ആരാണ് അല്ലാഹു? ഭാഗം 2 من هو الله؟ അൽ കിതാബ് മദ്രസ

 

السّلام عليكم*

 ബിസ്മില്ലാഹ്....... അൽ കിതാബ് മദ്രസ

 യൂണിറ്റ് 1 അൽ ഫാതിഹ ആശയ 0നം

ആരാണ് അല്ലാഹു? ഭാഗം 2 من هو الله؟ അൽ കിതാബ് മദ്രസ

ഖുര്ആന് ആയത്തുകള് തുടരുന്നു :

 അദ്ധ്യായം 07 സൂറത്തുൽ അഅ്‌റാഫ് سورة الأعراف 7 : 57 -58

 وَهُوَ ٱلَّذِى يُرۡسِلُ ٱلرِّيَٰحَ بُشۡرًۢا بَيۡنَ يَدَىۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابًا ثِقَالًا سُقۡنَٰهُ لِبَلَدٍ مَّيِّتٍ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ

 

അവനത്രെ, തന്‍റെ കാരുണ്യത്തിന്‍റെ [മഴയുടെ] മുമ്പിലായി ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ, അവ കനത്ത മേഘങ്ങളെ (പൊക്കി) വഹിച്ചാല്‍, വല്ല നിര്‍ജ്ജീവമായ നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടുപോകുന്നു; എന്നിട്ട്‌, നാം [അല്ലാഹു] അതില്‍ വെള്ളം ഇറക്കുകയും, ശേഷം അതുമൂലം എല്ലാ ഫലവര്‍ഗങ്ങളെയും നാം പുറപ്പെടുവിക്കുകയും ചെയ്യുന്നു. *അതുപോലെ, നാം മരണപ്പെട്ടവരെ (വീണ്ടും ജീവിപ്പിച്ചു) പുറപ്പെടുവിക്കുന്നു. നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കിയേക്കാമല്ലോ

 


وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِى خَبُثَ لَا يَخۡرُجُ إِلَّا نَكِدًاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٍ يَشۡكُرُونَ

 

നല്ല (മെച്ചപ്പെട്ട)തായ രാജ്യം, അതിലെ സസ്യങ്ങള്‍ [വിളകള്‍] അതിന്‍റെ റബ്ബിന്‍റെ അനുമതി പ്രകാരം [ധാരാളമായി] പുറത്തു വരുന്നു. ചീത്തയായതാകട്ടെ, അത്‌ [അതിലെ സസ്യങ്ങള്‍] മോശമായിട്ടല്ലാതെ പുറത്തുവരുന്നതല്ല. അപ്രകാരം നന്ദി കാണിക്കുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി നാം `ആയത്തു [ദൃഷ്‌ടാന്തം]കളെ വിവിധ രൂപത്തില്‍ വിവരിക്കുന്നു

 

സൂറത്തുൽ ഹഷർ- ആയത്തുകൾ 22-24

هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ عَالِمُ الْغَيْبِ وَالشَّهَادَةِ هُوَ الرَّحْمَنُ الرَّحِيمُ

താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു.

هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ

താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!

هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاء الْحُسْنَى يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ وَهُوَ الْعَزِيزُ الْحَكِيم

സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന്‌ ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.

 

ആയത്തുൽ കുർസിയ്യ് (അൽ ബഖറ സൂറത്തിലെ 255 - ആം ആയത്ത്)

വീഡിയോ വീക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/d3NEz5xeQXs

 

 ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ

ആശയം ചുരുക്കത്തിൽ : അല്ലാഹു - അവനല്ലാതെ ഒരു ഇലാഹുമില്ല (ആരാധ്യനുമില്ല). എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെ കുർസിയ്യ്(അധികാരപീഠം) ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാണ്.

 

അല്ലാഹുവിന്‍റെ അത്യുല്‍കൃഷ്ടങ്ങളായ പല നാമങ്ങളും മഹല്‍ഗുണങ്ങളും ആയത്തുൽ കുർസിയ്യിൽ അടങ്ങിയിട്ടുണ്ട്. വിശുദ്ധ ഖുർആനിലെ ഏറ്റവുംl മഹത്തായ ആയത്ത് എന്ന് ഈ ആയതിനെ തിരു നബി വിശേഷിപ്പിച്ചിരുന്നു.

أعظم آية في القرآن

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ

എന്ന വചനത്തിൽ അല്ലാഹുവിന്റെ ഇസ്മുൽ അഅദം اسم الله الأعظم അടങ്ങിയിരിക്കുന്നു എന്ന് പല ഹദീസുകളും സൂചിപ്പിക്കുന്നു

 

സൂറത്തുൽ ഇഖ്‌ലാസ്(سورة الإخلاص)

വീഡിയോ ലിങ്ക്: https://youtu.be/IqqVMJV1XfU

 പ്രിയപ്പെട്ട കൂട്ടുകാരേ ... ഇനി  നാം പഠിക്കുന്നത് മിക്കവാറും നമുക്കെല്ലാവർക്കും കാണാപാഠമുള്ള ഖുൽ ഹുവല്ലാഹു അഹദ് എന്ന സൂറത്താണ് . സൂറത്തുൽ ഇഖ്‌ലാസ്(سورة الإخلاص) എന്നാണു ഈ സൂറത്തിന്റെ പേര് .ഈ സൂറത്തും ഇതിനു ശേഷമുള്ള അൽ മുഅവ്വിദതൈൻ( المعوذتين) എന്നറിയപ്പെടുന്ന സൂറത്തുൽ ഫലഖും (سورة الفلق) സൂറത്തുന്നാസും ചേർത്ത് അൽ മുഅവ്വിദാത്ത് (المعوذات) അഥവാ കാവൽ തേട്ടത്തിന്റെ സൂറത്തുകൾ എന്ന് അറിയപ്പെടുന്നു. അല്ലാഹുവിന്റെ ഏകത്വം സംബന്ധിച്ച അടിസ്ഥാന തത്വങ്ങൾ ഊന്നിപ്പറയുന്ന സൂറത്താണ് ഇത് .അതെ, തൗഹീദ് എന്താണെന്നും അല്ലാഹു ആരാണെന്നും ഈ സൂറത്തിൽ പ്രതിപാദിക്കുന്നു. നമ്മുടെ നബി( S)ജനിച്ച അറബ് നാട്ടിൽ ബഹുദൈവാരാധന വ്യാപകമായി നിലനിന്നിരുന്നു .അവർ അല്ലാഹു എന്ന ഒരു ശക്തിയിൽ വിശ്വസിച്ചിരുന്നെങ്കിലും , അല്ലാഹുവിനെ സംബന്ധിച്ച അവരുടെ വിശ്വാസം ശരിയായ രൂപത്തിലായിരുന്നില്ല .അല്ലാഹുവിനെ ആരാധിക്കാനും (عبادة) അവനോടു പ്രാർത്ഥിക്കാനും (دعاء) തങ്ങൾ അർഹരല്ലെന്നും അല്ലാഹുവിലേക്ക് അടുത്ത അവന്റെ ഇഷ്ടദാസന്മാരായ നബിമാർ , മഹാന്മാർ തുടങ്ങിയവർക്ക് ആണ് ഇബാദത്ത് (ആരാധന ) അർപ്പിക്കേണ്ടതെന്നും അവരോടു ചോദിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്യുമെന്നും അതിനാൽ നബിമാരെയും മഹാന്മാരെയും ആരാധിക്കുന്നതും അവരോടു പ്രാർത്ഥിക്കുന്നതും അല്ലാഹുവിനു ഉള്ള ആരാധനയും അവനോടുള്ള പ്രാർത്ഥനയും ആണെന്നുമായിരുന്നു ആ ബഹുദൈവ വിശ്വാസികളുടെ അഥവാ മുശ്രിക്കുകളുടെ ന്യായങ്ങൾ. എന്നാൽ നമ്മുടെ നബി മുഹമ്മദ് മുസ്തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുവിങ്കൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ ഈ ശിർക്കിനെതിരെ ലാ ഇലാഹ ഇല്ലല്ലാഹ് അഥവാ അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല എന്ന തൗഹീദിന്റെ അഥവാ ഏകദൈവ വിശ്വാസത്തിന്റെ സന്ദേശം പ്രബോധനം നടത്തി തങ്ങളുടെ കാക്ക കാരണവന്മാർ ചെയ്തു വന്നിരുന്ന ശിർക്കിൽ അധിഷ്ഠിതമായ സമ്പ്രദായങ്ങളെ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം എതിർത്തതു മിക്ക ബഹുദൈവ വിശ്വാസികൾക്കും ഉൾക്കൊള്ളാനായില്ല .ആദ്യഘട്ടത്തിൽ വളരെ കുറച്ചു ആളുകൾ മാത്രമാണ് ഇസ്‌ലാമിന്റെ സന്ദേശം സ്വീകരിച്ചിരുന്നത് സത്യനിഷേധികൾ നബിയോട് പല ചോദ്യങ്ങളും ഉന്നയിച്ചു .അക്കൂട്ടത്തിൽ ഒരു ആവശ്യമായിരുന്നു നിന്‍റെ റബ്ബിനെ ഞങ്ങള്‍ക്കൊന്നു വിവരിച്ചുതരണം എന്നത്. നീ ഈ പറയുന്ന അല്ലാഹുവിനെ ഞങ്ങൾക്കൊന്നു പരിചയപ്പെടുത്തി താ എന്ന് അവർ നബിയോട് ആവശ്യപ്പെട്ടു എന്ന് പല നബി വചനങ്ങളിലും കാണാം ബഹുദൈവ വിശ്വാസികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനായി അല്ലാഹു ജിബ്‌രീൽ അലൈഹിസ്സലാം മുഖേന തിരുനബിക്കു സൂറത്തുൽ ഇഖ്‌ലാസ് എന്ന ഈ സൂറത്ത് അവതരിപ്പിച്ചു എന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം നമുക്ക് സൂറത്തിലേക്കു പ്രവേശിക്കാം , ഇൻ ഷാ അല്ലാഹ്,

 ശ്രദ്ധിക്കുക: سورة الإخلاص - سورة 112 1.]

 قُلْ هُوَ اللَّهُ أَحَدٌ ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു. (നബിയേ .. പറയുക അവൻ അല്ലാഹുവാകുന്നു ,ഏകനാകുന്നു എന്നും ഈ ആയത്തിനു അർത്ഥം പറയാം)

 

 2. اللَّهُ الصَّمَدُ അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു(അവൻ ആരുടേയും ആശ്രയം ആവശ്യമില്ലാത്തവനുമാകുന്നു)

 

3. لَمْ يَلِدْ وَلَمْ يُولَدْ അവന്‍ ആര്‍ക്കും ജന്‍മം നല്‍കിയിട്ടില്ല. അവന്‍ ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല.

 

4 وَلَمْ يَكُن لَّهُ كُفُوًا أَحَدٌ അവന്ന്‌ തുല്യനായി ആരും ഇല്ലതാനും

 

പ്രിയപ്പെട്ട കൂട്ടുകാരേ…… അല്ലാഹു ഏകനാണ് . അവനെ മാത്രമേ നാം ഇബാദത് ചെയ്യാവൂ അഥവാ ആരാധിക്കാവൂ . അവനോടു മാത്രമേ നാം ദുആഉ ചെയ്യാവൂ അഥവാ പ്രാർത്ഥിക്കാവൂ .അവനോടു മാതമേ നമ്മുടെ ദോഷങ്ങൾ പൊറുക്കാനായി തേടാവൂ അഥവാ ഇസ്തിഗ്ഫാർ( استغفار) ചെയ്യാവൂ .അവനു മാത്രമേ നദ്‌ർ (نذر) അഥവാ നേർച്ച അർപ്പിക്കാവൂ.നമ്മുടെ നബിയോടോ മറ്റു നബിമാരോടോ ദർഗ്ഗകളിലും മഖ്ബറകളിലും മറവിട്ടു കിടക്കുന്നവരോടോ നാം സഹായം തേടരുത് . അവരുടെ ഖബറിങ്കൽ ചെന്നോ അല്ലാതെയോ അവരോടു നമ്മുടെ ആവശ്യങ്ങൾ തേടരുത് . നമ്മുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് തേടുക .എന്നാൽ നമ്മുടെ ജീവിതത്തിൽ നമ്മുടെ സഹോദരങ്ങളോടോ മറ്റോ സാമ്പത്തിക സഹായമോ അവരുടെ കഴിവിൽ പെട്ട കാര്യങ്ങളോ ചോദിക്കുന്നതിൽ കുഴപ്പമില്ല . എന്നിരുന്നാൽ പോലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ അവർക്കു നമ്മെ സഹായിക്കാൻ സാധിക്കൂ എന്ന വിശ്വാസം നമുക്ക് വേണം .ഉദാഹരണത്തിന് നാം നൂറു രൂപ ഒരാളോട് കടം ചോദിക്കുന്നെങ്കിൽ അത് നൽകാൻ അയാൾക്ക് മനസ്സ് നൽകുന്നതും അല്ലാഹുവാണ് എന്ന ബോധ്യം നമുക്ക് വേണം . എന്നാൽ അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് തേടുക എന്ന ന്യായം പറഞ്ഞു മഖ്ബറകളിൽ കിടക്കുന്നവരോട് തേടാൻ പാടില്ല ഇലാഹ് അല്ല എന്ന വിശ്വാസത്തിൽ മരിച്ചു പോയ മഹാന്മാരോട് നമ്മുടെ ദോഷങ്ങൾ പൊറുക്കാൻ വേണ്ടി തേടാം എന്ന് പറയുന്നത് ശരിയല്ല .കാരണം അത് ഇലാഹായ അല്ലാഹുവിനോട് മാത്രം തേടേണ്ട സംഗതിയാണ്. പ്രിയപ്പെട്ട കൂട്ടുകാരേ .. മഖ്ബറകൾ കെട്ടിപ്പൊക്കുന്നതും അവിടെ ബറക്കത്തിന് എന്ന് ന്യായം പറഞ്ഞു തിരികളും വിളക്കുകളും കത്തിക്കുന്നതും നമ്മുടെ നാട്ടിലും മറ്റു പല നാടുകളിലും കണ്ടു വരുന്നുണ്ട് . ഇവിടങ്ങളിൽ ഉള്ള കാണിക്ക വഞ്ചികളിൽ അല്ലെങ്കിൽ നേർച്ചപ്പെട്ടികളിൽ വലിയ്യിന്റെ പേരിൽ നേര്ച്ച അർപ്പിക്കുന്നവരെയും കാണാം ഇൻ ഷാ അല്ലാഹ് , കൂട്ടുകാർ ഇത്തരം പ്രവർത്തികൾ കണ്ടാൽ അവരോടു നല്ല രൂപത്തിൽ ഉപദേശിച്ചു പിന്തിരിപ്പിക്കുമല്ലോ , അല്ലാഹു നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ബന്ധപ്പെട്ടവർക്കും എല്ലാം ഹിദായത്ത് നൽകട്ടെ എന്ന് അല്ലാഹുവിനോട് ദുആഉ ചെയ്തു കൊണ്ട് ഞാൻ നിർത്തുന്നു

 പഴയ ക്ളാസ്സുകൾ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ് https://www.youtube.com/playlist?list=PLf1c4fdPOOYDNdByjt_re43n8Z42rEsXv അൽ കിതാബ് മദ്രസ ഗ്രൂപ്പിൽ ചേരാൻ 8848787706 നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുക അബ്ബാസ് പറമ്പാടൻ السلام عليكم

Comments

Popular posts from this blog

ആരാണ് അല്ലാഹു? ഭാഗം 1 من هو الله؟ അൽ കിതാബ് മദ്രസ

ഭാഗം - 2 بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- അൽ കിതാബ് മദ്രസ