അല്ലാഹുവിൽ ശരണം_ റിവിഷൻ നോട്ട്‌സ്

[30/08, 5:06 p.m.] Abbas Parambadan നിലമ്പൂർ: السّلام عليكم
BISMILLAAHI……………
അൽ കിതാബ് മദ്രസ (ആവർത്തന പാഠങ്ങൾ)
യൂണിറ്റ് 1 അൽ ഫാതിഹ
പാഠം ഒന്ന്
اَلْإسْتِعاذَةُ بِاللّه
അല്ലാഹുവിൽ ശരണം

അഊദു ഓതൽ അഥവാ അൽ ഇസ്തിആദത്  الِاسْتِعَاذَةِ
എന്നാൽ ശപിക്കപ്പെട്ട ശൈത്വാനിൽ നിന്ന്അല്ലാഹുവിനോട് കാവൽ തേടലാണ് .
എല്ലാ തരം തിന്മകളിൽ നിന്നുള്ള കാവൽ തേട്ടവും
ഇസ്തിആദത്തിന്റെ പരിധിയിൽ വരും.മറ്റുള്ളവരോട് വെറുപ്പില്ലാത്ത വൈരാഗ്യമില്ലാത്ത , അസൂയയും അഹങ്കാരവും ഇല്ലാത്ത ഒരു മനസ്സാവണം നമ്മുടെ മനസ്സ് എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ടാവണം തിന്മകളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുന്നതിനുള്ള വചനങ്ങൾ ഉരുവിടേണ്ടത്.
      ദുരന്തങ്ങൾ , ആപത്തുകൾ , രോഗങ്ങൾ തുടങ്ങിയ കെടുതികളിൽ നിന്നെല്ലാം കാവൽ നൽകുന്നവൻ അല്ലാഹു തന്നെ

വിശുദ്ധ്യ ഖുർആനിലെ 114 സൂറത്തുകളിൽ അവസാനത്തെ രണ്ടു സൂറത്തുകളും വിവിധ തരം കെടുതികളിൽ നാശങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അല്ലാഹുവിനോടുള്ള കാവൽ തേട്ടം ഉൾക്കൊള്ളുന്നതാണ്.
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
'ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു'
എന്നതാണ് ഇസ്തിആദത്തിന്റെ ഒരു വചനം.

പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടേണ്ട ചില പ്രത്യേക സന്ദർഭങ്ങളും അപ്പോൾ ചൊല്ലേണ്ട ദിക്റുകളും

ഉറങ്ങാൻ കിടക്കുമ്പോഴും ഉറക്കത്തിൽ പേടിച്ചു ഉണർന്നാലും ചൊല്ലേണ്ട ദിക്ർ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّة
ِ مِنْ غَضَبِهِ وَعِقَابِه
ِ وَشَرِّ عِبَادِه
ِ وَمِنْ هَمَزَاتِ الشَّيَاطِين
ِ وَأَنْ يَحْضُرُونِ

അല്ലാഹുവിന്റെ കോപത്തിൽ നിന്നും അവന്റെ ശിക്ഷയിൽ നിന്നും
അവന്റെ അടിമകളുടെ തിന്മയിൽ നിന്നും
ശൈതാന്മാരുടെ ദുർമന്ത്രങ്ങളിൽ നിന്നും
അവർ എന്നിൽ ഹാജരാവുന്നതിൽ നിന്നും
ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് കാവൽ തേടുന്നു*.'

വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്ർ
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّه
ِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ
أَوْ أَزِلَّ أَوْ أُزَل
َّ أَوْ أَظْلِمَ أَوْ أُظْلَم
َ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ
ആശയം: അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനുവഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല .

അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും/ തെറ്റിക്കുന്നതിൽ നിന്നും , വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക്‌ വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ വഴുതിപ്പിക്കപ്പെടുന്നതിൽ നിന്നും ഞാൻ മറ്റുള്ളവരെ ആക്രമിക്കുന്നതിൽ നിന്നും മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ വിഡ്ഡികളുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ എന്നെ വിഡ്ഡിയാക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു

ചീത്ത സ്വപ്നം കണ്ടാൽ അത് ആരോടും പറയരുതെന്നും അതിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുകയും (
أَعُوذُ بِاللَّهِ مِنَ الشَّيْطَان الرجيمِ
എന്ന് 3 തവണ പറയുക ) ഇടത്‌ ഭാഗത്തേക്ക് മൂന്നു തവണ തുപ്പുകയും (തുപ്പൽ/ ഉമിനീര് പുറത്ത് വരാത്ത വിധം ) മറുഭാഗത്തേക്കു മാറിക്കിടക്കുകയും ചെയ്യണമെന്നും ഹദീസിൽ നിന്ന് മനസ്സിലാക്കാം.എണീറ്റ് രണ്ടു റകഅത്ത് നിസ്‌ക്കരിക്കുന്നതും നല്ലതാണ്.

നായയുടെ കുരയോ കഴുതയുടെ കരച്ചിലോ കേട്ടാൽ ( പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ )
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرجيم
എന്ന് പറഞ്ഞു അല്ലാഹുവിനോട് കാവൽ തേടണമെന്നും കാരണം അവ പിശാചിനെ കണ്ടതാവാൻ സാധ്യതയുണ്ടെന്നും ഹദീസിൽ നിന്ന് മനസ്സിലാക്കാം .
കൂടാതെ വീടിന്റെ വാതിലുകൾ ബിസ്മില്ലാഹ് ചൊല്ലി അടക്കുന്നതും പാത്രങ്ങൾ തുറന്നിടാതെ, ബിസ്മില്ലാഹ് ചൊല്ലി അടച്ചു സൂക്ഷിക്കുന്നതും പിശാചിന്റെ ഉപദ്രവം തടുക്കാൻ സഹായിക്കുമെന്നും ഹദീസിൽ കാണാം

നിസ്‌ക്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിൽ അത്തഹിയ്യാത്തും ഇബ്റാഹീമിയ്യ സലാത്തും കഴിഞ്ഞ ശേഷം ചൊല്ലുന്ന ധാരാളം ദുആകൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഈ സന്ദർഭത്തിൽ നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുകയും പിന്നീട് നമുക്ക് ആവശ്യമുള്ളത് അലാഹുവിനോട് ദുആ ചെയ്യുകയും ചെയ്യണമെന്ന് തിരു നബി നമ്മെ ഉപദേശിച്ചിരിക്കുന്നു

അത്തഹിയ്യാത്തിനും ഇബ്റാഹീമിയ്യ സ്വലാത്തിനും ശേഷം

اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا
أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ
الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ ‏
സാരം : 'അല്ലാഹുവേ..... എന്റെ മുൻകഴിഞ്ഞ പാപങ്ങളും വന്നേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും ഞാൻ ചെയ്ത അതിക്രമങ്ങളും എന്നെക്കാൾ നിനക്കറിയാവുന്നതും എനിക്ക് നീ പൊറുത്തു തരേണമേ .... നീയാണ് അനാദിയിൽ ഉള്ളവനും അവസാനമില്ലാത്തവനും നീയാണ്.നീയല്ലാതെ ഒരു ആരാധ്യനുമില്ല' എന്ന് ചൊല്ലുക; കൂടാതെ
താഴെ ചേർത്ത കാവൽ തേട്ടത്തിന്റെ ദുആകൾ കൂടി ചൊല്ലുകയും ചെയ്യുക :
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ
وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ
الْمَسِيحِ الدَّجَّالِ
സാരം : 'അല്ലാഹുവേ..... നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ
സാരം : ' അല്ലാഹുവേ.....
കടത്തിലും പാപത്തിലും അകപ്പെടുന്നതിൽ നിന്നും
ഞാൻ നിന്നോട് കാവൽ തേടുന്നു,
മൂത്രിക്കാനോ കാഷ്ടിക്കാനോ ആയി നാം മല മൂത്ര വിസർജ്ജന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പിശാചിൽ നിന്നും തിന്മകളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടേണ്ടതുണ്ടെന്നു തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നമ്മെ പഠിപ്പിച്ചിട്ടുണ്ട്

മലമൂത്ര വിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായി,
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
'അല്ലാഹുവേ.... ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിശ്ചയം ഞാൻ നിന്നോട് കാവൽ തേടുന്നു ' എന്നും പുറപ്പെട്ട ശേഷം,
غفرانك
'അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ' എന്നും ചൊല്ലുക

രാവിലെ അല്ലാഹുവിനോട് കാവൽ തേടുന്ന ദിക്റുകൾ
أصْبَحْنَا
നമുക്ക് പ്രഭാതമായി
وَأصْبَحَ الـمُلْكُ للـه
ആധിപത്യം അല്ലാഹുവിനു ആയി പ്രഭാതം പുലർന്നു
ِ وَالـحَمْدُ لِلَّـهِ
അല്ലാഹുവിനാണ് സർവ സ്തുതിയും
لا إلهَ إلاَّ الله
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല
ُ وَحْدَه
അവൻ ഏകനാണ്
ُ لا شَرِيْكَ لَهُ،
അവനു പങ്കുകാരില്ല
لَهُ الـمُلْكُ،
അവനാണ് പരമാധികാരം/ആധിപത്യം
ولَهُ الـحَمْدُ،
അവനാണ് സർവ്വസ്തുതിയും
وهُوَ عَلَى كُلِّ شَيءٍ قَدِيرٌ،
അവൻ എല്ലാ കാര്യത്തിനും ശക്തനാണ്
رَبِّ أسْألُك
റബ്ബേ..... ഞാൻ നിന്നോട് ചോദിക്കുന്നു
َ خَيْرَ مَا في هَذَا اليَوْم
ഇൗ ദിവസത്തെ/പകലിലെ
നന്മയെ
ِ وَخَيْرَ مَا بَعْدَهُ،
അതിനു ശേഷമുള്ള നന്മയേയും
وأَعُوذُ بِك
ഞാൻ നിന്നോട് കാവൽ തേടുന്നു
َ مِنْ شَرِّ مَا فِي هَذَا اليَوْمِ
ഇൗ ദിവസത്തെ/പകലിലെ തിന്മയിൽ നിന്ന്
وشَرِّ مَا بَعْدَهُ،
അതിനു ശേഷമുള്ള തിന്മയിൽ നിന്നും
رَبِّ أعُوذُ بِك
റബ്ബേ..... ഞാൻ നിന്നോട്
കാവൽ തേടുന്നു
َ مِنَ الكَسَلِ
അലസതയിൽ നിന്ന്
وسُوءِ الكِبَرِ،
വാർധക്യത്തിന്റെ തിന്മയിൽ നിന്ന്
رَبِّ أعُوذُ بِك
റബ്ബേ..... ഞാൻ നിന്നോട്
കാവൽ തേടുന്നു
َ مِنْ عَذَابٍ فِي النَّار
നരകത്തിലെ ശിക്ഷയിൽ നിന്ന്
ِ وعَذَابٍ فِي القَبْرِ
ഖബറിലെ ശിക്ഷയിൽ നിന്നും

വൈകുന്നേരം അല്ലാഹുവിനോട് കാവൽ തേടുന്ന ദിക്റുകൾ
أَمْسَيْنَا
നമുക്ക് വൈകുന്നേരമായി
وَأَمْسَى الـمُلْكُ للـه
ആധിപത്യം അല്ലാഹുവിനു ആയി വൈകുന്നേരമായി/പ്രദോഷമായി
وَالـحَمْدُ لِلَّـهِ
അല്ലാഹുവിനാണ് സർവ സ്തുതിയും
لا إلهَ إلاَّ الله
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല
وَحْدَه
അവൻ ഏകനാണ്
لا شَرِيْكَ لَهُ،
അവനു പങ്കുകാരില്ല
لَهُ الـمُلْكُ
അവനാണ് പരമാധികാരം/ആധിപത്യം
ولَهُ الـحَمْدُ،
അവനാണ് സർവ്വസ്തുതിയും
وهُوَ عَلَى كُلِّ شَيءٍ قَدِيرٌ،
അവൻ എല്ലാ കാര്യത്തിനും ശക്തനാണ്
رَبِّ أسْألُك
റബ്ബേ..... ഞാൻ നിന്നോട് ചോദിക്കുന്നു
*خَيْرَ مَا فِي هَذِهِ اللَّيْلَةِ *
ഈ രാത്രിയിലെ
നന്മയെ
وَخَيْرَ مَا بَعْدَهَا
അതിനു ശേഷമുള്ള നന്മയേയും
وأَعُوذُ بِك
ഞാൻ നിന്നോട് കാവൽ തേടുന്നു
مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ
ഈ രാത്രിയിലെ തിന്മയിൽ നിന്ന്
وشَرِّ مَا بَعْدَهَاُ
അതിനു ശേഷമുള്ള തിന്മയിൽ നിന്നും
رَبِّ أعُوذُ بِك
റബ്ബേ..... ഞാൻ നിന്നോട്
കാവൽ തേടുന്നു
مِنَ الكَسَلِ
അലസതയിൽ നിന്ന്
وسُوءِ الكِبَرِ،
വാർധക്യത്തിന്റെ തിന്മയിൽ നിന്ന്
رَبِّ أعُوذُ بِك
റബ്ബേ..... ഞാൻ നിന്നോട്
കാവൽ തേടുന്നു
مِنْ عَذَابٍ فِي النَّار
നരകത്തിലെ ശിക്ഷയിൽ നിന്ന്
وعَذَابٍ فِي القَبْرِ
ഖബറിലെ ശിക്ഷയിൽ നിന്നും
പ്രത്യേകം ശ്രദ്ധിക്കുക : വൈകുന്നേരത്തെ ദിക്റുകൾ മഗ്‌രിബിന്‌ മുമ്പോ ഇശാഉ - മഗ്‌രിബ് നിസ്‌ക്കാരങ്ങൾക്കു ഇടയിലോ ആയി ചൊല്ലാവുന്നതാണ്

سَيِّدُ الاِسْتِغْفَارِ
സയ്യിദുൽ ഇസ്തിഗ്ഫാർ
ഒരാൾ ഉറച്ച വിശ്വാസത്തോടെ പ്രഭാതത്തില്‍ ഇത് ചൊല്ലിയ ശേഷം വൈകുന്നേരത്തിന് മുമ്പ് മരണപ്പെട്ടാൽ അയാൾ സ്വര്ഗാലവകാശിയായിരിക്കും. അപ്രകാരം വൈകുന്നേരം ഇത് ചൊല്ലിയ ശേഷം പ്രഭാതത്തിനു മുമ്പ് മരണപ്പെട്ടാല്‍ അയാള്‍ സ്വര്ഗാഭവകാശിയായിരിക്കും എന്ന് തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചിട്ടുണ്ട്
اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ
لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
അല്ലാഹുവേ നീ എന്റെ രക്ഷിതാവാകുന്നു. നീ അല്ലാതെ ഇലാഹില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ അടിമയും. നിന്റെ കരാറും വാഗ്ദത്തവുമനുസരിച്ചാണ് ഞാന്‍ ആവതും നിലകൊള്ളുന്നത്. ഞാന്‍ ചെയ്തുകൂട്ടിയ വിനയില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. എനിക്ക് നല്കി യ അനുഗ്രഹം ഞാന്‍ ഏറ്റുപറയുന്നു.ഞാൻ ചെയ്ത പാപവും ഞാൻ ഏറ്റു പറയുന്നു എനിക്ക് പൊറുത്തു തന്നാലും. കുറ്റങ്ങള്‍ പൊറുത്തുതരാന്‍ നീയൊഴിച്ച് മറ്റാരുമില്ല
രാവിലെയും വൈകുന്നേരവും മൂന്നു പ്രാവശ്യം ചൊല്ലൽ പ്രത്യേക സുന്നത്തുള്ള ഒരു ദിക്ർ
اللَّهُمَّ عَافِنِي فِي بَدَنِي اللَّهُمَّ عَافِنِي فِي سَمْعِي اللَّهُمَّ
عَافِنِي فِي بَصَرِي لاَ إِلَهَ إِلاَّ أَنْتَ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ لاَ إِلَهَ إِلاَّ أَنْتَ
സാരം :
അല്ലാഹുവേ .....എന്റെ ശരീരത്തിൽ നീ സൗഖ്യം നൽകേണമേ ....
അല്ലാഹുവേ .....എന്റെ കേൾവിയിൽ നീ സൗഖ്യം നൽകേണമേ ....
അല്ലാഹുവേ .....എന്റെ കാഴ്ചയിൽ നീ സൗഖ്യം നൽകേണമേ ....
നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല
അല്ലാഹുവേ ....സത്യ നിഷേധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും നിശ്ചയം ഞാൻ നിന്നോട് കാവൽ തേടുന്നു ;അല്ലാഹുവേ .... ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.നീയല്ലാതെ ഒരു ഇലാഹുമില്ല

നമ്മുടെ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ധാരാളമായി ചൊല്ലിയിരുന്ന കാവൽ തേട്ടത്തിന്റെ ഒരു ദുആ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ
സാരം : അല്ലാഹുവേ... ആധിയിൽ നിന്നും ദുഃഖത്തിൽ നിന്നും, ശക്തിയില്ലായ്മയിൽ നിന്നും അലസതയിൽ നിന്നും ,പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും ,കടഭാരത്തിൽ നിന്നും മറ്റുള്ളവർ എന്നെ അന്യായമായി അക്രമിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
🥦🥦🥦🥦

ശിർക്കിൽ നിന്ന്അല്ലാഹുവിനോട് കാവൽ തേടുന്ന ദിക്ർ
اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ
وَأَسْتَغْفِرُكَ
لِمَا لا أَعْلَمُ
സാരം : അല്ലാഹുവേ.. ഞാൻ അറിഞ്ഞു കൊണ്ട്
നിന്നോട് ശിർക്ക്‌ ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു;
ഞാൻ അറിയാതെ ചെയ്യുന്ന പാപങ്ങൾക്ക് ഞാൻ നിന്നോട് പാപമോചനം തേടുന്നു
അപകട മരണങ്ങളിൽ നിന്നും
മരണ സമയത്തു പിശാചിന്റെ ഉപദ്രവം ഉണ്ടാകുന്നതിൽ കാവൽ തേടുന്ന ദുആ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ، وَأَعُوذُ بِكَ مِنَ التَّرَدِّي، وَأَعُوذُ بِكَ مِنَ الْغَرَقِ، وَالْحَرَقِ، وَالْهَرَمِ، وَأَعُوذُ بِكَ أَنْ يَتَخَبَّطَنِيَ الشَّيْطَانُ عِنْدَ الْمَوْتِ، وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا
സാരം : അല്ലാഹുവേ... കെട്ടിടം എന്റെ മേൽ വീഴുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു . ഉയർന്ന സ്ഥലങ്ങളിൽ
നിന്ന്താഴോട്ടു വീഴുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
വെള്ളത്തിൽ മുങ്ങി മരിക്കുന്നതിൽ നിന്നും, അഗ്നിയിൽ
അകപ്പെട്ടു മരിക്കുന്നതിൽ നിന്നും, വാർദ്ധക്യ സഹജമായ അതീവ ദുർബലാവസ്ഥ
എന്നെ ബാധിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
മരണ സമയത്തു പിശാച് എന്നെ ഉപദ്രവിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു . നിന്റെ സത്യമാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്ന ഘട്ടത്തിൽ മരണം എന്നെ പിടികൂടുന്നതിൽ
നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു . വിഷ ജന്തുവിന്റെ കുത്തേറ്റു ഞാൻ മരിക്കുന്നതിൽ നിന്നും ഞാൻ
നിന്നോട് കാവൽ തേടുന്നു
പുതുവസ്ത്രം ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥന*
اللَّهُمَّ لَكَ الْحَمْدُ ، أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
‏ സാരം :അല്ലാഹുവേ.... നിനക്കാണ് സകല സ്ത്രോത്രവും .നീയാണ് എന്നെ ഈ വസ്ത്രം ധരിപ്പിച്ചത് .
ഈ വസ്ത്രത്തിന്റെ നന്മയെ ഞാൻ നിന്നോട് ചോദിക്കുന്നു ; ഈ
വസ്ത്രം ഉണ്ടാക്കപ്പെട്ടതിൽ എന്തൊക്കെ നന്മയുണ്ടോ ആ നന്മയെയും .ഞാൻ ഈ വസ്ത്രത്തിന്റെ
തിന്മയിൽ നിന്ന് നിന്നോട് കാവൽ തേടുന്നു; ഈ വസ്ത്രം ഉണ്ടാക്കപ്പെട്ടതിൽ
എന്തൊക്കെ തിന്മകൾ ഉണ്ടോ ആ തിന്മകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു

അല്ലാഹുവിനോട് കാവൽ തേടാൻ അല്ലാഹുവിന്റെ കൽപ്പന
അദ്ധ്യായം 016 നഹ്ല്‍ 98
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
താങ്കൾ ഖുർആൻ  പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന്‌ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക.
പരിശുദ്ധ ഖുർആൻ അദ്ധ്യായം 7 : 200
وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
പിശാചില്‍ നിന്നും വല്ല ദുഷ്‌പ്രേരണയും താങ്കളെ ഇളക്കി
വിടുന്ന പക്ഷം, താങ്കൾ അല്ലാഹുവിനോട്‌
ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവന്‍ എല്ലാം കേള്ക്കു ന്നവനും,
അറിയുന്നവനുമാകുന്നു

നബിമാരും സ്വാലിഹീങ്ങളും അല്ലാഹുവിനോടാണ്  കാവൽ തേടിയത്
അയ്യൂബ് നബി عليه السلام
അയ്യൂബ് നബി (അ) നിരവധി വർഷക്കാലം വിവിധ രോഗങ്ങളാലും
പീഡകളാലും പരീക്ഷിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും
സ്വാലിഹതായ ഭാര്യയും ഒഴികെ അടുത്ത ബന്ധുക്കളും, അകന്ന ബന്ധുക്കളുമെല്ലാം
അദ്ദേഹത്തെ കയ്യൊഴിച്ചു. ഭാര്യ അദ്ദേഹത്തെ നല്ല രീതിയിൽ
പരിചരിച്ചുകൊണ്ടിരുന്നു.രണ്ടു സഹോദരങ്ങളും അദ്ദേഹത്തിന്റെ അടുക്കൽ വന്നും പോയും
കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു സഹോദരൻ മറ്റവനോട് പറഞ്ഞു : 'അയ്യൂബ് ഏതെങ്കിലും ഒരു മഹാപാപം ചെയ്തിരിക്കണം. ഇല്ലെങ്കിൽ ഈ ആപത്ത്
വിട്ട് പോകേണ്ടതായിരുന്നു.'' ഈ വിവരം അയ്യൂബ് നബി (അ)
അറിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ വിഷമം തോന്നിയെങ്കിലും അയ്യൂബ് നബി എല്ലാം
അല്ലാഹുവിൽ ഭരമേൽപ്പിച്ചു. അവസാനം അദ്ദേഹം വ്യസനപ്പെട്ട് അല്ലാഹുവിനോട് കാവൽ തേടി
പ്രാർത്ഥിക്കുന്ന രംഗം അല്ലാഹു പറയുന്നു: سورة ص) ٤١)
وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَٰنُ بِنُصْبٍۢ وَعَذَابٍ
നമ്മുടെ അടിയാൻ അയ്യൂബിനെയും, ഓർക്കുക. അതായത് ,അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ചു [പ്രാർത്ഥിച്ച]പ്പോൾ; '' നിശ്ചയമായും പിശാച് അവശതയും, പീഢനവുമായി എന്നെ സ്പർശിച്ചിരിക്കുന്നു
എന്ന്
മുസാ നബി عليه السلام
യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്റാഈൽ എന്നറിയപ്പെടുന്നത്. ഫലസ്ത്വീനിലായിരുന്ന
യഅ്ഖൂബ് നബി അവസാനകാലത്ത് കുടുംബസമേതം ഈജിപ്തിലേക്കു താമസം മാറ്റി. യൂസുഫ് നബിയുടെ
കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു. ഖിബ്ത്വി വംശജനായിരുന്ന ഫിർഔൻ ( ഫറോവ) രാജ്യം ഭരിക്കാൻ തുടങ്ങി. ഈജിപ്തിൽ ഇസ്റാഈല്യർ വർധിക്കുന്നതിൽ ഫിർഔന് ആശങ്ക തോന്നി. അവരെ കഠിനമായി ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമർത്താനും ഇസ്റാഈല്യരിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നൊടുക്കാനും ഫിർഔൻ ഒരുമ്പെട്ടു . ദുഷ്ടതയുടെ പാരമ്യതയിലെത്തിയ ആ നാട്ടിലേക്ക് നിയുക്തനായ ദൈവദൂതൻ മൂസ അലൈഹിസ്സലാം ഒരു ഇസ്റാഈലീ
കുടുംബത്തിൽ ജനിക്കുന്നത് ഈ സന്ദർഭത്തിലാണ്. അല്ലാഹുവിന്റെ
പദ്ധതി പ്രകാരം മൂസാ അലൈഹിസ്സലാം ഫിർഔനിന്റെ കൊട്ടാരത്തിൽ തന്നെ വളർന്നു*.മൂസാ നബി
അലൈഹിസ്സലാം വളർന്നു വന്നു *ഫിർഔനിനേയും കൂട്ടരേയും തൗഹീദിലേക്ക് ക്ഷണിച്ചപ്പോൾ
ഫിർഔനിന് അത് ദഹിച്ചില്ല. മൂസായെ അവന്റെ പുതിയവാദവുമായി വിട്ടേക്കുന്ന പക്ഷം
തങ്ങളുടെ മതം അപകടത്തിലാണെന്നും, അവന്‍ നാട്ടിൽ കുഴപ്പങ്ങൾ
ഉണ്ടാക്കിത്തീർക്കുമെന്നും ഭയപ്പെട്ടതിനാൽ ഫിർഔൻ മൂസാ നബിയെ വധശിക്ഷയ്ക്ക്
വിധേയമാക്കണമെന്ന നിലപാട് എടുത്തു. ശിർക്കും സ്വേച്ഛാധിപത്യവും
നിഷ്കാസനം ചെയ്ത് പകരം തൗഹീദും സദാചാരവും പ്രചരിപ്പിക്കുകയാണല്ലോ മൂസാ നബി عليه السلام
ന്റെ ദൗത്യലക്ഷ്യം . അത് പ്രായോഗികമാകുന്നതോടെ നാടിന്റെ സ്വഭാവം
മാറുകയും ചെയ്യും. ഈ ലക്ഷ്യം പരാജയപ്പെടുത്തുവാൻ ഫിർഔനു ഉപയോഗിക്കുവാനുള്ള ആയുധം,
കയ്യൂക്കും, അക്രമവും ആയിരുന്നു.അതിനെ
ചെറുക്കുവാനുളള *മൂസാ عليه السلام ന്റെ ആയുധം അല്ലാഹുവിനോടുളള കാവൽതേട്ടവും
സഹായാർത്ഥനയുമായിരുന്നു*. അതാണ് സൂറ المؤمن 27ാം
വചനത്തിൽ നാം കാണുന്നത്. (ഈ അവസരത്തിൽ ഒരു മാന്യൻ മുമ്പോട്ടു
വരികയും നിഷ്പക്ഷമായും, വസ്തുനിഷ്ഠമായും കാര്യങ്ങളെ
വിലയിരുത്തിക്കൊണ്ട് അദ്ദേഹം ആ വധോദ്യമത്തെ സധീരം ഗുണദോഷിക്കുകയും ചെയ്തു.)
അദ്ധ്യായം
40 സൂറ المؤمن 26 & 27 ആയത്തുകൾ ശ്രദ്ധിക്കുക: 40 : 26
وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُ ۖ إِنِّي أَخَافُ أَنْ يُبَدِّلَ دِينَكُمْ أَوْ أَنْ يُظْهِرَ فِي الْأَرْضِ الْفَسَادَ
ഫിർഔൻ (വീണ്ടും) പറയുകയാണ്: എന്നെ വിട്ടേക്കുവിൻ [അനുവദിക്കുവിൻ]. ഞാൻ മൂസയെ
കൊലപ്പെടുത്തട്ടെ ,അവൻ അവന്റെٰ റബ്ബിനെ വിളിക്കുകയും ചെയ്യട്ടേ!
നിശ്ചയമായും ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മതം
മാറ്റിമറിക്കുകയോ, അല്ലെങ്കിൽ അവൻ ഭൂമിയിൽ കുഴപ്പം
പുറപ്പെടുവിക്കുകയോ ചെയ്‌തേക്കുമെന്ന്! 40 : 27
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍۢ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ
മൂസ പറഞ്ഞു: (എന്നാൽ) ഞാൻ എന്റെّ റബ്ബും നിങ്ങളുടെ റബ്ബുമായിട്ടുള്ളവനോട് ന്യായവിസ്താരത്തിൽ
വിശ്വസിക്കാത്ത എല്ലാ അഹംഭാവകളിൽ നിന്നും ശരണം തേടുന്നു.

ഹന്നത് ബീവി
ഈസാ നബി അലൈഹി സലാമിന്റെ വല്യുമ്മ ആയിരുന്ന ഹന്നത്‌ ബീവി ഈസാ നബി അലൈഹി സലാമിന്റെ ഉമ്മ
മർയം ബീവിയെ ഗർഭം ധരിച്ച പ്പോൾ അല്ലാഹുവോട് നടത്തിയ കാവൽ തേട്ട പ്രാർത്ഥന വിവരിക്കുന്ന ആയത്തുകൾ
ഗര്ഭടവതിയായപ്പോള്‍ ഗര്ഭുസ്ഥശിശു ജനിച്ചാല്‍ അതിനെ ബൈത്തുല്‍ മുഖദ്ദസിലെ പരിചരണത്തിനും, അവിടെ
ആരാധനാകര്മ്മ ങ്ങള്‍ നടത്തുന്നതിനും വേണ്ടി വഴിപാടാക്കുവാന്‍ നേർച്ച نذر ആക്കുമെന്നു അവർ തീരുമാനിച്ചു.അങ്ങിനെ നേര്ച്ചഴനേര്ന്നു ; ഗര്ഭുവതിയായിരുന്നപ്പോള്‍ തന്നെ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു എന്ന് റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുണ്ട്. ബൈത്തുല്‍ മുഖദ്ദസിലെ ശുശ്രൂഷക്കു വേണ്ടി ആണ്കുോട്ടികളെ വഴിപാടാക്കുക അക്കാലത്ത് പതിവുണ്ടായിരുന്നു. അതനുസരിച്ചു ആ മഹതിയും അങ്ങിനെ ചെയ്തു. താന്‍ പ്രസവിക്കുന്ന കുഞ്ഞ് ആണായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കാം. ആണായിത്തീരണമെന്ന ആഗ്രഹവും അവര്ക്കു ണ്ടായിരിക്കാം, അതുകൊണ്ടായിരിക്കണം പ്രസവിക്കും മുമ്പു തന്നെ അങ്ങിനെ നേര്ച്ച യാക്കിയത്. വിശുദ്ധ ഖുർആൻ സൂറത്ത് ആലു ഇംറാൻ 35 &36 വചനങ്ങൾ കാണുക:
إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ
*ഇംറാന്റെ  ഭാര്യ( അഥവാ ഹന്നതു ബീവി )പറഞ്ഞ സന്ദര്ഭംح (ഓര്ക്കുِക): ‘എന്റെ് ശ്ചയമായും എന്റെَ വയറ്റിലുള്ളതിനെ [സ്വതന്ത്രമാക്കപ്പെട്ട നിലയില്‍
ഞാന്‍ നിനക്ക് നേര്ച്ച് നേര്ന്നി രിക്കുന്നു; ആകയാല്‍, നീ എന്നില്‍ നിന്ന് അത് സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് എല്ലാ കേള്ക്കുകന്നവനും, അറിയുന്നവനും*’

3 : 36
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ
എന്നിട്ട് അവർ അതിനെ[ആ പെണ്കുلട്ടിയെ] പ്രസവിച്ചപ്പോൾ പറഞ്ഞു: എന്റെന റബ്ബേ,
ഞാന്‍ അതിനെ പെണ്ണായി പ്രസവിച്ചുവല്ലോ!' - അവർ
പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് താനും- 'ആണ് പെണ്ണിനെപ്പോലെ അല്ലല്ലോ. ഞാന്‍ അവള്ക്ക്  'മര്യംി'
എന്നു പേരു വെച്ചിരിക്കുന്നു; *അവള്ക്കും ,
അവളുടെ സന്തതികള്ക്കും  ആട്ടപ്പെട്ട /ശപിക്കപ്പെട്ട പിശാചില്നിംന്ന്
ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു*.'

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പ്രാർത്ഥിച്ചിരുന്ന ഒരു
കാവൽതേട്ട പ്രാർത്ഥന:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
സാരം: അല്ലാഹുവേ..... നിന്റെ അനുഗ്രഹങ്ങൾ
നീങ്ങിപ്പോവുന്നതിൽ നിന്നും നീ നൽകിയ ആഫിയത്തിന്റെ സ്ഥാനത്ത് അനാരോഗ്യകരമായ അവസ്ഥ
സംജാതമാവുന്നതിൽ നിന്നും പശ്ചാത്താപത്തിന് അവസരം ലഭിക്കാത്ത വിധം നിന്റെ ശിക്ഷ
പെട്ടെന്ന് വന്നു ഭവിക്കുന്നതിൽ നിന്നും നിന്റെ എല്ലാ തരം കോപത്തിൽ നിന്നും ഞാൻ
നിന്നോട് കാവൽ തേടുന്നു*.
اللّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ، وَالْقِلَّةِ، وَالذِّلَّةِ، وَأَعُوذُ بِكَ مِنْ أَنْ أَظْلِمَ أو أُظْلَمَ
സാരം :അല്ലാഹുവേ .... ദാരിദ്രത്തിൽ നിന്നും ( ഭൗതിക വിഭവങ്ങൾ
എത്ര കിട്ടിയാലും മതിവരാത്ത മനുഷ്യന്റെ മാനസികാവസ്ഥയാണ് ഇവിടെ ദാരിദ്ര്യം കൊണ്ടുള്ള വിവക്ഷ), (നന്മകളിൽ ) കുറവ് വരുന്നതിൽ നിന്നും, നിന്ദ്യതയിൽ നിന്നും, ഞാൻ(മറ്റുള്ളവരെ) അക്രമിക്കുന്നതിൽ നിന്നും ഞാൻ അക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
എല്ലാ ദിവസവും വൈകുന്നേരം/ സന്ധ്യക്ക് ശേഷം മൂന്ന് തവണ ചൊല്ലൽ സുന്നത്തുള്ള ദിക്ർ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് അവൻ പടച്ച എല്ലാ (തിൻമകളിൽ നിന്നും) കാവൽ തേടുന്നു*
ഇത് മഗ്രിബിന് അൽപം മുമ്പോ ശേഷമോ ആയി മൂന്ന് തവണ ചൊല്ലുക) കൂടാതെ ആരെങ്കിലും ഒരു
പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ ഈ ദിക്ർ ചൊല്ലുന്നത് കാരണം അവൻ ആ പ്രദേശത്ത്
നിന്ന് പുറപ്പെടുന്നത് വരെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷ ലഭിക്കും എന്ന് തിരുനബിസ്വല്ലല്ലാഹു അലൈഹി വ സല്ലം നമ്മെ പഠിപ്പിച്ചിരിക്കുന്നു ശ്രദ്ധിക്കുക: നമ്മൾ ഇതു വരെ പഠിച്ച കാവൽ തേട്ടത്തിന്റെ എല്ലാ പ്രാർത്ഥനകളിലും കാവൽതേട്ടം അല്ലാഹുവിനോട്മാത്രമാണ് എന്ന് കൂട്ടുകാർ മനസ്സിലാക്കിക്കാണും എന്ന് കരുതുന്നു. നമ്മൾ  അവസാനമായി പഠിച്ച കാവൽതേട്ട പ്രാർത്ഥന സംബസിച്ച് ഒരു മഹാ പണ്ഡിതനായിരുന്ന ഇബ്നു അബ്ദിൽബർ റഹിമഹുല്ലാഹ് പറയുന്നത് കാണുക:
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ
السُّنَّةِ ، وَالْحَمْدُ لِلَّهِِ
ആശയസംഗ്രഹം : ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശംവന്നതിൽ നിന്നും അല്ലാഹുവിന്റെ കലാം / സംസാരം അവന്റെ നാമവും അവന്റെ
സ്വിഫത്തുകളിൽപ്പെട്ട ഒരു സ്വിഫത്തും ആണെന്നതിനും അത് സൃഷ്ടിയല്ല എന്നതിനും
സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ടിയോടു കാവൽ തേടൽ സംഭവിക്കാൻ
പാടില്ലാത്തതാണ് . ഇതാണ് അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്, അൽ
ഹംദു ലില്ലാഹ്.

Comments

Popular posts from this blog

ആരാണ് അല്ലാഹു? ഭാഗം 2 من هو الله؟ അൽ കിതാബ് മദ്രസ

ആരാണ് അല്ലാഹു? ഭാഗം 1 من هو الله؟ അൽ കിതാബ് മദ്രസ

ഭാഗം - 2 بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- അൽ കിതാബ് മദ്രസ