ആരാണ് അല്ലാഹു? ഭാഗം 1 من هو الله؟ അൽ കിതാബ് മദ്രസ
السّلام عليكم
ബിസ്മില്ലാഹ്.......
അൽ കിതാബ് മദ്രസ യൂണിറ്റ്
1 അൽ ഫാതിഹ ആശയ പ0നം
പാഠം മൂന്ന്- ഭാഗം 1- ആരാണ് അല്ലാഹു?
من هو الله؟
❤❤❤❤❤❤❤❤
പ്രിയപ്പെട്ട കുട്ടികളേ....
നമ്മെയും ഈ ലോകത്തുള്ള
ജീവനുള്ളതും ജീവനില്ലാത്തതുമായ സകല വസ്തുക്കളേയും സൃഷ്ടിച്ച് നിയന്തിച്ച് പരിപാലിച്ച്
പോരുന്ന ശക്തിയാണ് അല്ലാഹു. അവനാണ് നമ്മെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും നമുക്ക്
മരണശേഷം പുനർജന്മം നൽകുന്നതും. മലക്കുകളേയും ജിന്നുകളേയും എല്ലാം പടച്ചത് അവൻ തന്നെ.
സ്വർഗ്ഗ നരകങ്ങളെ പടച്ചതും അല്ലാഹു തന്നെ. ഈ പ്രപഞ്ചത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങൾക്ക്
പല കാരണങ്ങളും മാധ്യമങ്ങളും അവൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ആത്യന്തികമായി എല്ലാം
നിയന്ത്രിക്കുന്നത് അല്ലാഹു തന്നെ.
അല്ലാഹുവിന് മാത്രമേ
നാം ഇബാദത് (ആരാധന) അർപ്പിക്കാവൂ. അവനോട് മാത്രമേ നാം ദുആഉ (പ്രാർത്ഥന) ഇരക്കാവൂ.
അല്ലാഹുവിനെപ്പോലെ, അവന് സദൃശമായി ആകാശങ്ങളിലോ ഭൂമിയിലോ ഒന്നുമില്ല.
അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ. നബിമാരെയോ മലക്കുകളേയോ ഔലിയാക്കളേയോ ജിന്ന് - പിശാചുക്കളേയോ പ്രപഞ്ചപ്രതിഭാസങ്ങളേയോ ബിംബങ്ങളേയോ മറ്റോ ആരാധിക്കാൻ
പാടില്ല.
🥦🥦🥦🥦🥦🥦🥦🥦
ഏതാനും ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക:
🥦🥦🥦🥦🥦🥦🥦
റഅ്ദ് الرعد
13 : 2
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ
عَمَدٍ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ
كُلٌّ يَجۡرِى لِأَجَلٍ مُّسَمًّىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ
لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ
അല്ലാഹുവത്രെ, നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ ഉയര്‍ത്തി
(നിറുത്തി) യവന്‍. പിന്നെ,
അവന്‍ 'അര്‍ശി'ല്‍ [സിംഹാസനത്തില്‍]
ആരോഹണം ചെയ്തിരിക്കുന്നു. സൂര്യനെയും, ചന്ദ്രനെയും അവന്‍ (നിയന്ത്രണ) വിധേയമാക്കുകയും ചെയ്തിരിക്കുന്നു.എല്ലാം(തന്നെ)ഒരു
നിർണ്ണയിക്കപ്പെട്ട അവധി വരേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവൻ കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു; ആയത്ത് [ലക്ഷ്യ ദൃഷ്ടാന്തം]കൾ
വിശദീകരിച്ചു തരുന്നു.(അതെ) നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ഉറച്ചു
വിശ്വസിക്കുവാൻ വേണ്ടി.
ലുഖ്മാൻ لقمان
31 : 10
خَلَقَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٍ تَرَوۡنَهَاۖ وَأَلۡقَىٰ فِى ٱلۡأَرۡضِ
رَوَٰسِىَ أَن تَمِيدَ بِكُمۡ وَبَثَّ فِيهَا مِن كُلِّ دَآبَّةٍۚ وَأَنزَلۡنَا
مِنَ ٱلسَّمَآءِ مَآءً فَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجٍ كَرِيمٍ
നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ അവൻ ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.
ഭൂമി നിങ്ങളെയുംകൊണ്ട് ചരിഞ്ഞു പോകുമെന്നതിനാൽ, ഉറച്ച മലകളെ അതിൽ അവൻ സ്ഥാപിക്കയും ചെയ്തിരിക്കുന്നു. അതിൽ എല്ലാ
(തരം) ജീവജന്തുക്കളെയും വിതരണം ചെയ്യുകയും ചെയ്തിരിക്കുന്നു ആകാശത്തുനിന്ന് നാം [അല്ലാഹു]
വെള്ളം ഇറക്കി; എന്നിട്ട് മാന്യമായ
[വിശിഷ്ടമായ]എല്ലാ ഇണകളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു
സൂറത്ത് ഇബ്രാഹീം 32_34 ആയത്തുകള്‍:
سورة إبراهيم
14 : 32
ٱللَّهُ ٱلَّذِى
خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخۡرَجَ
بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقًا لَّكُمۡۖ وَسَخَّرَ لَكُمُ ٱلۡفُلۡكَ لِتَجۡرِىَ
فِى ٱلۡبَحۡرِ بِأَمۡرِهِۦۖ وَسَخَّرَ لَكُمُ ٱلۡأَنۡهَٰرَ
അല്ലാഹുവത്രെ, ആകാശങ്ങളെയും ഭൂമിയെയും
സൃഷ്ടിച്ചവന്‍; ആകാശത്തുനിന്ന് അവന്‍ വെള്ളം [മഴ] ഇറക്കുകയും, എന്നിട്ട് നിങ്ങള്‍ക്ക് ഉപജീവനത്തിനുവേണ്ടി
അതു മൂലം ഫലവര്‍ഗ്ഗങ്ങളില്‍ നിന്ന് (പലതും) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു:
സമുദ്രത്തില്‍ അവന്റെ കല്‍പന പ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്കു
വിധേയമാക്കിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്ക് നദികളെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു.
14 : 33
وَسَخَّرَ
لَكُمُ ٱلشَّمۡسَ وَٱلۡقَمَرَ دَآئِبَيۡنِۖ وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ
പതിവായി (സഞ്ചരിച്ചു)
കൊണ്ടിരിക്കുന്ന നിലയില്‍, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു
വിധേയമാക്കിത്തന്നിരിക്കുന്നു; രാത്രിയെയും, പകലിനെയും നിങ്ങള്‍ക്കവൻ വിധേയമാക്കിത്തന്നിരിക്കുന്നു;
14 : 34
وَءَاتَىٰكُم
مِّن كُلِّ مَا سَأَلۡتُمُوهُۚ وَإِن تَعُدُّواْ نِعۡمَتَ ٱللَّهِ لَا
تُحۡصُوهَآۗ إِنَّ ٱلۡإِنسَٰنَ لَظَلُومٌ كَفَّارٌ
(എന്നു വേണ്ടാ) നിങ്ങള്‍ അവനോടു
(ആവശ്യപ്പെട്ടു) ചോദിച്ച എല്ലാറ്റില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം, നിങ്ങള്‍ അതു കണക്കാക്കുകയില്ല. [അതിന് സാധ്യമല്ല]
നിശ്ചയമായും മനുഷ്യന്‍, അക്രമകാരിയും, (വളരെ) നന്ദികെട്ടവനും തന്നെ
സൂറത്തു റൂം سورة الروم
30 : 40
ٱللَّهُ ٱلَّذِى
خَلَقَكُمۡ ثُمَّ رَزَقَكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡۖ هَلۡ مِن
شُرَكَآئِكُم مَّن يَفۡعَلُ مِن ذَٰلِكُم مِّن شَىۡءٍۚ سُبۡحَٰنَهُۥ وَتَعَٰلَىٰ
عَمَّا يُشۡرِكُونَ
നിങ്ങളെ സൃഷ്ടിച്ച് പിന്നീടു
നിങ്ങള്‍ക്ക് ഉപജീവനവും തന്ന്, പിന്നീട് നിങ്ങളെ മരണപ്പെടുത്തുകയും, പിന്നെ ജീവിപ്പിക്കുകയും
ചെയ്യുന്നവനത്രെ അല്ലാഹു. അതില്‍നിന്ന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങളുടെ
പങ്കുകാരില്‍ [ആരാധ്യരില്‍] ഉണ്ടോ?! അവന്‍ എത്രയോ പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്
അവന്‍ ഉന്നതനായുള്ളവനുമാകുന്നു
سورة الروم
സൂറത്തു റൂം 30 :48- 54
سورة الروم
اللَّهُ الَّذِي يُرْسِلُ الرِّيَاحَ
فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاء كَيْفَ يَشَاء وَيَجْعَلُهُ
كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلالِهِ فَإِذَا أَصَابَ بِهِ مَن
يَشَاء مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍.
എന്നിട്ട് അവ ( കാറ്റുകള്‍ ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍
ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും
ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക്
കാണാം. എന്നിട്ട് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു.
وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ
عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ
ഇതിന് മുമ്പ് -ആ
മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് -തീര്‍ച്ചയായും അവര്‍
ആശയറ്റവര്‍ തന്നെയായിരുന്നു.
فَانظُرْ إِلَى آثَارِ رَحْمَتِ اللَّهِ
كَيْفَ يُحْيِي الأَرْضَ بَعْدَ مَوْتِهَا إِنَّ ذَلِكَ لَمُحْيِي الْمَوْتَى
وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ
ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന്
ജീവന്‍ നല്‍കുന്നത്? തീര്‍ച്ചയായും
അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത്
കാര്യത്തിനും കഴിവുള്ളവനത്രെ.
وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ
مُصْفَرًّا لَّظَلُّوا مِن بَعْدِهِ يَكْفُرُونَ
ഇനി നാം മറ്റൊരു കാറ്റ് അയച്ചിട്ട് അത് (
കൃഷി ) മഞ്ഞനിറം ബാധിച്ചതായി അവര്‍ കണ്ടാല്‍ അതിന് ശേഷവും അവര്‍ നന്ദികേട്
കാണിക്കുന്നവരായിക്കൊണേ്ടയിരിക്കുന്നതാണ്.
فَإِنَّكَ لا تُسْمِعُ الْمَوْتَى وَلا
تُسْمِعُ الصُّمَّ الدُّعَاء إِذَا وَلَّوْا مُدْبِرِينَ
എന്നാല്‍ മരിച്ചവരെ നിനക്ക് കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം
തിരിഞ്ഞ് പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.
وَمَا
أَنتَ بِهَادِ الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ
بِآيَاتِنَا فَهُم مُّسْلِمُونَ
അന്ധത ബാധിച്ചവരെ
അവരുടെ വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്ക് നയിക്കാനും നിനക്കാവില്ല. നമ്മുടെ
ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, എന്നിട്ട്
കീഴ്പെട്ട് ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക് കേള്‍പിക്കാനാവില്ല.
ٱللَّهُ ٱلَّذِى
خَلَقَكُم مِّن ضَعۡفٍ ثُمَّ جَعَلَ مِنۢ بَعۡدِ ضَعۡفٍ قُوَّةً ثُمَّ جَعَلَ مِنۢ
بَعۡدِ قُوَّةٍ ضَعۡفًا وَشَيۡبَةًۚ يَخۡلُقُ مَا يَشَآءُۖ وَهُوَ ٱلۡعَلِيمُ ٱلۡقَدِيرُ
നിങ്ങളെ ബലഹീനതയില്‍
നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനത്രെ അല്ലാഹു. പിന്നീട്, ബലഹീനതക്കു ശേഷം അവന്‍ നിങ്ങള്‍ക്കു ശക്തിയുണ്ടാക്കി; പിന്നെ, ശക്തിക്കുശേഷം ബലഹീനതയും, നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നതു അവന്‍
സൃഷ്ടിക്കുന്നു; സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായുള്ളവന്‍
അവന്‍ തന്നെ.
سورة السجدة 4-9
32 : 4
ٱللَّهُ ٱلَّذِى
خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِى سِتَّةِ أَيَّامٍ ثُمَّ ٱسۡتَوَىٰ
عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّ وَلَا شَفِيعٍۚ أَفَلَا تَتَذَكَّرُونَ
ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു. പിന്നീടവന്‍ 'അര്ശി'ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. അവനുപുറമെ നിങ്ങള്ക്കു ഒരു കൈകാര്യകര്ത്താവാകട്ടെ, ശുപാര്ശക്കാരനാകട്ടെ ഇല്ല. എന്നിരിക്കെ, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
32 : 5
يُدَبِّرُ
ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِى يَوۡمٍ كَانَ
مِقۡدَارُهُۥٓ أَلۡفَ سَنَةٍ مِّمَّا تَعُدُّونَ
അവന് ആകാശത്തുനിന്നു ഭൂമിയിലേക്കു കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു; പിന്നീട് ഒരു ദിവസത്തില്‍ അതു അവങ്കലേക്കു ഉയര്ന്നുപോകുന്നു; അതിന്റെ അളവ് [വലുപ്പം] നിങ്ങള്‍ എണ്ണി വരുന്ന (ഇനത്തില്‍) ആയിരം കൊല്ലമാകുന്നു (- അത്ര വമ്പിച്ചതാണ്) !
32 : 6
ذَٰلِكَ عَٰلِمُ
ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلرَّحِيمُ
(അങ്ങിനെയുള്ള) അവന് അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; കരുണാനിധിയാണ്.
32 : 7
ٱلَّذِىٓ أَحۡسَنَ
كُلَّ شَىۡءٍ خَلَقَهُۥۖ وَبَدَأَ خَلۡقَ ٱلۡإِنسَٰنِ مِن طِينٍ
അതായത്: താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും നന്നാക്കി (സൃഷ്ടിച്ച്) ഉണ്ടാക്കിയവന്‍. മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്ന് അവന് ആരംഭിച്ചു:
32 : 8
ثُمَّ جَعَلَ
نَسۡلَهُۥ مِن سُلَٰلَةٍ مِّن مَّآءٍ مَّهِينٍ
പിന്നെ, അവന്റെ സന്തതിയെ നിസ്സാരപ്പെട്ട ഒരു (തരം) വെള്ളമാകുന്ന സത്തില്‍ നിന്നും അവന് ഉണ്ടാക്കി; -
32 : 9
ثُمَّ سَوَّىٰهُ
وَنَفَخَ فِيهِ مِن رُّوحِهِۦۖ وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡئِدَةَۚ
قَلِيلًا مَّا تَشۡكُرُونَ
പിന്നീട്; അവനെ (അന്യൂനമായി) ശരിപ്പെടുത്തുകയും, അവനില്‍ തന്‍റെ വക 'റൂഹ്' [ജീവാത്മാവ്] ഊതുകയും ചെയ്തു. (മനുഷ്യരേ,) നിങ്ങള്‍ക്കവന്‍ കേള്‍വിയും, കണ്ണുകളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു. അല്പമാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളു.
الجاثية
45 : 12
ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلۡبَحۡرَ
لِتَجۡرِىَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ
وَلَعَلَّكُمۡ تَشۡكُرُونَ
അല്ലാഹുവത്രെ, നിങ്ങള്‍ക്കു സമുദ്രം കീഴ്പ്പെടുത്തിത്തന്നവന്‍; അവന്‍റെ കല്‍പനപ്രകാരം
അതില്‍ക്കൂടി കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍ നിന്നു (ഉപജീവനമാര്‍ഗ്ഗം) നിങ്ങള്‍ അന്വേഷിക്കുവാനും
വേണ്ടി; നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടിയും.
45 : 13
وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِ
جَمِيعًا مِّنۡهُۚ إِنَّ فِى ذَٰلِكَ لَأٓيَٰتٍ لِّقَوۡمٍ يَتَفَكَّرُونَ
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവങ്കല്‍നിന്ന്‍ [അവന്‍റെ
വകയായി] അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും, അതില്‍ ചിന്തിക്കുന്ന
ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
سورة الطلاق
65:12
ٱللَّهُ ٱلَّذِى خَلَقَ سَبۡعَ سَمَٰوَٰتٍ وَمِنَ ٱلۡأَرۡضِ
مِثۡلَهُنَّ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ
عَلَىٰ كُلِّ شَىۡءٍ قَدِيرٌ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَىۡءٍ
عِلۡمًۢا
ഏഴു ആകാശങ്ങളെ – ഭൂമിയില്‍ നിന്നും തന്നെ അവയെപ്പോലെ – സൃഷ്ടിച്ചവനത്രെ
അല്ലാഹു. അവയ്ക്കിടയില്‍ കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും
കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട്
എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ (ഇതെല്ലാം
അറിയിക്കുന്നത്).
ബാക്കി ഭാഗം രണ്ടിൽ തുടരും, ഇൻ ഷാ അല്ലാഹ്.
ക്ളാസ്സുകൾ ഈ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ് https://www.youtube.com/playlist?list=PLf1c4fdPOOYDNdByjt_re43n8Z42rEsXv അൽ കിതാബ് മദ്രസ ഗ്രൂപ്പിൽ ചേരാൻ 8848787706 നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുക അബ്ബാസ് പറമ്പാടൻ السّلام عليكم
Comments
Post a Comment