ഭാഗം - 2 بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- അൽ കിതാബ് മദ്രസ


അൽ കിതാബ് മദ്രസ (കുട്ടികൾക്ക് പഠിക്കാൻ )
യൂണിറ്റ് 1 അൽ ഫാതിഹ ആശയ 0നം
പാഠം രണ്ട്
بسم الله
ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- ഭാഗം- 2

10 വാഹനത്തിൽ കയറുമ്പോൾ ചൊല്ലേണ്ട ചില ദിക്റുകൾ
വാഹനത്തിൽ കാൽ എടുത്തു വയ്ക്കുമ്പോൾ മൂന്നു തവണ ബിസ്മില്ലാഹ്*(അല്ലാഹുവിന്റെ നാമത്തിൽ )എന്ന് ചൊല്ലുക . തുടർന്ന് *വാഹനത്തിൽ ഇരുന്നാൽ അല്ലെങ്കിൽ നിലയുറപ്പിച്ചാൽ അൽ ഹംദുലില്ലാഹ്*(അല്ലാഹുവിനാണ് സർവ്വ സ്തുതിയും) എന്ന് ചൊല്ലുക . *തുടർന്ന് താഴെ ചേർത്ത ദിക്റു ചൊല്ലുക : سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ സാരം : ഞങ്ങള്ക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന് എത്ര പരിശുദ്ധന്! ഞങ്ങള്ക്കതിനെ ഇണക്കുവാന് കഴിയുമായിരുന്നില്ല.തീര്ച്ചയായും ഞങ്ങള് ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവര് തന്നെയാകുന്നു. 🌸🌸🌸🌸🌸🌸🌸🌸 *തുടർന്ന് അൽഹംദുലില്ലാഹ് (അല്ലാഹുവിനാണ് സർവ്വ സ്തുതിയും) എന്ന് മൂന്ന് തവണയും*, , ', അല്ലാഹു അക്ബർ ' ( അല്ലാഹുഏറ്റവും വലിയവനാകുന്നു) എന്ന് മൂന്നു തവണയും ചൊല്ലിയ ശേഷം താഴെ ചേർത്ത ദിക്ർ കൂടി ചൊല്ലുക سُبْحَانَكَ إِنِّي قَدْ ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ സാരം : (അല്ലാഹുവേ...) നീ പരിശുദ്ധനാണ് .നിശ്ചയം ഞാൻ എന്റെ നഫ്സിനോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ എനിക്ക് നീ പൊറുത്തു തരേണമേ... നീയല്ലാതെ ദോഷങ്ങൾ പൊറുത്തു തരികയില്ല
ഇതുമായി ബന്ധപ്പെട്ട ഹദീസു ശ്രദ്ധിക്കുക:
عَنْ عَلِيِّ بْنِ رَبِيعَةَ، قَالَ شَهِدْتُ عَلِيًّا أُتِيَ بِدَابَّةٍ لِيَرْكَبَهَا فَلَمَّا وَضَعَ رِجْلَهُ فِي الرِّكَابِ قَالَ بِسْمِ اللَّهِ ثَلاَثًا فَلَمَّا اسْتَوَى عَلَى ظَهْرِهَا قَالَ الْحَمْدُ لِلَّهِ ثُمَّ قَالَ : ( سبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ * وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ ) ثُمَّ قَالَ الْحَمْدُ لِلَّهِ ثَلاَثًا وَاللَّهُ أَكْبَرُ ثَلاَثًا سُبْحَانَكَ إِنِّي قَدْ ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ . ثُمَّ ضَحِكَ . فَقُلْتُ مِنْ أَىِّ شَيْءٍ ضَحِكْتَ يَا أَمِيرَ الْمُؤْمِنِينَ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم صَنَعَ كَمَا صَنَعْتُ ثُمَّ ضَحِكَ فَقُلْتُ مِنْ أَىِّ شَيْءٍ ضَحِكْتَ يَا رَسُولَ اللَّهِ قَالَ " إِنَّ رَبَّكَ لَيَعْجَبُ مِنْ عَبْدِهِ إِذَا قَالَ رَبِّ اغْفِرْ لِي ذُنُوبِي إِنَّهُ لاَ يَغْفِرُ الذُّنُوبَ غَيْرُكَ " . قَالَ وَفِي الْبَابِ عَنِ ابْنِ عُمَرَ رضى الله عنهما . قَالَ هَذَا حَدِيثٌ حَسَنٌ صَحِيحٌ .

സാരം: അലിയ്യു ബ്നു റബീഅ എന്നവർ പ്രസ്താവിക്കുന്നു : ഒരിക്കൽ അലി റദിയല്ലാഹു അൻഹുവിന് യാത്രക്കായി ഒരു മൃഗത്തെ കൊണ്ട് വന്നത് ഞാൻ കണ്ടു. അലി റദിയല്ലാഹു അൻഹു വാഹനപ്പുറത്ത് കയറാൻ തുടങ്ങിയപ്പോൾ ബിസ്മില്ലാഹ് എന്ന് മൂന്ന് തവണ ചൊല്ലി.വാഹനപ്പുറത്ത് നിലയുറപ്പിച്ച ശേഷം അദ്ദേഹം അൽ ഹംദു ലില്ലാഹ് എന്ന് പറഞ്ഞു.തുടർന്ന് , سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ എന്ന് ചൊല്ലി. പിന്നീട് അൽഹംദുലില്ലാഹ് എന്ന് മൂന്ന് തവണയും, , 'അല്ലാഹു അക്ബർ ' എന്ന് മൂന്നു തവണയും ചൊല്ലിയ ശേഷം , سُبْحَانَكَ إِنِّي قَدْ ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ എന്ന് ചൊല്ലി.ശേഷം അലി റദിയല്ലാഹു അൻഹു ചിരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: ... അമീറുൽ മുഅമിനീൻ... എന്തിനാ താങ്കൾ ചിരിച്ചത്? അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി സല്ലം ഞാനീ ചെയ്തത് പോലെ ചെയ്ത ശേഷം ചിരിച്ചത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഞാൻ (അലി) നബിയോട് ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ... എന്തിനാണ് താങ്കൾ ചിരിച്ചത്? അപ്പോൾ നബി പറഞ്ഞു: 'നിശ്ചയം ദാസൻ, رَبِّ اغْفِرْ لِي ذُنُوبِي إِنَّهُ لاَ يَغْفِرُ الذُّنُوبَ غَيْرُكَ " എന്ന് പറയുന്നത് നിന്റെ റബ്ബിന് / നാഥന് ഏറെ ഇഷ്ടമാണ്. (അവലംബം: സുനനുത്തിർമുദി തുഹ്ഫത്തുൽ അഹ് വദി സഹിതം

11.മയ്യിത്തിനെ ഖബറിൽ വയ്ക്കുമ്പോൾ ഖബറിൽ വയ്ക്കുന്ന ആൾ താഴെ ചേർത്ത ദിക്ർ ചൊല്ലുക : بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ 'അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലിന്റെ മില്ലത്തിന്മേലും ' അവലംബം സുനനു ഇബ്നു മാജ
12 മരിച്ച ഉടനെ മയ്യിത്തിന്റെ കണ്ണുകൾ അടക്കുമ്പോഴും മേൽപ്പറഞ്ഞ ദിക്ർ (بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ ) ചൊല്ലൽ സുന്നത്താണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം
ഹദീസിൽ വന്ന പ്രാർത്ഥന ചൊല്ലുക:
اللَّهُمَّ اغْفِرْ له، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ . وَنَوِّرْ لَهُ فِيهِ സാരം :അല്ലാഹുവേ... മയ്യിത്തിനു പൊറുത്തു കൊടുക്കേണമേ... സന്മാർഗ്ഗത്തിൽ മാർഗ്ഗ ദർശനം ലഭിച്ചവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ ... ഇദ്ദേഹത്തിന്റെ പിറകിൽ അവശേഷിക്കുന്നവരിൽ ഒരു(നല്ല) പിൻഗാമിയെ നൽകേണമേ...ഞങ്ങൾക്കും മയ്യിത്തിനും പൊറുക്കേണമേ...ലോക രക്ഷിതാവേ.... അദ്ദേഹത്തിന്റെ ഖബറിടം നീ വിശാലമാക്കേണമേ..... അദ്ദേഹത്തിന്റെ ഖബറിൽ അദ്ദേഹത്തിന് പ്രകാശം നൽകേണമേ.... ഇതുമായി ബന്ധപ്പെട്ട് സ്വഹീഹു മുസ്ലിമിൽ വന്ന ഹദീസ് പഠിക്കാം, ഇൻ ശാ അല്ലാഹ്...
عَنْ أُمِّ سَلَمَةَ، قَالَتْ دَخَلَ رَسُولُ اللَّهِ صلى الله عليه وسلم عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ ثُمَّ قَالَ " إِنَّ الرُّوحَ إِذَا قُبِضَ تَبِعَهُ الْبَصَرُ " . فَضَجَّ نَاسٌ مِنْ أَهْلِهِ فَقَالَ " لاَ تَدْعُوا عَلَى أَنْفُسِكُمْ إِلاَّ بِخَيْرٍ فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ " . ثُمَّ قَالَ " اللَّهُمَّ اغْفِرْ لأَبِي سَلَمَةَ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ . وَنَوِّرْ لَهُ فِيهِ സാരം: ഉമ്മു സലമ റദിയല്ലാഹു അൻഹാ റിപ്പോർട്ട് ചെയ്യുന്നു: ( ഉമ്മു സലമയുടെ ഭർത്താവ് അബൂസലമ റദിയല്ലാഹു അൻഹു മരിച്ചപ്പോൾ ) റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി സല്ലം അബൂ സലമയുടെ അടുത്തു വന്നു. അബൂസലമയുടെ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു. അപ്പോൾ നബി അദ്ദേഹത്തിന്റെ കണ്ണുകൾ അടച്ചു കൊടുത്ത ശേഷം ഇങ്ങിനെ പ്രസ്താവിച്ചു: ' നിശ്ചയം ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണുകൾ അതിനെ പിന്തുടരുന്നു'. അപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാരിൽ ചിലർ വിലപിച്ചു കരഞ്ഞു. അപ്പോൾ നബി പറഞ്ഞു: 'നിങ്ങൾ നിങ്ങൾക്ക് നന്മക്ക് ആയിട്ടല്ലാതെ പ്രാർത്ഥിക്കരുത്; കാരണം മലക്കുകൾ നിങ്ങളുടെ പ്രാർത്ഥനക്ക് ആമീൻ പറയുന്നുണ്ട്. തുടർന്ന് നബി ഇങ്ങനെ പ്രാർത്ഥിച്ചു:
 اللَّهُمَّ اغْفِرْ لأَبِي سَلَمَةَ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ . وَنَوِّرْ لَهُ فِيهِ
നഗ്നത വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ അതിനു തൊട്ടു മുമ്പായി بسم الله ചൊല്ലാന് നിർദ്ദേശം ഉള്ളതായി ഹദീസുകൾ വ്യക്തമാക്കുന്നു. ഇത് പിശാചിന്റെ ഇടപെടൽ ഒഴിവാക്കാൻ സഹായിക്കും.
ദമ്പതികൾ സംയോഗത്തിനു മുമ്പായി ബിസ്മില്ലാഹി ചേർത്ത് ദിക്ർ ചൊല്ലുന്നത്, സംയോഗത്തിൽ പിശാച് പങ്കെടുക്കാതിരിക്കുന്നതിനും അതിൽ ഉണ്ടായേക്കാവുന്ന കുട്ടിയിൽ പിശാചിന്റെ തിന്മ ഇല്ലാതിരിക്കുന്നതിനും സഹായകമാവും.
മല മൂത്ര വിസർജ്ജന സ്ഥാനങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പായി ബിസ്മില്ലാഹ് ചേർത്ത് ചൊല്ലുന്ന ദിക്റിന്റെ താല്പര്യവും പിശാചുക്കളിൽ നിന്ന് അല്ലാഹുവോട് അഭയം തേടലാണ്. ചികിത്സാവശ്യാർത്ഥമോ മറ്റോ നഗ്നത കാണിക്കേണ്ടി വരുമ്പോഴും നഗ്നത വെളിവാക്കുന്നതിനു മുമ്പായി ബിസ്മില്ലാഹ് ചെല്ലുന്നത് ഉത്തമമാണ്. സർജറി സമയത്ത് നഗ്നത വെളിവാക്കേണ്ടി വരുമെങ്കിൽ മയക്കുന്നതിനു മുമ്പായി ബിസ്മില്ലാഹ് ചൊല്ലുക. 🥦🥦🥦🥦 കുളിക്കാൻ വേണ്ടിയോ വസ്ത്രം മാറുന്നതിനോ വേണ്ടി ഉടുത്തിരിക്കുന്ന വസ്ത്രം ഊരുന്നതിന് തൊട്ട് മുമ്പായും ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണ്. മനുഷ്യന്റെ നഗ്നതക്കും ജിന്ന് - പിശാചുക്കൾക്കും ഇടയിലെ ഒരു മറയാണ് ബിസ്മില്ലാഹ് എന്ന് തിരു നബി പഠിപ്പിച്ചിട്ടിട്ടുണ്ട്

ഹദീസുകൾ ശ്രദ്ധിക്കുക  ഹദീസ് 1
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم " لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ، لَمْ يَضُرَّهُ شَيْطَانٌ أَبَدًا
ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി സല്ലം പ്രസ്താവിച്ചു: നിങ്ങളിൽ ആരെങ്കിലും തന്റെ ഇണയെ (ലൈംഗിക ബന്ധത്തിനായി ) സമീപിക്കുമ്പോൾ, (സംയോഗം ചെയ്യുന്നതിന് മുമ്പായി ) بِاسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا എന്ന് പ്രാർത്ഥിച്ചാൽ, അതിൽ അവർക്ക് അല്ലാഹു ഒരു സന്തതിയെ കണക്കാക്കുകയാണെങ്കിൽ, സന്തതിയെ ശൈത്വാൻ ഒരിക്കലും ബുദ്ധിമുട്ടിക്കുകയില്ല
 പ്രാർത്ഥനയുടെ സാരം : അല്ലാഹുവിന്റെ നാമത്തിൽ ,അല്ലാഹുവേ... ഞങ്ങളിൽ നിന്ന് ശൈത്താനെ അകറ്റി നിർത്തണേ... നീ ഞങ്ങൾക്ക് നൽകുന്നതിലും നീ ശൈത്താനെ അകറ്റി നിർത്തണേ..
ഹദീസ് 2 http://www.shiaonlinelibrary.com/%D8%A7%D9%84%D9%83%D8%AA%D8%A8/2040_%D8%A7%D9%84%D9%85%D8%B9%D8%AC%D9%85-%D8%A7%D9%84%D8%A3%D9%88%D8%B3%D8%B7-%D8%A7%D9%84%D8%B7%D8%A8%D8%B1%D8%A7%D9%86%D9%8A-%D8%AC-%D9%A7/%D8%A7%D9%84%D8%B5%D9%81%D8%AD%D8%A9_128 عن أنس بن مالك قال قال رسول الله صلى الله عليه وسلم ستر ما بين عورات بني آدم والجن إذا وضع أحدهم ثوبه أن يقول بسم الله അനസു ബ്നു മാലിക് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി സല്ലം പ്രസ്താവിച്ചു
 മനുഷ്യ സന്തതിയുടെ നഗ്നതക്കും ജിന്നിനും ഇടയിലുള്ള മറ എന്നത് മനുഷ്യർ വസ്ത്രം അഴിക്കുമ്പോൾ (അഴിക്കുന്നതിന് തൊട്ട് മുമ്പായി ) ബിസ്മില്ലാഹ് എന്ന് ചൊല്ലലാണ്. (അവലംബം: ത്വബ്റാനി
 ഹദീസ് 3
 عَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ أَحَدُهُمْ الْخَلَاءَ أَنْ يَقُولَ بِسْمِ اللَّهِ
അലിയ്യു ബ്നു അബീ ത്വാലിബ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി സല്ലം പ്രസ്താവിച്ചു: മനുഷ്യ സന്തതിയുടെ നഗ്നതക്കും ജിന്നിനും ഇടയിലുള്ള മറ എന്നത് മനുഷ്യർ മലമൂത്ര വിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായി ബിസ്മില്ലാഹ് എന്ന് ചൊല്ലലാണ്. (അവലംബം : സുനനുത്തി ർമുദി തുഹ്ഫത്തുൽ അഹ് വദി സഹിതം ) ശൈഖ് അൽബാനിയുടെ ഇർവാഉൽ ഗലീൽ ارواء الغليل
മുമ്പ് പഠിച്ചത് ഓർമ്മിക്കുക-
 മലമൂത്ര വിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായി,
 بسم اللَّهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
'അല്ലാഹുവേ.... ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിശ്ചയം ഞാൻ നിന്നോട് കാവൽ തേടുന്നു ' എന്നും പുറപ്പെട്ട ശേഷം, غفرانك 'അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ' എന്നും ചൊല്ലുക

രോഗങ്ങളും വേദനകളും മനുഷ്യ ശരീരത്തെ ബാധിക്കുമ്പോൾ അവയിൽ നിന്ന് മുക്തമാവുന്നതിനു ചികിത്സ അത്യാവശ്യമാണ്. പ്രകൃതിയിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മരുന്നുകൾ കണ്ടെത്തി ചികിത്സിക്കുന്നത് ഇസ്ലാം അനുവദിച്ചിട്ടുള്ളതും നിർദ്ദേശിച്ചിട്ടുള്ളതും തന്നെ.ഇതിനായി വിദഗ്ദരായ ഡോക്റ്റർമാരുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. മരുന്ന് വഴിയോ മന്ത്രം വഴിയോ എങ്ങിനെ രോഗ ചികിത്സ നടത്തിയാലും അല്ലാഹുവാണ് രോഗശമനം നടത്തുന്നത് എന്ന ഉത്തമ ബോധ്യത്തോടെയായിരിക്കണം വിശ്വാസി അത് ചെയ്യുന്നത്. രോഗചികിത്സക്ക് അല്ലാഹു നിരോധിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കാവതല്ല. നന്മ പ്രവർത്തിക്കലും അല്ലാഹുവിനെ സദാ സ്മരിക്കലും (ദിക്ർ ) അല്ലാഹുവിനോട് ദുആ ചെയ്യലും അവനു വിധേയപ്പെടലും അവനോടു തൗബ ചെയ്തു മടങ്ങലുമാണ് ഏറ്റവും നല്ല ചികിത്സ ചികിത്സക്കായി വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ട മന്ത്രങ്ങൾ എല്ലാം തന്നെ അല്ലാഹുവിനുള്ള ദിക്റുകളും അവനോടുള്ള പ്രാർത്ഥനകളുമാണ്. ഇക്കൂട്ടത്തിൽ ബിസ്മില്ലാഹിയുടെ പ്രാധാന്യവും മഹത്വവും വളരെ വലുതാണ്.) ശരീര ഭാഗങ്ങളിൽ വേദനയുണ്ടാവുമ്പോൾ: വേദനയുള്ള ശരീര ഭാഗത്തു വലതു കൈ വയ്ക്കുകയും ഏഴു തവണ വലതു കൈ കൊണ്ട് വേദന ഉള്ള ശരീര ഭാഗത്തു തടവുകയും ഏഴു തവണ താഴെ ദിക്ർ ചൊല്ലുകയും ചെയ്യുക :
 بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
സാരം : ''അല്ലാഹുവിന്റെ നാമത്തിൽ .ഞാൻ അനുഭവിക്കുന്നതിന്റെയും ഞാൻ ഭയക്കുന്നതിന്റെയും തിന്മയിൽ നിന്ന് അല്ലാഹുവിന്റെ ഇസ്സത്ത് കൊണ്ടും ഖുദ്റത്തു കൊണ്ടും ഞാൻ കാവൽ തേടുന്നു''.
ഹദീസ് പഠിക്കാം
عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ قَالَ قَدِمْتُ عَلَى النَّبِيِّ ـ صلى الله عليه وسلم ـ وَبِي وَجَعٌ قَدْ كَادَ يُبْطِلُنِي فَقَالَ لِيَ النَّبِيُّ ـ صلى الله عليه وسلم ـ " اجْعَلْ يَدَكَ الْيُمْنَى عَلَيْهِ وَقُلْ بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ سَبْعَ مَرَّاتٍ " . فَقُلْتُ ذَلِكَ فَشَفَانِيَ اللَّهُ . സാരം: ഉസ്മാനു ബ്നു അബിൽ ആസ്വ് അസ്സഖഫി റദിയല്ലാഹു അൻഹു പ്രസ്താവിക്കുന്നു: എന്നെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു വേദന / രോഗം എനിക്കുണ്ടായിരുന്നു.. അങ്ങിനെ ഞാൻ നബി സ്വല്ലല്ലാഹു അലൈഹി സല്ലമ യെ സമീപിച്ചു. അപ്പോൾ എന്നോട് നബി സ്വല്ലല്ലാഹു അലൈഹി സല്ലം ഇപ്രകാരം നിർദ്ദേശിച്ചു: വേദനയുള്ള ശരീര ഭാഗത്തു താങ്കളുടെ വലതു കൈ വയ്ക്കുകയും (ഏഴു തവണ വലതു കൈ കൊണ്ട് വേദന ഉള്ള ശരീര ഭാഗത്തു തടവുകയും എന്ന് ചില റിപ്പോർട്ടുകളിൽ ഉണ്ട് ) ഏഴു തവണ
, بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
എന്ന ദിക്ർ ചൊല്ലുകയും ചെയ്യുക (സ്വഹാബി തുടരുന്നു) : ഞാൻ അപ്രകാരം പ്രാർത്ഥിക്കുകയും എനിക്ക് അല്ലാഹു രോഗശമനം നൽകുകയും ചെയ്തു. (അവലംബം: സുനനു ഇബ്നു മാജ)
രാവിലെയും വൈകുന്നേരവും മൂന്ന് തവണ ചൊല്ലൽ പ്രത്യേകം സുന്നത്തുള്ള ദിക്ർ:
 بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
സാരം: അല്ലാഹുവിന്റെ നാമം കൊണ്ട് (ഞാൻ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കാവൽ തേടുന്നു), അവന്റെ നാമത്തോടൊപ്പം (ആത്മാർത്ഥമായി നല്ല നിയ്യത്തോടെ അല്ലാഹു വിനെ ദിക്ർ ചെയ്താൽ ) ആകാശത്തും ഭൂമിയിലുമുള്ള ഒന്നും തന്നെ ബുദ്ധിമുട്ടിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു
ഇതുമായി ബന്ധപ്പെട്ട ഹദീസ് ശ്രദ്ധിക്കുക :
. عَنْ أَبَانَ بْنِ عُثْمَانَ، قَالَ سَمِعْتُ عُثْمَانَ بْنَ عَفَّانَ، رضى الله عنه يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ فَيَضُرُّهُ شَيْءٌ " . وَكَانَ أَبَانُ قَدْ أَصَابَهُ طَرَفُ فَالَجِ فَجَعَلَ الرَّجُلُ يَنْظُرُ إِلَيْهِ فَقَالَ لَهُ أَبَانُ مَا تَنْظُرُ أَمَا إِنَّ الْحَدِيثَ كَمَا حَدَّثْتُكَ وَلَكِنِّي لَمْ أَقُلْهُ يَوْمَئِذٍ لِيُمْضِيَ اللَّهُ عَلَىَّ قَدَرَهُ . قَالَ هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ
സാരം: അബാനു ബ്നു ഉസ്മാൻ എന്നവർ പ്രസ്താവിക്കുന്നു: ഞാൻ ഉസ്മാനു ബ്നു അഫ്ഫാൻ റദിയല്ലാഹു അൻഹു ഇങ്ങിനെ പറയുന്നതായി കേട്ടു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി സല്ലം ഇപ്രകാരം പറഞ്ഞു: ' ഒരു മുസ്ലിം എല്ലാ പകലിന്റെ പ്രഭാതത്തിലും ( പകലിന്റെ തുടക്കത്തിൽ ഫജ്ർ ആയ ശേഷം) എല്ലാ രാത്രിയുടെ തുടക്കത്തിലും (വൈകുന്നേരം ),
 بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
 എന്ന് മൂന്ന് തവണ ചൊല്ലിയാൽ അവനെ യാതൊന്നും തന്നെ ബുദ്ധിമുട്ടിക്കുന്നതല്ല. " അങ്ങിനെ ഒരിക്കൽ അബാൻ എന്നവരുടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. അപ്പാൾ (അദ്ദേഹത്തിൽ നിന്ന് ഹദീസ് കേട്ട)ഒരാൾ അദ്ദേഹത്തെ (ആശ്ചര്യത്തോടെ )നോക്കി. അപ്പോൾ അബാൻ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കൾ എന്താണ് നോക്കുന്നത്. ഞാൻ താങ്കളോട് പറഞ്ഞ പോലെ തന്നെയാണ് തിരുനബിയുടെ ഹദീസ്. പക്ഷെ, അല്ലാഹുവിന്റെ വിധി എന്നിൽ നടപ്പാകേണ്ടത് ഉള്ളതിനാൽ , ഞാൻ ദിവസം ദിക്ർ ചൊല്ലിയില്ല (മറന്നു പോയി ) . ഇമാം തിർമുദി പറയുന്നു: ഹദീസ് ഹസൻ സ്വഹീഹ് ഗരീബ് ആണ്. (അവലംബം: സുനനുത്തിർമുദി തുഹ്ഫത്തുൽ അഹ് വദി സഹിതം )
അല്ലാഹുവിന്റെ നാമം കൊണ്ട് പ്രവർത്തികൾ ആരംഭിക്കൽ പ്രത്യേകം സുന്നത്തായ ചില അവസരങ്ങൾ പക്ഷിമൃഗാദികളെ അറക്കുമ്പോൾ ബിസ്മില്ലാഹി വല്ലാഹു അക്ബർ بِسْمِ اللَّهِ وَاللَّهُ أَكْبَرُ ( സാരം: അല്ലാഹുവിന്റെ നാമത്തിൽ , അല്ലാഹു ആണ് ഏറ്റവും വലിയവൻ) എന്ന് ചൊല്ലണം അറവ് തുടങ്ങുമ്പോൾ ബിസ്മില്ലാഹ് ചൊല്ലൽ നിർബന്ധമാണ്. നിർബന്ധമില്ല സുന്നത്ത് മാത്രമാണ് എന്ന അഭിപ്രായവുമുണ്ട്. നിർബന്ധമാണെങ്കിലും മറന്നതോ അറിവില്ലായ്മ മൂലം ചൊല്ലാതിരുന്നതോ ആണെങ്കിൽ കുഴപ്പമില്ല.എന്നാൽ മറന്നതാണെങ്കിലും ബിസ്മില്ലാഹ് ചൊല്ലി അറുക്കാത്തത് ഭക്ഷ്യയോഗ്യമല്ലെന്ന വീക്ഷണം പുലർത്തുന്നവരുമുണ്ട്. ഏതായാലും മുസ്ലിംകളോ അഹ് ലു കിതാബുകാരോ അറുത്തത് മാത്രമേ മുസ്ലിംകൾക്ക് ഭക്ഷിക്കാൻ പാടുള്ളൂ. വിഗ്രഹങ്ങളുടേയോ നബിമാരുടേയോ ഔലിയാക്കളുടേയോ മറ്റോ പേരിൽ പ്രഖ്യാപിക്കപ്പെട്ടത് / അറുക്കപ്പെട്ടത് ഭക്ഷിക്കൽ അനുവദനീയമല്ല. ഹദീസ് പഠിക്കാം
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ شَهِدْتُ مَعَ النَّبِيِّ صلى الله عليه وسلم الأَضْحَى بِالْمُصَلَّى فَلَمَّا قَضَى خُطْبَتَهُ نَزَلَ عَنْ مِنْبَرِهِ فَأُتِيَ بِكَبْشٍ فَذَبَحَهُ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ وَقَالَ " بِسْمِ اللَّهِ وَاللَّهُ أَكْبَرُ هَذَا عَنِّي وَعَمَّنْ لَمْ يُضَحِّ مِنْ أُمَّتِي
സാരം: ജാബിർ ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: ഞാൻ നബി സ്വല്ലല്ലാഹു അലൈഹി സല്ലമയുടെ കൂടെ ഈദ് മുസ്വല്ലയിൽ ഹാജരായി . ഖുതുബ കഴിഞ്ഞപ്പോൾ നബി മിൻബറിൽ നിന്ന് ഇറങ്ങി. അപ്പോൾ ഒരു ആടിനെ കൊണ്ട് വരപ്പെട്ടു. അപ്പോൾ നബി ' ബിസ്മില്ലാഹി വല്ലാഹു അക്ബർ, ഇത് എന്നിൽ നിന്നും എന്റെ ഉമ്മത്തിൽ നിന്ന് ഉദുഹിയ്യത്ത് അറുക്കാൻ സാധിക്കാത്തവർക്കുമുള്ള ഉദുഹിയ്യത്താണ് ' എന്ന് പറഞ്ഞ് ആടിനെ അറുത്തു (അവലംബം: ജാമിഉ ത്തിർമുദി)
പക്ഷിമൃഗാദികളെ അറക്കുമ്പോൾ ബിസ്മില്ലാഹി ചൊല്ലുന്നത് സംബന്ധിച്ച ആയത്തുകൾ: (അറവ് തുടങ്ങുമ്പോൾ ബിസ്മില്ലാഹ് ചൊല്ലൽ നിർബന്ധമാണ്. നിർബന്ധമില്ല സുന്നത്ത് മാത്രമാണ് എന്ന അഭിപ്രായവുമുണ്ട്. നിർബന്ധമാണെങ്കിലും മറന്നതോ അറിവില്ലായ്മ മൂലം ചൊല്ലാതിരുന്നതോ ആണെങ്കിൽ കുഴപ്പമില്ല.എന്നാൽ മറന്നതാണെങ്കിലും ബിസ്മില്ലാഹ് ചൊല്ലി അറുക്കാത്തത് ഭക്ഷ്യയോഗ്യമല്ലെന്ന വീക്ഷണം പുലർത്തുന്നവരുമുണ്ട്. ഏതായാലും മുസ്ലിംകളോ അഹ് ലു കിതാബുകാരോ അറുത്തത് മാത്രമേ മുസ്ലിംകൾക്ക് ഭക്ഷിക്കാൻ പാടുള്ളൂ. വിഗ്രഹങ്ങളുടേയോ നബിമാരുടേയോ ഔലിയാക്കളുടേയോ മറ്റോ പേരിൽ പ്രഖ്യാപിക്കപ്പെട്ടത് / അറുക്കപ്പെട്ടത് ഭക്ഷിക്കൽ അനുവദനീയമല്ല.) ആയത്തുകളിൽ നിന്ന്
സൂറത്തുൽ അൻആം 121
 وَلَا تَأۡكُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُۥ لَفِسۡقٌۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآئِهِمۡ لِيُجَٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെടാത്തതില് നിന്ന് നിങ്ങള് തിന്നരുത്. നിശ്ചയമായും അത് തോന്നിയവാസം തന്നെയാകുന്നു. നിശ്ചയമായും പിശാചുക്കള്, നിങ്ങളോട് തര്ക്കം നടത്തുവാന്വേണ്ടി തങ്ങളുടെ മിത്രങ്ങളോട് സ്വകാര്യബോധനം നല്കിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. അവരെ നിങ്ങള് അനുസരിക്കുന്ന പക്ഷം, നിശ്ചയമായും, നിങ്ങള് `മുശ്രിക്കു'കള് തന്നെയായിരിക്കും. കൂടാതെ മറ്റു ചില ആയത്തുകളിലെ സൂചനകൾ കാണുക: 6 : 118 (അൻആം 118) فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِئَايَٰتِهِۦ مُؤۡمِنِينَ അതിനാല്, അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു അറുക്കപ്പെട്ടതില് നിന്ന് നിങ്ങള് തിന്നുകൊള്ളുവിന്; നിങ്ങള് അവന്റെ `ആയത്തു' [ലക്ഷ്യം]കളില് വിശ്വസിക്കുന്നവരാണെങ്കില്. 6 : 119
 وَمَا لَكُمۡ أَلَّا تَأۡكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ
. അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു അറുക്കപ്പെട്ടതില് നിന്ന് തിന്നാതിരിക്കുമാറ് നിങ്ങള്ക്ക് (തടസ്സം) എന്താണ്?
 6 : 145 قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمًا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٍ فَإِنَّهُۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ
(നബിയേ) പറയുക: `എനിക്ക് `വഹ്യ്' [ദിവ്യബോധനം] നല്കപ്പെട്ടിട്ടുള്ളതില്, ഭക്ഷിക്കു(വാനുദ്ദേശിക്കു)ന്ന ഒരാളുടെ മേലും നിഷിദ്ധമാക്കപ്പെട്ടതായൊന്നും ഞാന് കാണുന്നില്ല, അത് [ഭക്ഷണം] ശവം, അല്ലെങ്കില് ചിന്തപ്പെട്ട രക്തം അല്ലെങ്കില് പന്നിമാംസം-കാരണം, അത് മ്ളേച്ഛമാകുന്നു-അല്ലെങ്കില് അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടി ശബ്ദം ഉയര്ത്തപ്പെട്ട [അറുക്കപ്പെട്ട] തോന്നിയവാസം (എന്നിവ) ആയിരുന്നാലല്ലാതെ. എന്നാല്, ആരെങ്കിലും (നിയമ ലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും (അവ ഭക്ഷിക്കുവാന്) നിര്ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്, നിശ്ചയമായും നിന്റെ റബ്ബ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 2 : 173
 إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّـهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്തവര്ക്ക് വേണ്ടി ശബ്ദം ഉയര്ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന് നിങ്ങള്ക്ക് ഹറാമാക്കി [നിഷിദ്ധമാക്കി]യിട്ടുള്ളൂ. എന്നാല്, (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്ബന്ധിതനാകുന്ന പക്ഷം, അവന്റെ മേല് (അതില്) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ് , കരുണാനിധിയാണ്.
വിശുദ്ധ ഖുർആൻ പാരായണം തുടങ്ങുന്നത് (മറ്റു ഗ്രന്ഥങ്ങൾ ആണെങ്കിലും) അല്ലാഹുവിന്റെ നാമത്തിൽ ആയിരിക്കണം എന്ന് അല്ലാഹു കല്പിച്ചിരിക്കുന്നു. വിശുദ്ധ ഖുർആനിൽ ആദ്യം അവതരിച്ച വചനങ്ങളിൽ തന്നെ കൽപ്പണയുണ്ട്. ശ്രദ്ധിക്കുക: സൂറത്തുൽ അലഖ് 1_5
 سورة العلق 96 : 1 ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِى خَلَقَ
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില് ഓതുക. 96 : 2
 خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ മനുഷ്യനെ അവന് രക്തപിണ്ഡത്തില് നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
 96 : 3 ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന് (അഥവാ മാന്യന്) ആകുന്നു.
 96 : 4 ٱلَّذِى عَلَّمَ بِٱلۡقَلَمِ പേന കൊണ്ട് പഠിപ്പിച്ചവനാണ്.
 96 : 5 عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ (അതെ) മനുഷ്യന് അവന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു. അവലംബം: തഫ്സീർ ബൈദാവി تفسير البيضاوي
മുമ്പ് പഠിച്ചത് ഓർക്കുക: വിശുദ്ധ ഖുർആൻ പാരായണം തുടങ്ങുമ്പോൾ ശൈതാനിൽ നിന്ന് അല്ലാഹുവിനോട്കാവൽ തേടാൻ ( അഊദു ഓതുക അല്ലാഹു നമ്മോടു വിശുദ്ധ ഖുർആനിലൂടെ കല്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക: പരിശുദ്ധ ഖുര്ആന് അദ്ധ്യായം 016 നഹ്ല് 98 മുതൽ 100 വരെയുള്ള ആയത്തുകൾ :
 فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
താങ്കൾ ഖുര്ആന് പാരായണം ചെയ്യുകയാണെങ്കില് ശപിക്കപ്പെട്ട പിശാചില് നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.
 إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُواْ وَعَلَى رَبِّهِمْ يَتَوَكَّلُونَ
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല് ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല് അവന്ന് ( പിശാചിന് ) യാതൊരു അധികാരവുമില്ല; തീര്ച്ച
 إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ
 അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്ക്കുന്നവരുടെയും മേല് മാത്രമാകുന്നു.

ക്ളാസ്സുകൾ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ് https://www.youtube.com/playlist?list=PLf1c4fdPOOYDNdByjt_re43n8Z42rEsXv അൽ കിതാബ് മദ്രസ ഗ്രൂപ്പിൽ ചേരാൻ 8848787706 നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുക അബ്ബാസ് പറമ്പാടൻ (ABBAS  PARAMBADAN ) അസ്സലാമു അലൈകും  

Comments

Popular posts from this blog

ആരാണ് അല്ലാഹു? ഭാഗം 2 من هو الله؟ അൽ കിതാബ് മദ്രസ

ആരാണ് അല്ലാഹു? ഭാഗം 1 من هو الله؟ അൽ കിതാബ് മദ്രസ