ഭാഗം ഒന്ന് بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- അൽ കിതാബ് മദ്രസ
അൽ കിതാബ് മദ്രസ (കുട്ടികൾക്ക് പഠിക്കാൻ )
യൂണിറ്റ് 1 അൽ ഫാതിഹ ആശയ പ0നം
പാഠം രണ്ട്
بسم الله
ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ-
ഭാഗം ഒന്ന്
ഖുര്‍ആന്‍ പാരായണം തുടങ്ങുമ്പോഴും, സൂറത്തുകളുടെ ആരംഭത്തിലും ഫാത്തിഹഃയുടെ ആരംഭത്തില്‍ വിശേഷിച്ചും – ബിസ്മില്ലാഹ് പൂർണ്ണമായി ചൊല്ലല്‍ ആവശ്യമാകുന്നു
നബി (صلى الله عليه وسلم) തിരുമേനിക്ക് അവതരിച്ച ഒന്നാമത്തെ ഖുര്‍ആന്‍ വചനം
اقْرَأْ بِاسْمِ
رَبِّك الذي خلق
َ ( സൃഷ്ടിച്ച താങ്കളുടെ റബ്ബിന്റെ നാമത്തില്‍ താങ്കൾ വായിക്കുക)
എന്നായിരുന്നു. റബ്ബിന്റെ നാമത്തില്‍ ആരംഭിക്കുന്നതിന്റെ പ്രാവര്‍ത്തികരൂപം ‘ബിസ്മില്ലാഹ്’ മുഖേന നമുക്ക് നബി(صلى الله عليه وسلم) കാട്ടിത്തന്നിട്ടുമുണ്ട്.
ബിസ്മില്ലാഹ് എന്നതിന്റെ അഥവാ ബസ്മലയുടെ പൂർണ്ണരൂപം
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (ഞാൻ ആരംഭിക്കുന്നു)
🥦🥦🥦🥦🥦🥦
‘ബിസ്മില്ലാഹി’ , ‘അര്‍-റഹ്മാനി’ , ‘അര്‍-റഹീം ‘
💚💚💚💚💚💚💚
ഖുർആൻ പാരായണം തുടങ്ങുമ്പോൾ മാത്രമല്ല, എല്ലാ
*നല്ല കാര്യങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ ആണ് ആരംഭിക്കേണ്ടത്*. . നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നല്കുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്റെ സ്മരണയും, അതിനുള്ള ഒരു നന്ദിയുമായിരിക്കും അത്. ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേറ്റുവാനുള്ള സഹായം, അതിന് പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളില്‍ നിന്നുള്ള രക്ഷ, പ്രത്യേകിച്ചും പിശാചിന്റെ ഇടപെടലില്‍ നിന്നുള്ള കാവല്‍, ആ കാര്യം അല്ലാഹുവിങ്കല്‍ സ്വീകാര്യമായതായിരിക്കുവാനുള്ള ഭാഗ്യം ഇതെല്ലാം അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കേണ്ടുന്നവയാണ്. ആ നിലക്ക് അവന്റെ നാമവും അവന്റെ കൃപാകടാക്ഷവും ഓര്ത്തും ഉച്ചരിച്ചും കൊണ്ടുള്ള ശുഭസൂചകമായ തുടക്കം അതിന്റെ പര്യവസാനം ശുഭകരമായിത്തീരുവാനും കാരണമാകുന്നതാണ്
അല്ലാഹുവിനെ സ്മരിക്കാതെ അല്ലെങ്കിൽ ബിസ്മില്ലാഹ് ചൊല്ലാതെ ആരംഭിക്കുന്ന ഏതൊരു പ്രവർത്തിയും ന്യൂനതയുള്ളതായിരിക്കുമെന്നും അത്തരം പ്രവർത്തികൾ ബറകത്ത് ഇല്ലാത്തത് ആയേക്കാൻ സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്ന നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.പൊതുവെ എല്ലാ അനുവദനീയമായ കാര്യങ്ങളുടേയും തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലൽ മുസ്തഹബ്ബാണെന്ന് പണ്ഡിതൻമാർ വ്യക്തമാക്കുന്നു.
എന്നാൽ അല്ലാഹുവിന്റെ നാമം കൊണ്ട് പ്രവർത്തികൾ ആരംഭിക്കൽ പ്രത്യേകം സുന്നത്തായ ചില അവസരങ്ങൾ ഹദീസുകളിൽ പരാമർശിച്ചതായി കാണാം...... (വിശുദ്ധ ഖുർആൻ പാരായണം തുടങ്ങുമ്പോൾ ഇസ്തി ആദത് കൂടാതെ ബിസ്മില്ലാഹ് കൂടി ചൊല്ലണമെന്ന് നാം നേരത്തെ തന്നെ മനസ്സിലാക്കിയല്ലോ)
1. കത്തുകളുടേയും ഗ്രന്ഥരചനയുടേയും ആരംഭത്തിൽ ബിസ്മില്ലാഹ് കൊണ്ട് തുടങ്ങുക
നമ്മുടെ നബി صلى الله عليه وسلم
ഹിർഖൽ ചക്രവർത്തിക്ക് എഴുതിയ കത്തിന്റെ തുടക്കം കാണുക:
بِسْمِ اللَّهِ
الرَّحْمَنِ الرَّحِيمِ، مِنْ مُحَمَّدٍ عَبْدِ اللَّهِ وَرَسُولِهِ إِلَى هِرَقْلَ
عَظِيمِ الرُّومِ، السَّلاَمُ عَلَى مَنِ اتَّبَعَ الْهُدَى، أَمَّا بَعْدُ
സാരം: റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു. അല്ലാഹു വിന്റെ ദാസനും ദൂതനുമായ മുഹമ്മദിൽ നിന്ന് (From) റോമാ ചക്രവർത്തി ഹിർഖൽ സമക്ഷത്തിലേക്ക് ( To).സൻമാർഗ്ഗം പിന്തുടർന്നവർക്ക് സമാധാനം. ശേഷം....
(അവലംബം: സ്വഹീഹുൽ ബുഖാരി)
2. വുദു ചെയ്യുന്നതിന്റെ ആരംഭത്തിൽ بسم الله ബിസ്മില്ലാഹ് ചൊല്ലണം
സുനനു അബീദാവൂദിൽ വന്ന ഒരു ഹദീസ് കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ
صلى الله عليه وسلم " لاَ صَلاَةَ لِمَنْ لاَ وُضُوءَ لَهُ وَلاَ وُضُوءَ لِمَنْ
لَمْ يَذْكُرِ اسْمَ اللَّهِ تَعَالَى عَلَيْهِ
അബൂഹുറൈറ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചിരിക്കുന്നു: വുദു ഇല്ലാത്തവന് നിസ്ക്കാരം ഇല്ല ; അല്ലാഹു വിന്റെ നാമം ഉച്ചരിച്ച് (ബിസ്മില്ലാഹി ചൊല്ലി) വുദു തുടങ്ങാത്തവന് വുദുവും ഇല്ല .
ശ്രദ്ധിക്കുക: വുദുവിന്റെ തുടക്കത്തിൽ ബിസ്മില്ലാഹി ചൊല്ലൽ നിർബന്ധമാണ് എന്നാണ് ഒരു വിഭാഗം പണ്ഡിതൻമാരുടെ വീക്ഷണം. എന്നാൽ ബിസ്മില്ലാഹ് ചൊല്ലാതിരുന്നാൽ വുദുവിന്റെ പൂർണ്ണതക്ക് ഭംഗം വരുമെങ്കിലും , വുദുവിന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലാതിരുന്നാലും വുദു സാധുവാകുമെന്നും ബിസ്മില്ലാഹ് ചൊല്ലൽ സുന്നത്ത് ആണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്.
അവലംബം: സുനനു ത്തി ർമുദി തുഹ്ഫതുൽ അഹ് വദി സഹിതം
3. ഓർക്കുക:
🌸🌸🌸🌸🌸
മലമൂത്ര വിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായി,
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
'അല്ലാഹുവേ.... ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിശ്ചയം ഞാൻ നിന്നോട് കാവൽ തേടുന്നു ' എന്നും പുറപ്പെട്ട ശേഷം,
غفرانك
'അല്ലാഹുവേ എനിക്ക് പൊറുത്തു തരേണമേ' എന്നും ചൊല്ലൽ സുന്നത്തുണ്ട്. എന്നാൽ ചില റിപ്പോർട്ടുകളിൽ
بسم اللَّهِ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
എന്നിങ്ങനെ തുടക്കത്തിൽ ബിസ്മില്ലാഹ് സഹിതവും വന്നിട്ടുണ്ട്. അതിനാൽ ബിസ്മില്ലാഹ് ചേർത്ത് ചൊല്ലലാണ് ഉത്തമം
അവലംബം ഫൈദുൽ ഖദീർ:
4. തിന്നുകയോ കുടിക്കുകയോ ചെയ്യുമ്പോൾ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലുക
ഹദീസുകൾ പഠിക്കാം:
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى
الله عليه وسلم " إِذَا أَكَلَ أَحَدُكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّهِ
فَإِنْ نَسِيَ فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
" .
ആഇശ റദിയല്ലാഹു അൻഹാ റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലുക, തുടക്കത്തിൽ ചൊല്ലാൻ മറന്നു പോയാൽ (ഇടയിൽ ഓർക്കുമ്പോൾ),
بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
'ഇതിന്റെ ആരംഭത്തിലും അവസാനത്തിലും അല്ലാഹു വിന്റെ നാമത്തിൽ ' എന്ന് ചൊല്ലുക
( അവലംബം: സുനനുത്തിർമുദി)
عَنْ عُمَرَ بْنِ أَبِي سَلَمَةَ، قَالَ قَالَ النَّبِيُّ
صلى الله عليه وسلم " *ادْنُ بُنَىَّ فَسَمِّ اللَّهَ وَكُلْ بِيَمِينِكَ وَكُلْ
مِمَّا يَلِيك*َ "
*ഉമർ ബ്നൂ അബീസലമ റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നോട് പറഞ്ഞു: എന്റെ കൊച്ചു മോനേ...... അടുത്തേക്ക് വരൂ... അല്ലാഹുവിന്റെ നാമം ഉച്ചരിക്കു ( ബിസ്മില്ലാഹ് ചൊല്ലൂ )..... നിന്റെ വലതു കൈ കൊണ്ട് ഭക്ഷിക്കൂ.... (സുപ്രയിൽ) നിന്റെ അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷിക്കുകയും ചെയ്യൂ*...
(അവലംബം : സുനനു അബീദാവൂദ്)
5. *വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണ്*.
🥦🥦🥦🥦🥦🥦
പ്രിയപ്പെട്ട കൂട്ടുകാരേ...... നമ്മൾ മദ്രസയിലേക്കോ സ്കൂളിലേക്കോ മറ്റോ പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ , വീട്ടിൽ പ്രവേശിക്കുന്ന സമയത്ത് ബിസ്മില്ലാഹ് എന്ന് ചൊല്ലേണ്ടത് വളരെ അത്യാവശ്യമാണ്*. *വീട്ടുകാർക്ക്
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ
(നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ശാന്തിയും അനുഗ്രഹവും ബറകത്തുകളും ഉണ്ടാവട്ടേ) എന്ന് *സലാം ചൊല്ലുകയും വേണം*.
*ബിസ്മില്ലാഹ് ചൊല്ലാതെ വീട്ടിൽ പ്രവേശിച്ചാൽ പിശാചും നമ്മുടെ കൂടെ വീടിന്റെ അകത്ത് പ്രവേശിക്കും എന്ന് തിരുനബിയുടെ ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ശൈത്വാൻ നമ്മുടെ കൂടെ അകത്ത് പ്രവേശിച്ചാൽ അവൻ നമുക്ക് പല ബുദ്ധിമുട്ടുകളും വരുത്തി വയ്ക്കാൻ സാധ്യതയുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ*.
*സ്വഹീഹു മുസ്ലിമിൽ വന്ന ഒരു ഹദീസ് കാണുക*:
عَنْ جَابِرِ بْنِ عَبْدِ اللَّهِ أَنَّهُ سَمِعَ
النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِذَا دَخَلَ الرَّجُلُ بَيْتَهُ
فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لَا مَبِيتَ
لَكُمْ وَلَا عَشَاءَ وَإِذَا دَخَلَ فَلَمْ يَذْكُرْ اللَّهَ عِنْدَ دُخُولِهِ قَالَ
الشَّيْطَانُ أَدْرَكْتُمْ الْمَبِيتَ وَإِذَا لَمْ يَذْكُرْ اللَّهَ عِنْدَ طَعَامِهِ
قَالَ أَدْرَكْتُمْ الْمَبِيتَ وَالْعَشَاءَ
*സാരം: ജാബിറു ബ്നു അബ്ദില്ലാഹ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഇങ്ങിനെ പറയുന്നതായി അദ്ദേഹം കേട്ടു: ( നബി പറഞ്ഞു): ഒരു മനുഷ്യൻ അവന്റെ വീട്ടിൽ പ്രവേശിക്കുകയും പ്രവേശിക്കുന്ന സമയത്തും ഭക്ഷണം കഴിക്കുന്നതിന് മുമ്പും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ , അഥവാ ബിസ്മില്ലാഹ് ചൊല്ലിയാൽ, ശൈത്വാൻ അവന്റെ കൂട്ടാളികളോട് പറയും , ' നിങ്ങൾക്ക് ഇവിടെ രാപ്പാർക്കാൻ ഇട മോ ഭക്ഷണമോ ഇല്ല'. ഇനി അവൻ വീട്ടിൽ പ്രവേശിക്കുകയും പ്രവേശിക്കുന്ന സമയത്ത് ബിസമില്ലാഹ് ചൊല്ലാതിരിക്കുകയും ചെയ്താൽ ശൈത്വാൻ തന്റെ കൂട്ടാളികളോട് പറയും, ' നിങ്ങൾക്ക് രാപ്പാർക്കാൻ ഇടം കിട്ടി'. ഇനി ഭക്ഷണത്തിന് മുമ്പ് ബിസ്മില്ലാഹ് ചൊല്ലാതിരിക്കുക കൂടി ചെയതാൽ, പിശാച് അവന്റെ കൂട്ടാളികളോട് പറയും, " നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും ഭക്ഷണവും ലഭിച്ചിരിക്കുന്നു*".
അവലംബം : സ്വഹീഹു മുസ്ലിം ശറഹുകൾ സഹിതം
*ചില ഹദീസ് പണ്ഡിതൻമാരുടെ വീക്ഷണത്തിൽ ചെറിയ ദുർബലത ഉള്ള ഹദീസ് ആണെങ്കിലും, വീട്ടിൽ പ്രവേശിക്കുമ്പോൾ താഴെ ചേർത്ത ദിക്ർ കൂടി ചൊല്ലൽ നല്ലതാണ്*:
اللَّهُمَّ
إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا
وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا
*അല്ലാഹുവേ ... പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും ഞാൻ നിന്നോട് നന്മ ചോദിക്കുന്നു.നിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിക്കുന്നു;നിന്റെ നാമത്തിലായിരുന്നു ഞങ്ങൾ പുറപ്പെട്ടിരുന്നതും.ഞങ്ങളുടെ നാഥനിൽ (അല്ലാഹുവിൽ) ഞങ്ങൾ ഭരമേല്പിക്കുന്നു*.
(അവലംബം : സുനനു അബീദാവൂദ്)
7 അല്ലാഹുവിന്റെ നാമത്തിൽ ഉറങ്ങുകയും അവനെ സ്മരിച്ചു കൊണ്ട് തന്നെ ഉണരുകയും ചെയ്യുക. ഇൗ വിഷയത്തിൽ രണ്ടു ഹദീസുകൾ ആണ് നാം പഠിക്കുന്നത്, ഇൻ ശാ അല്ലാഹ്....
عَنْ أَبِي هُرَيْرَةَ، رضى اللَّهُ عَنْهُ أَنَّ
رَسُولَ اللَّهِ صلى الله عليه وسلم قَالَ " إِذَا قَامَ أَحَدُكُمْ عَنْ فِرَاشِهِ
ثُمَّ رَجَعَ إِلَيْهِ فَلْيَنْفُضْهُ بِصَنِفَةِ إِزَارِهِ ثَلاَثَ مَرَّاتٍ فَإِنَّهُ
لاَ يَدْرِي مَا خَلَفَهُ عَلَيْهِ بَعْدَهُ فَإِذَا اضْطَجَعَ فَلْيَقُلْ بِاسْمِكَ
رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا
وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
. فَإِذَا
اسْتَيْقَظَ فَلْيَقُلِ الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَىَّ
رُوحِي وَأَذِنَ لِي بِذِكْرِهِ "
സാരം: അബൂ ഹുറൈറ റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു: 'നിങ്ങൾ ആരെങ്കിലും നിങ്ങളുടെ വിരിപ്പിൽ നിന്ന് എണീക്കുകയും വീണ്ടും ആ വിരിപ്പിൽ കിടക്കാൻ പോകുകയും ചെയ്യുന്നെങ്കിൽ, വിരിപ്പ് മൂന്ന് തവണ നന്നായി കുടയണം; കാരണം വിരിപ്പിൽ വല്ലതും ( ഇഴജന്തുക്കളോ മറ്റോ ) കേറിക്കിടക്കുന്നുണ്ടോ എന്ന് അറിയില്ലല്ലോ. കൂടാതെ ഉറങ്ങാൻ കിടക്കുമ്പോൾ താഴെ ചേർത്ത ദിക്ർ ചൊല്ലുകയും ചെയ്യുക:
بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ
فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ
بِهِ عِبَادَكَ الصَّالِحِينَ
ഉറക്കിൽ നിന്ന് ഉണർന്നാൽ താഴെ ചേർത്ത ദിക്റും ചൊല്ലുക
الْحَمْدُ
لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَىَّ رُوحِي وَأَذِنَ لِي بِذِكْرِهِ
ദിക്റുകളുടെ വാക്കർത്ഥം പഠിക്കാം, ഇൻ ശാ അല്ലാഹ്:-
ഉറങ്ങാൻ കിടക്കുമ്പോൾ,
بِاسْمِكَ رَبِّي
എന്റെ റബ്ബേ.... നിന്റെ നാമത്തിൽ
وَضَعْتُ
جَنْبِي
ഞാനിതാ എന്റെ പാർശ്വത്തെ (ശരീരത്തെ) വച്ചിരിക്കുന്നു
وَبِكَ أَرْفَعُهُ
നിന്റെ നാമത്തിൽ തന്നെയാണ് ഞാൻ അതിനെ ഉയർത്തുന്നതും (എണീക്കുമ്പോൾ)
فَإِنْ أَمْسَكْتَ
نَفْسِي
ആയതിനാൽ , നീ എന്റെ നഫ്സിനെ പിടിക്കുക ആണെങ്കിൽ (ഉറക്കത്തിൽ എന്നെ മരിപ്പിക്കുകയാണെങ്കിൽ )
فَارْحَمْهَا
അതിനോട് നീ കരുണ കാണിക്കേണമോ
وَإِنْ أَرْسَلْتَهَا
ഇനി നീ അതിനെ വിടുതൽ ചെയ്യുകയാണെങ്കിൽ (ആത്മാവിനെ പൂർണ്ണമായി ശരീരത്തിലേക്ക് തിരിച്ച് നൽകി ഉണരാൻ അനുവദിച്ചാൽ )
فَاحْفَظْهَا
അതിനെ നീ സൂക്ഷിച്ചു കൊള്ളണേ (ദോഷങ്ങളിൽ നിന്ന്)
بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
നിന്റെ സജ്ജനങ്ങളായ അടിമകളുടെ വിഷയത്തിൽ നീ സൂക്ഷിച്ചത് കൊണ്ട്
ഉറക്കിൽ നിന്ന് ഉണരുമ്പോൾ,
الْحَمْدُ لِلَّهِ
സർവ സ്തുതിയും അല്ലാഹുവിന് ആകുന്നു
الَّذِي عَافَانِي
എന്നെ സുഖപ്പെടുത്തിയ
فِي جَسَدِي
എന്റെ ശരീരത്തിൽ
وَرَدَّ عَلَىَّ
എനിക്ക് മടക്കി നൽകുകയും ചെയ്ത
رُوحِي
എന്റെ ആത്മാവിനെ
وَأَذِنَ لِي بِذِكْرِهِ
എനിക്ക് അവനെ (അല്ലാഹുവിനെ) ദിക്ർ ചെയ്യാൻ അനുമതി നൽകുകയും ചെയ്ത
(അവലംബം: സുനനുത്തിർമുദി)
8 മസ്ജിദിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ നാമം സ്മരിക്കുക
പള്ളിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട രണ്ട് ദിക്റുകൾ ആണ് ഇന്ന് നാം പഠിക്കുന്നത്, ഇൻ ശാ അല്ലാഹ്...
ഇതുമായി ബന്ധപ്പെട്ട രണ്ട് ഹദീസുകൾ ശ്രദ്ധിക്കുക:
عَنْ حَيْوَةَ بْنِ شُرَيْحٍ قَالَ لَقِيتُ عُقْبَةَ
بْنَ مُسْلِمٍ فَقُلْتُ لَهُ بَلَغَنِي أَنَّكَ حَدَّثْتَ عَنْ عَبْدِ اللَّهِ بْنِ
عَمْرِو بْنِ الْعَاصِ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ إِذَا دَخَلَ
الْمَسْجِدَ قَالَ "
أَعُوذُ بِاللَّهِ
الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ
قَالَ أَقَطُّ
قُلْتُ نَعَمْ . قَالَ فَإِذَا قَالَ ذَلِكَ قَالَ الشَّيْطَانُ حُفِظَ مِنِّي سَائِرَ
الْيَوْمِ .
സാരം: ഹൈവത് ബ്നു ശുറൈഹ് എന്നവർ റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞാൻ ഉഖ്ബതു ബ്നു മുസ്ലിം എന്നവരെ കണ്ടപ്പോൾ അദ്ദേഹത്തോട് ചോദിച്ചു :താങ്കൾ അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് റദിയല്ലാഹു അൻഹുവിൽ നിന്ന് താഴെപ്പറയുന്ന നബിയുടെ ഹദീസ് ഉദ്ധരിച്ചതായി എനിക്ക് വിവരം കിട്ടിയിട്ടുണ്ട്:
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മസ്ജിദിൽ പ്രവേശിക്കുമ്പോൾ,
أَعُوذُ بِاَللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ
وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ
എന്ന് ചൊല്ലുമായിരുന്നു.
(ഉഖ്ബ) എന്നോട് ( ശുറൈഹിനോട് ) ചോദിച്ചു: ' (താങ്കൾ കേട്ടത് )ഇത്രേ ഉള്ളോ?,
ഞാൻ (ശുറൈഹ്) പറഞ്ഞു: 'അതെ. അപ്പോൾ ഉഖ്ബ (ഹദീസിന്റെ ബാക്കി ഭാഗം) പറഞ്ഞു: മസ്ജിദിൽ പ്രവേശിക്കുന്നവൻ ഇങ്ങിനെ പറഞ്ഞാൽ പിശാചു പറയും ' ഇവൻ ദിവസം മുഴുവൻ എന്റെ തിൻമകളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു
(അവലംബം: സുനനു അബീ ദാവൂദ് ഔനുൽ മഅബൂദ് സഹിതം)
ഹദീസ് 2
عَنْ فَاطِمَةَ بِنْتِ رَسُولِ اللَّهِ، ـ صلى الله
عليه وسلم ـ قَالَتْ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلمـ إِذَا دَخَلَ الْمَسْجِدَ
يَقُولُ "
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ "
وَإِذَا خَرَجَ
قَالَ " بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ اللَّهُمَّ اغْفِرْ
لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ "
നബി പുത്രി ഫാത്വിമ റദിയല്ലാഹു അൻഹാ റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം മസ്ജിദിൽ പ്രവേശിക്കുമ്പോൾ,
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ
اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِك
എന്നും, മസ്ജിദിൽ നിന്ന് പുറത്ത് വരുമ്പോൾ,
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ
എന്നും ചൊല്ലുമായിരുന്നു.
(അവലംബം: സുനനു ഇബ്നുമാജ)
മസ്ജിദിൽ പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്റുകൾ :
ഒന്ന്:🍎
أَعُوذُ بِاَللَّهِ
الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ
സാരം : *ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് മഹോന്നതനായ അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു;അല്ലാഹുവിന്റെ കരീമായ വജ്ഹ് കൊണ്ടും ഖദീമായ സുൽത്വാൻ കൊണ്ടും*.
രണ്ട്:🍎🍎
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ
اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِك
*അല്ലാഹുവിന്റെ നാമത്തിൽ .അല്ലാഹുവിന്റെ റസൂലിന്റെ മേൽ സലാം ഉണ്ടാവട്ടേ.. അല്ലാഹുവേ .. എനിക്ക് എന്റെ ദോഷങ്ങൾ പൊറുത്തു തരേണമേ .. നിന്റെ കാരുണ്യത്തിന്റെ വാതിലുകൾ എനിക്കായി തുറന്നു തരികയും ചെയ്യേണമേ*...
9 മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ അല്ലാഹുവിന്റെ നാമം സ്മരിക്കുക
മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലേണ്ട ദിക്ർ ആണ് ഇന്ന് നാം പഠിക്കുന്നത്, ഇൻ ശാ അല്ലാഹ്...
ഇതുമായി ബന്ധപ്പെട്ട ഹദീസുകൾ ശ്രദ്ധിക്കുക:
ഹദീസ് 1
، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ ـ
صلى الله عليه وسلم ـ قَالَ " إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلْيُسَلِّمْ
عَلَى النَّبِيِّ ـ صلى الله عليه وسلم ـ وَلْيَقُلِ اللَّهُمَّ افْتَحْ لِي أَبْوَابَ
رَحْمَتِكَ وَإِذَا خَرَجَ فَلْيُسَلِّمْ عَلَى النَّبِيِّ وَلْيَقُلِ اللَّهُمَّ اعْصِمْنِي
مِنَ الشَّيْطَانِ الرَّجِيمِ "
സാരം: നിങ്ങൾ ആരെങ്കിലും പള്ളിയിൽ പ്രവേശിക്കുകയാണെങ്കിൽ, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ സലാം ചൊല്ലുക തുടർന്ന്
اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
എന്ന് ചൊല്ലുക.
*പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ*,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ സലാം ചൊല്ലുകയും,
اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ
എന്ന് ചൊല്ലുകയും ചെയ്യുക.
മുമ്പ് പഠിച്ച ഹദീസ് ഓർക്കുക
ഹദീസ് 2
عَنْ فَاطِمَةَ بِنْتِ رَسُولِ اللَّهِ، ـ صلى الله
عليه وسلم ـ قَالَتْ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلمـ إِذَا دَخَلَ الْمَسْجِدَ
يَقُولُ "
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ "
وَإِذَا خَرَجَ
قَالَ " بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ اللَّهُمَّ اغْفِرْ
لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ "
നബി പുത്രി ഫാത്വിമ റദിയല്ലാഹു അൻഹാ റിപ്പോർട്ട് ചെയ്യുന്നു: റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം മസ്ജിദിൽ പ്രവേശിക്കുമ്പോൾ,
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ
اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِك
എന്നും, *മസ്ജിദിൽ നിന്ന് പുറത്ത് വരുമ്പോൾ*,
بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ
എന്നും ചൊല്ലുമായിരുന്നു.
(അവലംബം: സുനനു ഇബ്നുമാജ)
മുകളിൽ പരാമർശിച്ച രണ്ട് ഹദീസുകളും *ചേർക്കുമ്പോൾ*,
മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ താഴെ ചേർത്ത ദിക്ർ ചൊല്ലൽ സുന്നത്താണ് എന്ന് മനസ്സിലാക്കാം :
بِسْمِ اللَّهِ
وَالسَّلامُ عَلَى رَسُولِ اللَّهِ
اللَّهُمَّ
اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ
اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيم
സാരം : *അല്ലാഹുവിന്റെ നാമത്തിൽ .അല്ലാഹുവിന്റെ റസൂലിന്റെ മേൽ സലാം ഉണ്ടാവട്ടേ*..
*അല്ലാഹുവേ .. എനിക്ക് എന്റെ ദോഷങ്ങൾ പൊറുത്തു തരേണമേ .. നിന്റെ കാരുണ്യത്തിന്റെ /ഔദാര്യത്തിന്റെ വാതിലുകൾ എനിക്കായി തുറന്നു തരികയും ചെയ്യേണമേ*...
അല്ലാഹുവേ .. ആട്ടിയോടിക്കപ്പെട്ട / ശപിക്കപ്പെട്ട പിശാചിൽ നിന്ന് നീ എന്നെ സംരക്ഷിക്കേണമേ
ബാക്കി ഇൻ ഷാ അല്ലാഹ് ഭാഗം രണ്ടിൽ തുടരും
ക്ലാസ്സുകൾ യു റ്റിയൂബിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസ്സേജ് അയക്കുക - അബ്ബാസ് പറമ്പാടൻ(ABBAS PARAMBADAN ) അസ്സലാമു അലൈകും
Comments
Post a Comment