....
ഖബർ
ശിക്ഷയിൽ നിന്നും ഞാൻ നിന്നോട്
കാവൽ തേടുന്നു.നീയല്ലാതെ
ഒരു ഇലാഹുമില്ല
വാക്കർത്ഥം പഠിക്കാം:
اللَّهُمَّ
അല്ലാഹുവേ
عَافِنِي
എനിക്ക്
സുഖം /
സൗഖ്യം
നൽകേണമേ ...
فِي
بَدَنِي
എന്റെ
ശരീരത്തിൽ
اللَّهُمَّ
عَافِنِي
അല്ലാഹുവേ
എനിക്ക്
സുഖം /
സൗഖ്യം
നൽകേണമേ ...
فِي
سَمْعِي
എന്റെ
കേൾവിയിൽ
اللَّهُمَّ
عَافِنِي
അല്ലാഹുവേ
എനിക്ക്
സുഖം /
സൗഖ്യം
നൽകേണമേ ...
فِي
بَصَرِي
എന്റെ
കാഴ്ചയിൽ
لاَ
إِلَهَ إِلاَّ أَنْتَ
നീയല്ലാതെ
ആരാധനക്ക് അർഹനായി മറ്റാരുമില്ല
اللَّهُمَّ
അല്ലാഹുവേ
إِنِّي
أَعُوذُ بِكَ
നിശ്ചയം
ഞാൻ നിന്നോട് കാവൽ തേടുന്നു
مِنَ
الْكُفْرِ
സത്യ
നിഷേധത്തിൽ നിന്ന്
وَالْفَقْرِ
ദാരിദ്ര്യത്തിൽ
നിന്നും
اللَّهُمَّ
إِنِّي أَعُوذُ بِكَ
അല്ലാഹുവേ
നിശ്ചയം
ഞാൻ നിന്നോട് കാവൽ തേടുന്നു
مِنْ
عَذَابِ الْقَبْرِ
ഖബർ
ശിക്ഷയിൽ നിന്നും
لاَ
إِلَهَ إِلاَّ أَنْتَ
നീയല്ലാതെ
ആരാധനക്ക് അർഹനായി മറ്റാരുമില്ല
🥦🥦🥦🥦🥦🥦🥦
അവലംബം
1.സുനനു
അബീ ദാവൂദ്
http://www.islamweb.net/newlibrary/display_book.php?bk_no=55&ID=1846&idfrom=8777&idto=8822&bookid=55&startno=21
2.സുനനു
ന്നസാഈ
L
പ്രിയപ്പെട്ട
കൂട്ടുകാരേ......
നമ്മുടെ
നബി സ്വല്ലല്ലാഹു അലൈഹി വ
സല്ലം ധാരാളമായി ചൊല്ലിയിരുന്ന
കാവൽ തേട്ടത്തിന്റെ ഒരു ദുആ
ആണ് ഇന്ന് നാം പഠിക്കുന്നത്.8
കാര്യങ്ങളിൽ
നിന്നു അല്ലാഹുവിനോട് കാവൽ
തേടുന്നതാണ് ഈ ദുആയുടെ
ഉള്ളടക്കം.വളരെ
പ്രധാനപ്പെട്ട ഈ ദുആ മുടങ്ങാതെ
എല്ലാ ദിവസവും ഇടയ്ക്കിടെ
അർത്ഥം ഗ്രഹിച്ചു ആത്മാർത്ഥമായി
ചൊല്ലുക
اللَّهُمَّ
إِنِّي أَعُوذُ بِكَ مِنَ الْهَمِّ
وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ،
وَالْبُخْلِ وَالْجُبْنِ وَضَلَعِ
الدَّيْنِ، وَغَلَبَةِ الرِّجَالِ
സാരം
:
അല്ലാഹുവേ...
ആധിയിൽ
നിന്നും ദുഃഖത്തിൽ നിന്നും,
ശക്തിയില്ലായ്മയിൽ
നിന്നും അലസതയിൽ നിന്നും
,പിശുക്കിൽ
നിന്നും ഭീരുത്വത്തിൽ നിന്നും
,കടഭാരത്തിൽ
നിന്നും മറ്റുള്ളവർ എന്നെ
അന്യായമായി അക്രമിക്കുന്നതിൽ
നിന്നും ഞാൻ നിന്നോട് കാവൽ
തേടുന്നു
വാക്കർത്ഥം പഠിക്കാം:
اللَّهُمَّ
അല്ലാഹുവേ...
إِنِّي
أَعُوذُ بِكَ
ഞാൻ
നിന്നോട് കാവൽ തേടുന്നു
مِنَ
الْهَمِّ
ആധിയിൽ
(worries)നിന്നും
وَالْحَزَنِ
ദുഃഖത്തിൽ
നിന്നും
وَالْعَجْزِ
ശക്തിയില്ലായ്മയിൽ
നിന്നും
وَالْكَسَلِ
അലസതയിൽ
നിന്നും
وَالْبُخْلِ
പിശുക്കിൽ
നിന്നും
وَالْجُبْنِ
ഭീരുത്വത്തിൽ
നിന്നും
وَضَلَعِ
الدَّيْنِ
കടഭാരത്തിൽ
നിന്നും
وَغَلَبَةِ
الرِّجَالِ
മറ്റുള്ളവർ
എന്നെ അന്യായമായി അക്രമിക്കുന്നതിൽ
നിന്നും
എട്ടു
കാര്യങ്ങൾ
______________________
هَمّ
worry
(ജീവിതത്തിൽ
വന്നു ഭവിച്ചേക്കാവുന്ന
അനിഷ്ട സംഭവങ്ങളെ കുറിച്ചുള്ള
ആധിയും ആശങ്കയും ആണ് ഹമ്മു
)
ദുനിയാവിനെ
ഓർത്തുള്ള ഹമ്മു മോശവും
ആഖിറത്തിനെ ഓർത്തുള്ള ഹമ്മു
നല്ലതുമാണ്
حَزَن
grief
(ജീവിതത്തിൽ
കഴിഞ്ഞു പോയ അനിഷ്ടകരമായ
സംഭവങ്ങളെ കുറിച്ചുള്ള മാനസിക
പ്രയാസമാണ് hazan
-ദുഃഖം
)
عَجْز
incapacity
ശക്തിയില്ലായ്മ,നിസ്‌സഹായാവസ്ഥ,
ബലഹീനത
ഇതൊക്കെ മനുഷ്യൻ ഇഷ്ട്ടപ്പെടാത്ത
കാര്യങ്ങൾ ആണല്ലോ ?
كَسَل
laziness
മടി
അഥവാ അലസത മനുഷ്യനെ നല്ലതു
പ്രവർത്തിക്കുന്നതിൽ നിന്നും
പഠനത്തിൽ നിന്നും മറ്റും
തടയുന്ന സ്വഭാവമാണല്ലോ?
.ഉന്മേഷത്തിന്റെ
വിപരീതമാണിത്
بُخْل
miserliness
പിശുക്കു
അഥവാ ലുബ്ധത ആരും ഇഷ്ട്ടപ്പെടാത്ത
ദുർഗുണമാണല്ലോ?.ഉദാരതയുടെ
വിപരീതമാണിത് .പിശുക്കനെ
സംബന്ധിച്ച് '
അറ്റ
കൈക്കു ഉപ്പു തേക്കാത്തവൻ
'
എന്നൊക്കെ
പറയുന്നത് കൂട്ടുകാർ
കേട്ടിട്ടില്ലേ?
جُبْن
cowardice
ഭീരുത്വം
,
പേടി
.
'എടാ
പേടിത്തൊണ്ടാ.....'
എന്ന്
കൂട്ടുകാരെ ആരെങ്കിലും
വിളിക്കുന്നത് കൂട്ടുകാർക്കു
ഇഷ്ട്ടമല്ലല്ലോ.?
. 'അവൻ
ആള് ധീരനാണ് '
എന്ന്
പറയുന്നത് നമ്മളൊക്കെ
ഇഷ്ട്ടപ്പെടുന്നു;
അല്ലേ
?
ضَلَع
الدَّيْنِ
heavy
debt
കടഭാരം
-
കടം
കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത
സാഹചര്യം എല്ലാവരും ഭയക്കുന്ന
ഒരു അവസ്ഥയാണ്.വിശുദ്ധ
ഖുർആനിൽ ഏറ്റവും വലിയ ആയത്ത്
കടത്തെ സംബന്ധിച്ച് വിവരിക്കുന്ന
ആയതുദ്ദയ്‌ൻ ആണ്.
غَلَبَة
الرِّجَالِ
being
overpowered by men
മറ്റുള്ളവർ
അന്യായമായി നമ്മെ കീഴ്പ്പെടുത്തുന്നതും
അഭിമാനം പണയം വച്ച് മറ്റുള്ളവരുടെ
ചൊൽപ്പടിക്ക് നിൽക്കേണ്ടി
വരുന്നതുമായ സാഹചര്യം നാം
ഒരിക്കലും ആഗ്രഹിക്കുകയില്ലല്ലോ
?
🥦🥦🥦🥦🥦🥦🥦
അവലംബം
സ്വഹീഹുൽ
ബുഖാരി
ഇൻ ഷാ അല്ലാഹ് ഭാഗം രണ്ടിൽ ദിക്റുകൾ തുടരുംالسّلام عليكم
Comments
Post a Comment