Posts

Showing posts from April, 2020

ആരാണ് അല്ലാഹു? ഭാഗം 1 من هو الله؟ അൽ കിതാബ് മദ്രസ

السّلام عليكم ബിസ്മില്ലാഹ്....... അൽ കിതാബ് മദ്രസ യൂണിറ്റ് 1 അൽ ഫാതിഹ ആശയ പ 0 നം പാഠം   മൂന്ന് - ഭാഗം 1- ആരാണ് അല്ലാഹു ? من هو الله؟ ❤❤❤❤❤❤❤❤ പ്രിയപ്പെട്ട കുട്ടികളേ.... നമ്മെയും ഈ ലോകത്തുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ സകല വസ്തുക്കളേയും സൃഷ്ടിച്ച് നിയന്തിച്ച് പരിപാലിച്ച് പോരുന്ന ശക്തിയാണ് അല്ലാഹു. അവനാണ് നമ്മെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും നമുക്ക് മരണശേഷം പുനർജന്മം നൽകുന്നതും. മലക്കുകളേയും ജിന്നുകളേയും എല്ലാം പടച്ചത് അവൻ തന്നെ. സ്വർഗ്ഗ നരകങ്ങളെ പടച്ചതും അല്ലാഹു തന്നെ. ഈ പ്രപഞ്ചത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങൾക്ക് പല കാരണങ്ങളും മാധ്യമങ്ങളും അവൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും , ആത്യന്തികമായി എല്ലാം നിയന്ത്രിക്കുന്നത് അല്ലാഹു തന്നെ. അല്ലാഹുവിന് മാത്രമേ നാം ഇബാദത് (ആരാധന) അർപ്പിക്കാവൂ. അവനോട് മാത്രമേ നാം ദുആഉ (പ്രാർത്ഥന) ഇരക്കാവൂ. അല്ലാഹുവിനെപ്പോലെ , അവന് സദൃശമായി ആകാശങ്ങളിലോ ഭൂമിയിലോ ഒന്നുമില്ല. അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ. നബിമാരെയോ മലക്കുകളേയോ ഔലിയാക്കളേയോ ജിന്ന് - പിശാചുക്കളേയോ   പ്രപഞ്ചപ്രതിഭാസങ്ങളേയോ ബിംബങ്ങളേയോ മറ്റോ ആരാധിക്കാൻ പാടില്ല....