കാവൽ തേട്ടം അല്ലാഹുവിനോട് മാത്രം- അൽ കിതാബ് മദ്രസ (الإستعاذة بالله)
അൽ കിതാബ് മദ്രസ ഭാഗം2 اَلْإسْتِعاذَةُ بِاللّه
അല്ലാഹുവിൽ ശരണം
M ശിർക്കിൽ നിന്ന്അല്ലാഹുവിനോട് കാവൽ തേടുന്ന ദിക്ർ
നമ്മൾ
എല്ലാവരും ശിർക്ക് ചെയ്യുന്നതിനെ ഭയപ്പെടുന്നവരാണല്ലോ .അല്ലാഹു അല്ലാത്തവർക്ക്
ഇബാദത് അർപ്പിക്കുക , അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുക എന്നിവയെല്ലാം
ശിർക്കിന്റെ രൂപങ്ങളാണ്.ശിർക്കുൽ അക്ബർ ആയ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന്
നാമെല്ലാവരും ഒഴിഞ്ഞു നിൽക്കുന്നവരാണല്ലോ.എന്നാൽ ലോകമാന്യം പോലെയുള്ള ഗൂഡമായ ചില
ശിർക്കിന്റെ ഇനങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടുന്നത് തടുക്കുക അത്ര എളുപ്പമല്ല.ശിർക്കിന്റെ
കൂടിയ ഇനമാവട്ടെ കുറഞ്ഞതാവട്ടെ എല്ലാ തരം ശിർക്കിൽ നിന്നും അല്ലാഹുവിനോട് കാവൽ
തേടാൻ നമ്മുടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നബിയുടെ സന്തത സഹചാരി അബൂ ബക്കർ സിദ്ദീഖ്
റദിയല്ലാഹു അന്ഹുവിനോട് ചൊല്ലാൻ നിർദ്ദേശിച്ച ഒരു ദിക്ർ ആണ് ഇന്ന് നാം
പഠിക്കുന്നത്. നമുക്കും ആത്മാർത്ഥമായി ഈ ദിക്ർ പഠിക്കാനും എല്ലാ ദിവസവും ഈ ദിക്ർ ചൊല്ലാനും
ഈ ദിക്റിന്റെ ആശയം ഉൾക്കൊണ്ടു കൊണ്ട് എല്ലാ തരം ശിർക്കുകളിൽ നിന്നും മുക്തമായി
അല്ലാഹുവിൽ ഭരമേല്പിച്ചു അവനോടു നമ്മുടെ ആവശ്യങ്ങൾ തേടി അവനോടു മാത്രം കാവൽ തേടി
തൗഹീദിലായി ജീവിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടേ.. ആമീൻ ദിക്ർ പഠിക്കാം ,
ഇൻ ഷാ അല്ലാഹ്
اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ
സാരം : അല്ലാഹുവേ.. ഞാൻ അറിഞ്ഞു കൊണ്ട്
നിന്നോട് ശിർക്ക് ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു;
ഞാൻ അറിയാതെ ചെയ്യുന്ന പാപങ്ങൾക്ക് ഞാൻ നിന്നോട് പാപമോചനം തേടുന്നു അവലംബം: 1.ഇമാം
ബുഖാരി റഹിമഹുല്ലാഹിയുടെ അദബുൽ മുഫ്റദു الأدب المفرد للبخاري
بَابُ : فَضْلِ الدُّعَاءِ
http://www.islamweb.net/hadith/display_hbook.php?bk_no=141&hid=715&pid=96939&fbclid=IwAR33IIEW_228D7mS-XQYvD8lH15Mzs5321b6WWbdj4d5pgoa7az91R1oMBE
2.ഇബ്നു ഖയ്യിം റഹിമഹുല്ലാഹിയുടെ മദാരിജുസ്സാലികീൻ
http://www.islamweb.net/newlibrary/display_book.php?bk_no=119&ID=1&idfrom=1&idto=672&bookid=119&startno=114

وَأَسْتَغْفِرُكَ
لِمَا لا أَعْلَمُ

N അപകട മരണങ്ങളിൽ നിന്നും
മരണ സമയത്തു പിശാചിന്റെ ഉപദ്രവം ഉണ്ടാകുന്നതിൽ കാവൽ തേടുന്ന ദുആ

ഭൂകമ്പം , ഉരുൾ പൊട്ടൽ പോലെയുള്ള അല്ലാഹുവിന്റെ
പരീക്ഷണങ്ങൾ നടക്കുമ്പോഴും മറ്റും കെട്ടിടങ്ങൾ , വലിയ മതിലുകൾ,
മലകൾ, മരങ്ങൾ മുതലായവ തകർന്നു അതിനടിയിൽ
പെട്ട് മരിക്കുന്നവരെ സംബന്ധിച്ച് നിരവധി വാർത്തകൾ പത്രങ്ങളിൽ കൂട്ടുകാർ
വായിക്കാറില്ലേ? ടി.വി.യിൽ മക്കൾ വാർത്തകൾ കേൾക്കാറില്ലേ ?
കൂടാതെ വെള്ളപ്പൊക്കത്തിൽ പെട്ടും കിണറ്റിലും പുഴയിലും കായലിലും കുളത്തിലും
മറ്റു ജലാശയങ്ങളിലും മുങ്ങി മരിക്കുന്നവരും നിരവധിയാണ്.അഗാധ ഗർത്തങ്ങളിലേക്ക്
വീണും നിരവധി പേർ മരിക്കാറുണ്ട്. ആകാശത്തിന്റെ നീലിമയിൽ വട്ടമിട്ടു പറക്കുന്ന
വിമാനത്തിൽ യാത്ര ചെയ്യുന്നവരെയും കൊണ്ട് വിമാനം തകർന്ന് വീഴുകയും അത്തരം
ദുരന്തങ്ങളിൽ നിരവധി പേർ മരിക്കുകയും ചെയ്യുന്നത് ഇടയ്ക്കിടെ നാം കാണുന്നുണ്ടല്ലോ.
ഏതു സാഹചര്യത്തിൽ മരിച്ചാലും ഈമാനോടെ കലിമതു തൗഹീദ് മനസ്സിലുറപ്പിച്ചു
അല്ലാഹുവിന്റെ അടുക്കലേക്കു യാത്ര ആയ വ്യക്തി സ്വർഗ്ഗീയ ലോകത്തെ സുഖാനുഭൂതികൾ
ആസ്വദിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും ഇത്തരം ദുരന്തങ്ങൾ
അല്ലാഹുവിൽ നിന്നുള്ള പരീക്ഷണങ്ങൾ ആയതിനാൽ അങ്ങിനെയുള്ള ദുരന്തങ്ങളിൽ പെടുന്നതിൽ
നിന്നും നാം അല്ലാഹുവിനോട് കാവൽ തേടേണ്ടതുണ്ട് . നമ്മെ ഏറ്റവും കൂടുതൽ പിശാച് വഴിപിഴപ്പിക്കാൻ ശ്രമിക്കുന്നത് നമ്മുടെ മരണസമയത്തു
ആയിരിക്കുമെന്ന് ഒരു വചനത്തിൽ കാണാം.കാരണം അവന്റെ അവസാനത്തെ ശ്രമം ആണല്ലോ .'
ഇന്ന് നോക്കിക്കോ , ഇന്ന് ഇയാളെ വഴി
പിഴപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ മരണത്തിനു ശേഷം ഇയാളെ നമുക്ക് കിട്ടില്ല'
എന്ന് പിശാച് അവന്റെ കൂട്ടാളികളോട് നമ്മുടെ മരണ സമയത്തു പറയുമത്രെ
.അതിനാൽ മരണ സമയത്തു പിശാചിന്റേയും അവന്റെ കൂട്ടാളികളുടെയും ഉപദ്രവം ഉണ്ടാകുന്നതിൽ
നിന്നും നാം അല്ലാഹുവിനോട് കാവൽ തേടൽ അനിവാര്യമാണ്

അപകട മരണങ്ങളിൽ നിന്നും മരണ സമയത്തു
പിശാചിന്റെ ഉപദ്രവം ഉണ്ടാകുന്നതിൽ നിന്നും തിരു നബി അല്ലാഹുവിനോട് കാവൽ
തേടിയിരുന്നു . ആ ദുആ ആണ് ഇന്ന് നാം പഠിക്കുന്നത് ; ഇൻ
ഷാ അല്ലാഹ്:

(ഒരു ദിവസം ഒരു തവണയെങ്കിലും ഈ ദുആ പതിവാക്കുക)
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ، وَأَعُوذُ بِكَ مِنَ التَّرَدِّي، وَأَعُوذُ بِكَ مِنَ الْغَرَقِ، وَالْحَرَقِ، وَالْهَرَمِ، وَأَعُوذُ بِكَ أَنْ يَتَخَبَّطَنِيَ الشَّيْطَانُ عِنْدَ الْمَوْتِ، وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا
സാരം : അല്ലാഹുവേ... കെട്ടിടം എന്റെ മേൽ വീഴുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു . ഉയർന്ന സ്ഥലങ്ങളിൽ
നിന്ന്താഴോട്ടു വീഴുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
. വെള്ളത്തിൽ മുങ്ങി മരിക്കുന്നതിൽ നിന്നും, അഗ്നിയിൽ
അകപ്പെട്ടു മരിക്കുന്നതിൽ നിന്നും, വാർദ്ധക്യ സഹജമായ അതീവ ദുർബലാവസ്ഥ
എന്നെ ബാധിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
. മരണ സമയത്തു പിശാച് എന്നെ ഉപദ്രവിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു . നിന്റെ സത്യ
മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്ന ഘട്ടത്തിൽ മരണം എന്നെ പിടികൂടുന്നതിൽ
നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു . വിഷ ജന്തുവിന്റെ കുത്തേറ്റു ഞാൻ മരിക്കുന്നതിൽ നിന്നും ഞാൻ
നിന്നോട് കാവൽ തേടുന്നു

അവലംബം: 🍎🍎🍎🍎🍎🍎🍎 സുനനു അബീ ദാവൂദ് ഔനുൽ മഅബൂദ് സഹിതം ☘☘☘☘☘☘☘ http://www.islamweb.net/Newlibrary/display_book.php?bk_no=55&ID=489&idfrom=2390&idto=2637&bookid=55&startno=121&fbclid=IwAR3VaTZ9k7Vh6TaXQJb92TrmZL51kyF2cIJ8WXi_bzJf96dKKFYvJA7egBM
O *പുതുവസ്ത്രം ധരിക്കുമ്പോൾ
ചൊല്ലുന്ന പ്രാർത്ഥന*
ചൊല്ലുന്ന പ്രാർത്ഥന*
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു പുതുവസ്ത്രം
ധരിക്കുകയാണെങ്കിൽ അതിന്റെ പേര് പറയുകയും(ഖമീസ്,തലേക്കെട്ട്
എന്നിങ്ങനെ - എനിക്ക് അല്ലാഹു ഈ ഖമീസ് നൽകി എന്ന് പറയുന്നത് പോലെ)തുടർന്ന് താഴെ ചേർത്ത
ദിക്ർ ചൊല്ലുകയും ചെയ്യുമായിരുന്നു :
اللَّهُمَّ لَكَ الْحَمْدُ ، أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
സാരം :
അല്ലാഹുവേ.... നിനക്കാണ് സകല സ്ത്രോത്രവും .നീയാണ് എന്നെ ഈ വസ്ത്രം ധരിപ്പിച്ചത് .
ഈ വസ്ത്രത്തിന്റെ നന്മയെ ഞാൻ നിന്നോട് ചോദിക്കുന്നു ; ഈ
വസ്ത്രം ഉണ്ടാക്കപ്പെട്ടതിൽ എന്തൊക്കെ നന്മയുണ്ടോ ആ നന്മയെയും .ഞാൻ ഈ വസ്ത്രത്തിന്റെ
തിന്മയിൽ നിന്ന് നിന്നോട് കാവൽ തേടുന്നു; ഈ വസ്ത്രം ഉണ്ടാക്കപ്പെട്ടതിൽ
എന്തൊക്കെ തിന്മകൾ ഉണ്ടോ ആ തിന്മകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു

അല്ലാഹുവിനോട് കാവൽ തേടാൻ അല്ലാഹുവിന്റെ കൽപ്പന
ശൈതാനിൽ നിന്ന് അല്ലാഹുവിനോട്കാവൽ തേടാൻ അല്ലാഹു നമ്മോടു
വിശുദ്ധ ഖുർആനിലൂടെ കല്പിച്ചിട്ടുണ്ട്.ചില മനുഷ്യർ ജിന്നുകളോട് കാവൽ തേടിയിരുന്നതിനെ
അല്ലാഹു വിമർശിച്ചതും വിശുദ്ധ ഖുർആനിൽ കാണാം. ഈ വിഷയവുമായി ബന്ധപ്പെട്ട ഏതാനും ഖുർആനിക
സൂക്തങ്ങളാണ് 'അല്ലാഹുവിൽ ശരണം' എന്ന
നമ്മുടെ ഒന്നാം പാഠത്തിലെ അടുത്ത സെഷനിൽ നാം പഠിക്കുന്നത് പരിശുദ്ധ ഖുര്‍ആന്‍
അദ്ധ്യായം 016 നഹ്ല്‍ 98 മുതൽ 100
വരെയുള്ള ആയത്തുകൾ ഇന്ന് പഠിക്കാം , ഇൻ ഷാ
അല്ലാഹ് ശ്രദ്ധിക്കുക :
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
താങ്കൾ ഖുര്‍ആന്‍പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം
തേടിക്കൊള്ളുക.
إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ വിശ്വസിക്കുകയും, തങ്ങളുടെ
രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (
പിശാചിന് ) യാതൊരു അധികാരവുമില്ല; തീര്‍ച്ച
إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ
അവന്‍റെ
അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും
മേല്‍ മാത്രമാകുന്നു.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 7
الأعراف 99 &100 ആയത്തുകൾ ഇന്ന് പഠിക്കാം , ഇൻ
ഷാ അല്ലാഹ് ☘☘☘☘☘☘ ശ്രദ്ധിക്കുക : 7 : 199
خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ
*നബിയേ... താങ്കൾ മാപ്പ് അഥവാ വിട്ടുവീഴ്‌ച എന്ന തത്വം സ്വീകരിക്കുക;
സദാചാരം കൊണ്ട് ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരില്‍
നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക*. 7 : 200
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
പിശാചില്‍ നിന്നും വല്ല ദുഷ്‌പ്രേരണയും താങ്കളെ ഇളക്കി
വിടുന്ന പക്ഷം, താങ്കൾ അല്ലാഹുവിനോട്
ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവന്‍ എല്ലാം കേള്‍ക്കുന്നവനും,
അറിയുന്നവനുമാകുന്നു

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 23 المؤمنون 96_98 ആയത്തുകൾ :
ശ്രദ്ധിക്കുക : 23 : 96
*ഏറ്റവും
നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തുകൊള്ളുക, അവര്‍ വര്‍ണ്ണിച്ചു
പറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു*. 23 :
97
(ഇങ്ങിനെ) *പറയുകയും ചെയ്യുക: 'എന്‍റെ റബ്ബേ! പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോടു
രക്ഷതേടുന്നു*; 23 : 98 *അവര്‍, എന്‍റെ അടുക്കല്‍
സന്നിഹിതരാകുന്നതില്‍ നിന്നും - റബ്ബേ - ഞാന്‍ നിന്നോട് രക്ഷതേടുന്നു*.'

നബിമാരും സ്വാലിഹീങ്ങളും അല്ലാഹുവിനോടാണ് കാവൽ തേടിയത്
സന്നിഗ്ദ ഘട്ടങ്ങളിൽ നബിമാരും സ്വാലിഹീങ്ങളും അല്ലാഹുവിനോട്
കാവൽ തേടിയത് സംബന്ധിച്ച് വിശുദ്ധ ഖുർആനിൽ വന്നിട്ടുള്ള ആയത്തുകളാണ് അടുത്തതായി
നാം പഠിക്കുന്നത്. 0⃣1⃣ അയ്യൂബ് നബി عليه السلام

അയ്യൂബ് നബി (അ) നിരവധി വർഷക്കാലം വിവിധ രോഗങ്ങളാലും
പീഡകളാലും പരീക്ഷിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും
സ്വാലിഹതായ ഭാര്യയും ഒഴികെ അടുത്ത ബന്ധുക്കളും, അകന്ന ബന്ധുക്കളുമെല്ലാം
അദ്ദേഹത്തെ കയ്യൊഴിച്ചു. ഭാര്യ അദ്ദേഹത്തെ നല്ല രീതിയിൽ
പരിചരിച്ചുകൊണ്ടിരുന്നു.രണ്ടു സഹോദരങ്ങളും അദ്ദേഹത്തിന്റെ അടുക്കൽ വന്നും പോയും
കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു സഹോദരൻ മറ്റവനോട് പറഞ്ഞു : 'അയ്യൂബ് ഏതെങ്കിലും ഒരു മഹാപാപം ചെയ്തിരിക്കണം. ഇല്ലെങ്കിൽ ഈ ആപത്ത്
വിട്ട് പോകേണ്ടതായിരുന്നു.'' ഈ വിവരം അയ്യൂബ് നബി (അ)
അറിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ വിഷമം തോന്നിയെങ്കിലും അയ്യൂബ് നബി എല്ലാം
അല്ലാഹുവിൽ ഭരമേൽപ്പിച്ചു. അവസാനം അദ്ദേഹം വ്യസനപ്പെട്ട് അല്ലാഹുവിനോട് കാവൽ തേടി
പ്രാർത്ഥിക്കുന്ന രംഗം അല്ലാഹു പറയുന്നു: سورة ص) ٤١) 🥦🥦🥦🥦🥦🥦🥦
وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍۢ وَعَذَابٍ
*നമ്മുടെ
അടിയാൻ അയ്യൂബിനെയും, ഓർക്കുക. അതായത് ,അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു [പ്രാർത്ഥിച്ച]പ്പോൾ; '' നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പർശിച്ചിരിക്കുന്നു
എന്ന്*"

മുസാ നബി عليه السلام യഅ്ഖൂബ്
നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്റാഈൽ എന്നറിയപ്പെടുന്നത്. ഫലസ്ത്വീനിലായിരുന്ന
യഅ്ഖൂബ് നബി അവസാനകാലത്ത് കുടുംബസമേതം ഈജിപ്തിലേക്കു താമസം മാറ്റി. യൂസുഫ് നബിയുടെ
കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു. ഖിബ്ത്വി വംശജനായിരുന്ന ഫിർഔൻ ( ഫറോവ) രാജ്യം ഭരിക്കാൻ തുടങ്ങി. ഈജിപ്തിൽ
ഇസ്റാഈല്യർ വർധിക്കുന്നതിൽ ഫിർഔന് ആശങ്ക തോന്നി. അവരെ കഠിനമായി
ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമർത്താനും ഇസ്റാഈല്യരിൽ ജനിക്കുന്ന ആൺകുട്ടികളെ
കൊന്നൊടുക്കാനും ഫിർഔൻ ഒരുമ്പെട്ടു . ദുഷ്ടതയുടെ
പാരമ്യതയിലെത്തിയ ആ നാട്ടിലേക്ക് നിയുക്തനായ ദൈവദൂതൻ മൂസ അലൈഹിസ്സലാം ഒരു ഇസ്റാഈലീ
കുടുംബത്തിൽ ജനിക്കുന്നത് ഈ സന്ദർഭത്തിലാണ്. അല്ലാഹുവിന്റെ
പദ്ധതി പ്രകാരം മൂസാ അലൈഹിസ്സലാം ഫിർഔനിന്റെ കൊട്ടാരത്തിൽ തന്നെ വളർന്നു*.മൂസാ നബി
അലൈഹിസ്സലാം വളർന്നു വന്നു *ഫിർഔനിനേയും കൂട്ടരേയും തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ
ഫിർഔനിന് അത് ദഹിച്ചില്ല. മൂസായെ അവന്റെ പുതിയവാദവുമായി വിട്ടേക്കുന്ന പക്ഷം
തങ്ങളുടെ മതം അപകടത്തിലാണെന്നും, അവന്‍ നാട്ടിൽ കുഴപ്പങ്ങൾ
ഉണ്ടാക്കിത്തീർക്കുമെന്നും ഭയപ്പെട്ടതിനാൽ ഫിർഔൻ മൂസാ നബിയെ വധശിക്ഷയ്ക്ക്
വിധേയമാക്കണമെന്ന നിലപാട് എടുത്തു. ശിർക്കും സ്വേച്ഛാധിപത്യവും
നിഷ്കാസനം ചെയ്ത് പകരം തൗഹീദും സദാചാരവും പ്രചരിപ്പിക്കുകയാണല്ലോ മൂസാ നബി عليه السلام
ന്റെ ദൗത്യലക്ഷ്യം . അത് പ്രായോഗികമാകുന്നതോടെ നാടിന്റെ സ്വഭാവം
മാറുകയും ചെയ്യും. ഈ ലക്ഷ്യം പരാജയപ്പെടുത്തുവാൻ ഫിർഔനു ഉപയോഗിക്കുവാനുള്ള ആയുധം,
കയ്യൂക്കും, അക്രമവും ആയിരുന്നു.അതിനെ
ചെറുക്കുവാനുളള *മൂസാ عليه السلام ന്റെ ആയുധം അല്ലാഹുവിനോടുളള കാവൽതേട്ടവും
സഹായാർത്ഥനയുമായിരുന്നു*. അതാണ് സൂറ المؤمن 27ാം
വചനത്തിൽ നാം കാണുന്നത്. (ഈ അവസരത്തിൽ ഒരു മാന്യൻ മുമ്പോട്ടു
വരികയും നിഷ്പക്ഷമായും, വസ്തുനിഷ്ഠമായും കാര്യങ്ങളെ
വിലയിരുത്തിക്കൊണ്ട് അദ്ദേഹം ആ വധോദ്യമത്തെ സധീരം ഗുണദോഷിക്കുകയും ചെയ്തു.) 🍓🍓🍓🍓🍓🍓🍓🍓 അദ്ധ്യായം
40 സൂറ المؤمن 26 & 27 ആയത്തുകൾ ശ്രദ്ധിക്കുക: 🍏🍏🍏🍏🍏🍏🍏🍏 40 : 26
وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُ ۖ إِنِّي أَخَافُ أَنْ يُبَدِّلَ دِينَكُمْ أَوْ أَنْ يُظْهِرَ فِي الْأَرْضِ الْفَسَادَ
ഫിർഔൻ
(വീണ്ടും) പറയുകയാണ്: എന്നെ വിട്ടേക്കുവിൻ [അനുവദിക്കുവിൻ]. ഞാൻ മൂസയെ
കൊലപ്പെടുത്തട്ടെ ,അവൻ അവന്‍റെ റബ്ബിനെ വിളിക്കുകയും ചെയ്യട്ടേ!
നിശ്ചയമായും ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മതം
മാറ്റിമറിക്കുകയോ, അല്ലെങ്കിൽ അവൻ ഭൂമിയിൽ കുഴപ്പം
പുറപ്പെടുവിക്കുകയോ ചെയ്‌തേക്കുമെന്ന്! 40 : 27
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍۢ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ
മൂസ
പറഞ്ഞു: (എന്നാൽ) ഞാൻ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമായിട്ടുള്ളവനോട് ന്യായവിസ്താരത്തിൽ
വിശ്വസിക്കാത്ത എല്ലാ അഹംഭാവകളിൽ നിന്നും ശരണം തേടുന്നു.

ഹന്നത് ബീവി , ഈസാ
നബി അലൈഹി സലാമിന്റെ വല്യുമ്മ ആയിരുന്ന ഹന്നത് ബീവി ഈസാ നബി അലൈഹി സലാമിന്റെ ഉമ്മ
മർയം ബീവിയെ ഗർഭം ധരിച്ച പ്പോൾ അല്ലാഹുവോട് നടത്തിയ കാവൽ തേട്ട പ്രാർത്ഥന
വിവരിക്കുന്ന ആയത്തുകൾ
ഗര്‍ഭവതിയായപ്പോള്‍
ഗര്‍ഭസ്ഥശിശു ജനിച്ചാല്‍ അതിനെ ബൈത്തുല്‍ മുഖദ്ദസിലെ പരിചരണത്തിനും, അവിടെ
ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നതിനും വേണ്ടി വഴിപാടാക്കുവാന്‍ നേർച്ച نذر ആക്കുമെന്നു അവർ
തീരുമാനിച്ചു.അങ്ങിനെ നേര്‍ച്ചനേര്‍ന്നു; ഗര്‍ഭവതിയായിരുന്നപ്പോള്‍
തന്നെ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു എന്ന് റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്. ബൈത്തുല്‍ മുഖദ്ദസിലെ ശുശ്രൂഷക്കു വേണ്ടി ആണ്‍കുട്ടികളെ
വഴിപാടാക്കുക അക്കാലത്ത് പതിവുണ്ടായിരുന്നു. അതനുസരിച്ചു ആ മഹതിയും അങ്ങിനെ
ചെയ്തു. താന്‍ പ്രസവിക്കുന്ന കുഞ്ഞ് ആണായിരിക്കുമെന്ന് അവര്‍
പ്രതീക്ഷിച്ചിരിക്കാം. ആണായിത്തീരണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായിരിക്കാം, അതുകൊണ്ടായിരിക്കണം പ്രസവിക്കും മുമ്പു തന്നെ അങ്ങിനെ നേര്‍ച്ചയാക്കിയത്. വിശുദ്ധ
ഖുർആൻ സൂറത്ത് ആലു ഇംറാൻ 35 &36 വചനങ്ങൾ കാണുക:

إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى
نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ
أَنتَ ٱلسَّمِيعُ ٱلْعَلِيمُ
*ഇംറാന്‍റെ ഭാര്യ( അഥവാ ഹന്നതു ബീവി )പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘എന്‍റെ ശ്ചയമായും എന്‍റെ വയറ്റിലുള്ളതിനെ [സ്വതന്ത്രമാക്കപ്പെട്ട നിലയില്‍
ഞാന്‍ നിനക്ക് നേര്‍ച്ച നേര്‍ന്നിരിക്കുന്നു; ആകയാല്‍, നീ എന്നില്‍ നിന്ന് അത് സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് എല്ലാ കേള്‍ക്കുന്നവനും, അറിയുന്നവനും*’

3 : 36
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ
*എന്നിട്ട് അവർ അതിനെ[ആ പെണ്‍കുട്ടിയെ] പ്രസവിച്ചപ്പോൾ പറഞ്ഞു: എന്‍റെ റബ്ബേ,
ഞാന്‍ അതിനെ പെണ്ണായി പ്രസവിച്ചുവല്ലോ!' - അവർ
പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് താനും- 'ആണ് പെണ്ണിനെപ്പോലെ അല്ലല്ലോ. ഞാന്‍ അവള്‍ക്ക് 'മര്‍യം'
എന്നു പേരു വെച്ചിരിക്കുന്നു; *അവള്‍ക്കും,
അവളുടെ സന്തതികള്‍ക്കും ആട്ടപ്പെട്ട /ശപിക്കപ്പെട്ട പിശാചില്‍നിന്ന്
ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു*.'

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പ്രാർത്ഥിച്ചിരുന്ന ഒരു
കാവൽതേട്ട പ്രാർത്ഥന:
കാവൽതേട്ട പ്രാർത്ഥന:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
رابط المادة: http://iswy.co/e2646h

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَرابط المادة: http://iswy.co/e2646h
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
رابط المادة: http://iswy.co/e2646h
رابط المادة: http://iswy.co/e2646h
*സാരം: അല്ലാഹുവേ..... നിന്റെ അനുഗ്രഹങ്ങൾ
നീങ്ങിപ്പോവുന്നതിൽ നിന്നും നീ നൽകിയ ആഫിയത്തിന്റെ സ്ഥാനത്ത് അനാരോഗ്യകരമായ അവസ്ഥ
സംജാതമാവുന്നതിൽ നിന്നും പശ്ചാത്താപത്തിന് അവസരം ലഭിക്കാത്ത വിധം നിന്റെ ശിക്ഷ
പെട്ടെന്ന് വന്നു ഭവിക്കുന്നതിൽ നിന്നും നിന്റെ എല്ലാ തരം കോപത്തിൽ നിന്നും ഞാൻ
നിന്നോട് കാവൽ തേടുന്നു*.
اللّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ، وَالْقِلَّةِ، وَالذِّلَّةِ، وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أو أُظْلَمَ

സാരം :അല്ലാഹുവേ .... ദാരിദ്രത്തിൽ നിന്നും ( ഭൗതിക വിഭവങ്ങൾ
എത്ര കിട്ടിയാലും മതിവരാത്ത മനുഷ്യന്റെ മാനസികാവസ്ഥയാണ് ഇവിടെ ദാരിദ്ര്യം കൊണ്ടുള്ള
വിവക്ഷ),
(നന്മകളിൽ ) കുറവ് വരുന്നതിൽ നിന്നും, നിന്ദ്യതയിൽ
നിന്നും, ഞാൻ(മറ്റുള്ളവരെ) അക്രമിക്കുന്നതിൽ നിന്നും ഞാൻ അക്രമിക്കപ്പെടുന്നതിൽ
നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.

*اَلْإسْتِعاذَةُ بِاللّه* *അല്ലാഹുവിൽ
ശരണം*
ശരണം*
പ്രിയപ്പെട്ട കൂട്ടുകാരേ.......: രാത്രി നാം ഉറങ്ങുമ്പോൾ തേൾ, പഴുതാര,
പാമ്പ് പോലെയുള്ള ജീവികൾ നമ്മെ ഉപദ്രവിക്കുന്നതിൽ നിന്നും നമുക്ക്
രക്ഷ ലഭിക്കാൻ കാരണമാവുന്ന കാവൽ തേട്ടത്തിന്റെ ഒരു ദിക്ർ ആണ് ഇന്ന് നാം
പഠിക്കുന്നത് . ഈ ക്ലാസ്സോട് കൂടി ' അല്ലാഹുവിൽ ശരണം'
എന്ന നമ്മുടെ ഈ പാഠം ഇവിടെ തൽക്കാലം അവസാനിപ്പിക്കുകയാണ്. ( എല്ലാ തരം തിൻമകളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും അല്ലാഹു വിനോട് കാവൽ
തേടുന്ന ദിക്രുകൾ ഇനിയും ധാരാളുണ്ട്.
എല്ലാ
ദിവസവും വൈകുന്നേരം/ സന്ധ്യക്ക് ശേഷം മൂന്ന് തവണ ചൊല്ലൽ സുന്നത്തുള്ള ദിക്ർ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
*ഞാൻ
അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് അവൻ പടച്ച എല്ലാ (തിൻമകളിൽ നിന്നും) കാവൽ
തേടുന്നു*' 🍓🍓🍓🍓🍓🍓🍓 (ഇത്
മഗ് രിബിന് അൽപം മുമ്പോ ശേഷമോ ആയി മൂന്ന് തവണ ചൊല്ലുക) കൂടാതെ ആരെങ്കിലും ഒരു
പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ ഈ ദിക്ർ ചൊല്ലുന്നത് കാരണം അവൻ ആ പ്രദേശത്ത്
നിന്ന് പുറപ്പെടുന്നത് വരെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷ ലഭിക്കും എന്ന് തിരുനബി
സ്വല്ലല്ലാഹു അലൈഹി വ സല്ലം നമ്മെ പഠിപ്പിച്ചിരിക്കുന്നു ശ്രദ്ധിക്കുക: നമ്മൾ ഇതു
വരെ പഠിച്ച കാവൽ തേട്ടത്തിന്റെ എല്ലാ പ്രാർത്ഥനകളിലും കാവൽതേട്ടം അല്ലാഹുവിനോട്
മാത്രമാണ് എന്ന് കൂട്ടുകാർ മനസ്സിലാക്കിക്കാണും എന്ന് കരുതുന്നു. 🍓🍓🍓🍓🍓🍓🍓🍓 നമ്മൾ
ഇന്ന് പഠിച്ച കാവൽതേട്ട പ്രാർത്ഥന സംബസിച്ച് ഒരു മഹാ പണ്ഡിതനായിരുന്ന ഇബ്നു അബ്ദിൽ
ബർ റഹിമഹുല്ലാഹ് പറയുന്നത് കാണുക:
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയ
സംഗ്രഹം : ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം
വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാം / സംസാരം അവന്റെ നാമവും അവന്റെ
സ്വിഫത്തുകളിൽപ്പെട്ട ഒരു സ്വിഫത്തും ആണെന്നതിനും അത് സൃഷ്ടിയല്ല എന്നതിനും
സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ടിയോടു കാവൽ തേടൽ സംഭവിക്കാൻ
പാടില്ലാത്തതാണ് . ഇതാണ് അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്, അൽ
ഹംദു ലില്ലാഹ്. ...................................
http://library.islamweb.net/newlibrary/display_book.php?idfrom=1778&idto=1779&bk_no=78&ID=992
അവലംബം : സുനനു ത്തിർമുദി ,തം ഹീദ് ❤❤❤❤❤❤❤ പഴയ ക്ലാസുകൾക്ക് ഇൗ
ലിങ്ക് ഓപ്പൺ ചെയ്യുക https://www.youtube.com/playlist?list=PLf1c4fdPOOYDNdByjt_re43n8Z42rEsXv
അൽ കിതാബ് മദ്രസ ഗ്രൂപ്പിൽ ചേരാൻ 8848787706 നമ്പറിലേക്ക്
വാട്ട്സ് ആപ്പ് മെസ്സേജ് ചെയ്യുക عباس برمبادن السلام عليكم

https://www.youtube.com/playlist?list=PLf1c4fdPOOYCxlSFI-GKZ4PjBeU3gXItq
Comments
Post a Comment